“വിളിച്ച ഉടനെ നിനക്കൊപ്പം വരാൻ യാതൊരു സാധ്യതയുമില്ല.
ആദ്യപടിയെന്ന നിലയിൽ നീ വിളിച്ചു നോക്ക്.ബാക്കിയുള്ളത് പിന്നീടുള്ള കാര്യങ്ങളാ.കാരണം നീ അവിടുത്തെ അല്ല.നീയില്ലെങ്കിൽ അവളവിടെ
എങ്ങനെ തുടരുമെന്നും നോക്കണം.
എന്നിട്ടാവാം അടുത്ത പടി.”
“അപ്പൊ ഒന്ന് ശ്രമിച്ചു നോക്കാം അല്ലെ?”
“നോക്കാം എന്നല്ല.നോക്കണം, അത് നടക്കുകയും വേണം.എന്നാലെ നമ്മുക്ക് നിലനിൽപ്പുള്ളൂ.”
നിലാക്കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടുപേർ.
കരകയറാനുള്ള ഒരോ വഴിയും തിരയുന്നു.ഒരോ വാതിലും മുട്ടുന്നു.
ഒടുവിൽ മുന്നിലുള്ള നൂൽപ്പാലമെങ്കിലും കടന്നുകിട്ടുമെന്ന പ്രതീക്ഷയിൽ അവർ തങ്ങളുടെ ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ചു.
*****
സുരയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചപ്പോഴേക്കും സമയം വൈകിയിരുന്നു.അതുകൊണ്ട് ശംഭു
സുരക്കൊപ്പം കൂടി.
“രാജീവ്,അവൻ തുനിഞ്ഞിറങ്ങിയത് ആണല്ലേ?”
“അങ്ങനെ വേണം കരുതാൻ.രഘു അവനെക്കുറിച്ചാവണം അവന് അറിയേണ്ടതും.ചിത്ര,അവൾ രഘുവിലേക്കുള്ള വഴിയാണെങ്കിൽ ഭൈരവന്റെ കേസ് നമ്മിലേക്കുള്ള ദൂരം കുറച്ചുകൊടുത്തു.”
“ശംഭു……നീ സൂക്ഷിക്കണം.മാഷിനെ കാര്യങ്ങൾ ഞാൻ ധരിപ്പിച്ചൊളാം.
ഇനി ഏത് സമയവും അവൻ നമ്മിലേക്കെത്താം.”
“അതെ ഇരുമ്പേ,സൂത്രശാലിയായ കുറുക്കനാണവൻ.നമ്മുടെ ശ്രമം മുഴുവൻ പാഴാകുമോ എന്നാ ഇപ്പൊ?”
“ഇല്ലടാ….നിന്റെ പെണ്ണിനും ചേച്ചിക്കും
ഒന്നും വരില്ല,അവരിലേക്ക് അവൻ എത്തില്ല.അന്ന് ചതുപ്പിൽ താത്താൻ പറ്റിയില്ല.അവിടെയാ നമുക്ക് പിഴച്ചതും.അതിൽ പിടിച്ചവൻ കയറി.
മിടുക്കനാണവൻ,ഇപ്പഴാ കളം ചൂട് പിടിച്ചതും.ഇത്രയും ദിവസം അവന്റെ ഊഴമായിരുന്നു.ഇനി നമ്മുടെതാണ്.
രാജീവന്റെ കഷ്ട്ടപ്പാടൊക്കെ ഇനി വെറുതെയാകും.”
“ഇപ്പൊ മനസൊന്ന് തണുത്തത്.ഇനി ഒന്നുറങ്ങണം വല്ലോം ഇരുപ്പുണ്ടേൽ ഒഴിക്ക് ഇരുമ്പേ.”
പിന്നീട്,സുരയും ശംഭുവും മദ്യത്തോട് കൂട്ട് കൂടുകയായിരുന്നു.പിറ്റേന്ന് പോകുമ്പോഴും ശംഭുവിനോടൊന്ന് കരുതിയിരിക്കാൻ പ്രത്യേകം പറഞ്ഞു
വിടുകയും ചെയ്തു.അവിടെനിന്നും
മടങ്ങുകയായിരുന്ന ശംഭുവിന് മുന്നിലായി ആ പോലീസ് ജീപ്പ് ചവിട്ടി.
ഒരു വെടക്ക് ചിരിയോടെയാണ് പത്രോസ് അവനരികിലേക്ക് വന്നതും
ദാമോദരനെ കണ്ടതിന് ശേഷം അവനിത് പ്രതീക്ഷിച്ചതുതന്നെയാണ്.
“എന്നാ മോനെ പോകുവല്ലേ?”
അവന്റെ തോളിൽ കൈവച്ചുകൊണ്ടാണ് പത്രോസ് ചോദിച്ചത്.
“എന്താണ് സാറെ കാര്യം?”
“അപ്പൊ കാര്യം അറിഞ്ഞാലേ സാറ് വരൂ.വന്നു കേറെടാ പന്ന %&$%&”
പത്രോസ് നല്ല ഫോമിലായിരുന്നു.
“സാറെ അങ്ങാടിയാണ്.എനിക്ക്