എതിർത്തുനോക്കിയെങ്കിലും തന്റെ ശാരീരികാവസ്ത അതിനനുവദിക്കുന്നില്ല എന്ന് തോന്നി ശംഭു അയാളുടെ കയ്യിൽ കടിച്ചു.ആ കടിയുടെ വേദനയിൽ അയാളവനെ വലിച്ചെറിഞ്ഞു.ദൂരേക്ക് തെറിച്ചു വീഴുമ്പോൾ അവന്റെ കണ്ണിൽ,രണ്ടു
ഗുണ്ടകളുടെ കയ്യിൽ കിടന്ന് പിടയുന്ന ഗായത്രിയുടെയും വീണയുടെയും കാഴ്ച്ച വന്നുനിറഞ്ഞു
ആ വീഴ്ച്ച ചെന്നുവീണത് ആരുടെയൊ കാൽച്ചുവട്ടിലാണ്. തല ഉയർത്തി നോക്കുമ്പോൾ കയ്യിൽ തോക്കുമായി ഒരാൾ.ചുറ്റിലും മൂന്ന് നാലുപേർ.
അവനെ ഒരാൾ പിടിച്ചെണീപ്പിച്ചു.ആ സമയം മറ്റൊരാൾ നിറയൊഴിച്ചു കഴിഞ്ഞിരുന്നു.നോക്കുമ്പോൾ ഗായത്രിയുടെയും വീണയുടെയും അടുത്തായി രണ്ടുപേർ വെടിയേറ്റ് വീണിരുന്നു.സാഹചര്യം പന്തിയല്ല എന്നു തോന്നിയ ഗുണ്ടകൾളിൽ രണ്ടുപേർ തൊട്ടടുത്ത കണ്ടം വഴി ഇറങ്ങിയോടി.ആരോ ഒരാൾ അവരെ aim ചെയ്തു.”വിക്കി അവരെ വിട്ടെര് അവരുടെ യജമാനന്മാർ അറിയണം
ചുമ്മാ കേറി ഞൊട്ടാൻ മാഡത്തിനെ കിട്ടില്ലാന്ന്.ഇവന്മാര് മതി ആരാന്ന് മനസ്സിലാവാൻ.അതുകഴിഞ്ഞങ്ങ് പാഴ്‌സൽ ചെയ്തേക്ക് പാർട്ട് പാർട്ടായിട്ട്”
യെസ് ബോസ്സ്……
നോക്കിനിക്കാതെ തൂക്കിയെടുത്തു വണ്ടിയിൽ ഇടെടോ.ഞാൻ മാടത്തെ കണ്ടിട്ട് വരാം.
അയാൾ ശംഭുവിനെയും താങ്ങി ആ മുറിക്കുള്ളിലേക്ക് നീങ്ങി.ഒന്നും മനസ്സിലാവാതെ അവരും.
വീണുകിടന്ന ഗുണ്ടകളെ മറ്റുള്ളവർ തൂക്കിയെടുത്തുകൊണ്ടുപോയി.
അല്ല നിങ്ങൾ ആരാ?റൈറ്റ് ടൈമിൽ ഇത്ര കൃത്യമായി എങ്ങനെ?
മാം ഞാൻ സിദ്ധാർഥ്,പ്രൈവറ്റ് സെക്യൂരിറ്റി സർവീസ് ആണ്.മാമിന്റെ
സെക്യൂരിറ്റി ചുമതല ഞങ്ങളുടെ ഏജൻസിക്കാണ്.അതിനുള്ള വിംഗ് കമാൻഡ് എനിക്കും.
ഞാൻ ഒരു ഏജൻസിക്കും….
മാഡത്തിന്റെ അച്ചൻ മേനോൻ സാർ ആണ് ഞങ്ങളെ ഇതേൽപ്പിച്ചത്.മാം നാട്ടിൽ വന്നതുമുതൽ ഞങ്ങളുടെ നിരീക്ഷണത്തിലാണ്.
എനിക്ക് ഒരു സെക്യൂരിറ്റിയും വേണം എന്ന് ആരോടും പറഞ്ഞിട്ടില്ല.എന്റെ പ്രൈവസി അത് നിർബന്ധം ആണ്.
മാം റിലാക്സ്.എന്തുണ്ടെങ്കിലും അച്ഛനുമായി സംസാരിക്കൂ.ഇപ്പൊ തന്നെ നോക്കു ഇങ്ങനെയൊരു അറ്റാക്ക്…. ഞങ്ങൾ ഒരിക്കലും മാഡത്തിന്റെ പ്രൈവസി ഡിസ്റ്റർബ് ചെയ്യൻ വരില്ല.അത് ഞങ്ങളുടെ രീതി അല്ല.സാധാരണ ഏജൻസി പോലെ അല്ല ഞങ്ങളുടെ പ്രവർത്തനം.