ശംഭുവിന്റെ ഒളിയമ്പുകൾ 26
Shambuvinte Oliyambukal Part 26 | Author : Alby | Previous Parts
അങ്ങനെയൊരു നീക്കം അവന്റെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചതല്ല.
ശംഭുവിനെ പിടിച്ചു നിർത്താനായാണ്
വീണയങ്ങനെ പറഞ്ഞതും.പക്ഷെ
ശംഭുവിന്റെ പിടുത്തം മുറുകുമ്പോൾ ദയനീയമായി അവനെ നോക്കി
നിൽക്കാനേ വീണക്ക് കഴിഞ്ഞുള്ളു.
“ശംഭുസേ എന്നെ വേണ്ടെങ്കിൽ പൊക്കോ. പക്ഷെ ഇത് മാത്രം കൊണ്ടുപോകല്ലേ.എനിക്ക് വേണമിത്,ഒരു ധൈര്യത്തിന്.” അവളുടെ കണ്ണുകൾ അവനോട് പറയുന്നുണ്ടായിരുന്നു.ആ ദൈന്യത കണ്ടിട്ടാവണം അവന്റെ പിടിയയഞ്ഞു.
തിരിഞ്ഞു നടക്കാൻ തുടങ്ങിയ ശംഭുവിന്റെ മുന്നിലേക്ക് സാവിത്രി കയറിനിന്നു.”കൊച്ചെ…..പറ്റിപ്പോയി.
അതിന് ഇങ്ങനെയൊരു ശിക്ഷ വേണോടാ?”
ഇത് ആരെയും ശിക്ഷിക്കാനല്ല ടീച്ചറേ
ചിലത് തിരിച്ചറിയുമ്പോഴുള്ള പിന്മാറ്റം
അങ്ങനെ കണ്ടാൽ മതി
“അതീ പെണ്ണിനെ കരയിച്ചിട്ട് തന്നെ വേണോടാ.കണ്ടില്ലേ അതിന്റെ ഒരു കോലം.”
“ഞാൻ പറഞ്ഞില്ലേ ടീച്ചറെ ആരെയും വിഷമിപ്പിക്കാനല്ല,നല്ലതിനു വേണ്ടിയ.
കുറച്ചു കഴിയുമ്പോൾ എല്ലാം പഴയ പടിയാവും.പ്രകൃതി പോലും ആ മാറ്റങ്ങൾക്ക് കൂട്ടുനിൽക്കും.”
“നീയില്ലാതെ അവൾക്ക് എന്ത് നന്മയ
അതുകൂടി പറഞ്ഞെ നീയ്.”
“ഇപ്പൊ ഉള്ള കാറ്റും കോളും അടങ്ങി ശാന്തമായി ഒന്നാലോചിച്ചു നോക്കിയ മനസിലാകും എല്ലാം.ഞാൻ പോകുവാ ടീച്ചറെ,ആരോടും ഒരു പിണക്കമില്ല,പ്രതേകിച്ചെന്റെ ടീച്ചറോട്.”
കൂടുതലൊന്നും അവൻ പറയാൻ നിന്നില്ല.തനിക്ക് കുറുകെ വന്ന വിനോദിന്റെ കയ്യും അവൻ തട്ടിമാറ്റി.
മാധവനും ഒരുനിമിഷം ഒന്നും ചെയ്യാനാവാതെ നിന്നുപോയി.
അവിടെ നിന്നിറങ്ങിയ ശംഭു മുന്നോട്ട് നടന്നു.എങ്ങോട്ടേക്ക് എന്നവന്റെ
മനസാക്ഷി ചോദിച്ചു.മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥ
അങ്ങനെയുള്ള ശംഭുവിന് അതൊരു പ്രശ്നമായി തോന്നിയില്ല.റപ്പായി
പിറകെ ചെന്ന് വിളിച്ചു.പക്ഷെ അവൻ അയാൾക്കൊപ്പവും നിന്നില്ല.
ആ കാഴ്ച്ച ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കിനിൽക്കാൻ മാത്രമെ വീണക്ക് കഴിഞ്ഞുള്ളൂ.
തന്റെ താലിയും മുറുകെപ്പിടിച്ചു ശംഭു ദൂരേക്ക് മറയുന്നതും കണ്ട് അവളാ കൽത്തൂണിൽ ചാരിയിരുന്നു.ഒന്നും പറയാൻ കഴിയാതെ സാവിത്രിയും അവൾക്കരികെയുണ്ട്.അവരുടെ കണ്ണുകൾ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു.”എന്തിനായിരുന്നമ്മെ?’