നിനക്ക് പറ്റില്ലായിരിക്കും.പക്ഷെ ഞാൻ കണ്ടുപോയി.ഇനിയെനിക്ക് മാറിച്ചിന്തിക്കാൻ വയ്യ.കാത്തിരിക്കും ഞാൻ നിനക്ക് വേണ്ടി.ഞാനല്ലാതെ ഇനി ഒരു പെണ്ണും നിന്റെ ലൈഫിൽ ഉണ്ടാവില്ല.അത് ഞാൻ സമ്മതിക്കില്ല
അത് ചേച്ചിയുടെ തീരുമാനം പോലെ അല്ലല്ലൊ.എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും.അതിന് അവകാശം എന്റെ മാഷിനും ടീച്ചർക്കും മാത്രം.
അതെ,നിന്റെ വ്യക്‌തിപരമായ കാര്യം.
പക്ഷെ നീ എനിക്ക് വ്യക്തിപരമാണ്.
നിന്നെ കിട്ടാൻ ഞാൻ എന്തും ചെയ്യും. ഏതറ്റം വരെയും പോവും.കുറുകെ ആരേലും വന്നാൽ……..ഞാൻ എന്ത് ചെയ്യൂന്ന് അറിയില്ല.ഒന്നറിയാം,നിന്നെ വേറൊരാൽ സ്വന്തമാക്കില്ല.അതിന് ഞാൻ സമ്മതിക്കില്ല.ഈ നിമിഷം നീ മനസ്സിൽ കുറിച്ചിട്ടോ,ഇനി നീയൊരു പെണ്ണിനെ അറിയുമെങ്കിൽ അത് ഈ വീണയാവും.നീ എന്റെയാ.എനിക്ക് അവകാശപ്പെട്ടതാ.ആ നീയ് എന്നെ അറിഞ്ഞാ മതി.എന്നിൽ തൃപ്തി കണ്ടെത്തിയാൽ മതി….
അവളുടെ കണ്ണിലെ കനൽ അവൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.അവളുടെ നോട്ടത്തിലെ തീക്ഷ്ണ ഭാവം,ആ നോട്ടം നേരിടാൻ കഴിയാതെ അവൻ നോട്ടം പുറത്തേക്ക് ആക്കി.
“ഇങ്ങ് നോക്ക് ശംഭു”അവളവന്റെ മുഖം നേരെയാക്കി.ആ കണ്ണിൽ പ്രണയം നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.ക്ഷണനേരത്തിൽ അവളുടെ ഭാവമാറ്റം അവൻ അത്ഭുതപ്പെട്ടു.ഒരു പെണ്ണിന് ഇങ്ങനെയൊക്കെ…..ആ മുഖത്തു നിറഞ്ഞുനിന്ന വാത്സല്യം. സ്ത്രീ ആർക്കും മനസ്സിലാവാത്ത സമസ്യയാണ് എന്ന സത്യം അവൻ മനസ്സിലാക്കുകയായിരുന്നു.
ശംഭു,നീ പേടിച്ചോ.നിന്നോട് ദേഷ്യം കാട്ടാൻ എനിക്ക് പറ്റുവോ.നിന്നെ സ്നേഹിക്കാനെ എനിക്കാവു.നീയത് മനസ്സിലാക്കുന്ന നിമിഷം വരെയും ഞാൻ കാത്തിരിക്കും.
കാത്തിരിക്കലെ ഉണ്ടാവു.മറ്റൊരു മാളികപ്പുറം.നടക്കില്ല ചേച്ചി.
മോനെ നീയാരാ അയ്യപ്പസ്വാമിയൊ.
ആഗ്രഹിച്ചത് നേടാൻ ഞാൻ എന്തും ചെയ്യും.നിന്നെ ആശിച്ചു എങ്കിൽ നീ എന്റെയാവും.അതിന് ഞാനെന്തും ചെയ്യും.നീ ഒഴിഞ്ഞുമാറിക്കൊ.ഞാൻ കൂടെയുണ്ട്.ഇതുവരെ നീയെങ്ങനെ എന്നത് ഞാൻ മറന്നു.ഇനിയും ഒരു കാമദേവനായി വിലസാൻ ആണ് ഉദ്ദേശമെങ്കിൽ ചെത്തിയിങ്ങെടുക്കും.
ദാ എന്റെ കയ്യിൽ മുഴുത്ത് വിറക്കുന്ന