“നായെ നീയെന്താ കരുതിയെ വീണ ഒരു വെറും…….ആണെന്നോ.ഞാൻ അഴിഞ്ഞാടിയതിന്റെ കഥ അറിയണം അല്ലെടാ നാറി…..നിനക്ക് എങ്ങനെ ധൈര്യം വന്നു,അതും എന്റെ മുഖത്ത്
നോക്കി……ഛെ…………എന്നാകേട്ടോ,പിഴച്ചവളാ താലി കെട്ടിയ ഒരു രണ്ടും കെട്ടവൻ മൂലം പിച്ചിചീന്തപ്പെട്ടവൾ.
അതെ ഒരുപാട് വഴങ്ങിയും അവന്റെ മുന്നിൽ അഴിഞ്ഞാടിയുമാ ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്.ഒടുവിൽ മനസറിഞ്ഞു സമർപ്പിക്കാൻ ഒരുങ്ങിയതും അതിനു ശ്രമിച്ചതും ആണ് എന്നുറപ്പുള്ള ഒരുത്തന്.തെറ്റി എനിക്ക്,അവനും…നാടുനീളെ പെണ്ണ് പിടിച്ചു നടന്നവനാ,എന്റെ ശുദ്ധി അളന്നുകുറിക്കാൻ വരുന്നത്”വീണ അവളുടെ ഇതുവരെ കാണാത്ത മുഖം,അവന്റെ നെഞ്ച് പിടയുന്നുണ്ട്. ഒരു ഒഴുക്കിൽ ചോദിച്ചതെങ്കിലും കൈവിട്ടുപോകുമെന്ന് കരുതിയില്ല. അവൾ അവനെ വിട്ടുമാറിയിരുന്നു.
അവളുടെ മുഖത്തുകാണുന്ന ഭാവം, തന്റെ മുന്നിലുള്ള എന്തിനെയും ദഹിപ്പിക്കാനുള്ള അഗ്നി കണ്ണുകളിൽ നിറഞ്ഞിരുന്നു.അവളുടെ മുന്നിൽ ഗായത്രി ഒന്നുമല്ല എന്നവന് തോന്നി.
“ഓഹ് ഒഴിഞ്ഞു പോണേൽ പോട്ടെ, ഇങ്ങനെയൊരു സാധനത്തിന്റെ കൂടെ ജീവിച്ചാ എന്റെ കാര്യം അവിടെ തീരും.ഒരിഷ്ടം തോന്നിത്തുടങ്ങിയതാ
ഒരബദ്ധം പറ്റി ചോദിച്ചതാണെലും ഉപകാരമായി ദേവിയെ നീ കാത്തു”
അവന്റെ മനസ്സിൽ പറഞ്ഞത് പക്ഷെ വാക്കുകളായി പുറത്തുവന്നു,ഒപ്പം അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു.അടികിട്ടിയ വേദനയിൽ അവൻ കവിളിൽ പൊത്തിപ്പിടിച്ചു. അപ്പൊഴും വീണ ദേഷ്യത്തിൽ നിന്ന് വിറക്കുകയായിരുന്നു.അവനെ അമ്പരപ്പിച്ചുകൊണ്ട് അവൾ വീണ്ടും
അവനോട് ചേർന്നു കിടന്നു.അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു.
“അപ്പം ഇഷ്ട്ടം ഉണ്ടല്ലേ,കള്ളനാ നീ. നൊന്തോ എന്റെ ചെക്കന്”
കടിച്ചുപറിക്കുവേം ചെയ്തു ഒപ്പം കരണം പൊത്തി ഒന്ന് തരുകേം.കിളി പോയി മനുഷ്യന്റെ.എന്നിട്ട് ദുഷ്ട്ട ചോദിക്കുന്നത് കേട്ടില്ലേ.വികലാങ്കനാ
എന്ന ചിന്ത പോലുമില്ല.
നന്നായിപ്പോയി,അനാവശ്യം പറഞ്ഞു. അതിനല്ലേ.ഞാൻ അങ്ങനെ പോകും എന്ന് എന്റെ ചെക്കന് തോന്നിയോ. ഇല്ലടാ,നിന്റെ വീണ അങ്ങനെയല്ല.
കാര്യം കാണാൻ ഒരിക്കലും ഒരാൾക്ക് മുന്നിൽ തുണിയഴിക്കില്ല.അഴിഞാടി നടക്കില്ല.ഞാൻ മനസ്സലെ തൊട്ടതും എല്ലാം നൽകണമെന്നാഗ്രഹിച്ചതും
നിനക്കാ.നിന്റെ പെണ്ണാവാൻ,നിന്നെ അറിഞ്ഞു ഒരു സ്ത്രീയാവാൻ ഞാൻ കൊതിച്ചു.ആ നിന്നിൽ നിന്നും അങ്ങനെ കേട്ടപ്പൊ നിലവിട്ടുപോയി
ഒരബദ്ധം,ഒരു കൈയബദ്ധം അത് ആർക്കും പറ്റും.