നിങ്ങളറിയാതെ നിങ്ങളെ പിന്തുടരും റൈറ്റ് ടൈമിൽ പ്രവർത്തിക്കും.ദാ ഇതുപോലെ.അത് നിങ്ങൾ എവിടെ ആയിരുന്നാലും.
ഓക്കേ ആൻഡ് താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.ഞാൻ അച്ഛനോട് സംസാരിക്കട്ടെ.
ഓക്കേ മാം.ഞാൻ ഇറങ്ങുന്നു.ടൊണ്ട്
വറി,ഞങ്ങളുടെ ആളുകൾ നിഴലു പോലെ ഉണ്ട്.നിങ്ങളുടെ പ്രൈവസിക് ഒരു കോട്ടവും തട്ടാതെ ബാക്ക് അപ്പ് ചെയ്യുക അതാണ് ഞങ്ങളുടെ
പൊളിസി.എനി വേ,ഇറങ്ങട്ടെ മാഡം.
***
ഗായത്രിയുടെ മുറിവിൽ അല്പം മരുന്ന് പുരട്ടുകയാണ് വീണ.”ഔ……….ഒന്ന് പതിയെ”
അടങ്ങിയിരിക്ക് പെണ്ണെ.ഇതൊന്ന് തീർത്തോട്ടെ.
എന്നാലും ആരാ അവന്മാര്?എട്ടൻ എന്ന് പറയുന്ന നാറി അയച്ചതാവും. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരാക്രമണം, എന്ത് ധൈര്യത്തിലാ അവൻ.
അറിയില്ല പെണ്ണെ.ദേ എന്റെ ചങ്ക് പിടയുവാ.എന്റെ പേരിൽ എന്റെ ഇവൻ കൂടി വേദനിച്ചു.വിടില്ല ഞാൻ, എന്റെ ചെക്കനെ തൊട്ടാൽ എനിക്ക് പൊള്ളും എന്നറിയാം,അതാവും. അല്ലാതെ എന്നെ ഒന്നുകൊണ്ടും നോവിക്കാൻ ആവില്ലെന്ന് അറിയാം.
അത് ഏട്ടന് അറിയുവോ,ഇവന്റെ കാര്യം.
അറിയാം.ഞാൻ തന്നെയാ പറഞ്ഞത്
അന്ന് ഓഫീസിൽ പോയ ദിവസം.ഒരു ചെകുത്താൻ ഉണ്ടായിരുന്നു കൂടെ വില്ല്യം.അന്ന് ഞാൻ ഇവന്റെ കൂടെ അവിടെ ചെന്നത് ഇഷ്ട്ടപ്പെട്ടില്ല.അത് ഉടക്കായി.കൊച്ചു ചെറുക്കനൊപ്പം അഴിഞ്ഞാടുവാ എന്നാരുന്നു പരാതി. അപ്പൊഴത്തെ ദേഷ്യത്തിന് കൂടെ പൊറുക്കാൻ പോകുവാന്ന് പറഞ്ഞാ ഇറങ്ങിയത്.