ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]

Posted by

പണം മുടക്കിയത് രണ്ടു കുടുംബവും ചേർന്ന്.രണ്ടു പേർക്കും അവകാശം തുല്യം.അവിടെ നിന്ന് ഞാൻ കളിച്ചു തുടങ്ങി.നഷ്ട്ടങ്ങൾ മാത്രം മുതലായ
കമ്പനി ലാഭത്തിലെത്തിക്കുക എന്ന കാര്യം കഠിനമായിരുന്നു,എങ്കിലും നേടിയെടുത്തു.അതിനു ശേഷമാണ് അവന് കൊടുത്ത ആദ്യത്തെ പണി അവൻ തിരിച്ചറിഞ്ഞത്.കമ്പനിയുടെ ഷെയർ 50:50 എന്നാണ് അവന്റെ മുന്നിൽ വച്ചു രജിസ്റ്റർ ചെയ്ത ഡോക്യുമെന്റ്സിലുള്ളത്.ഞാനതങ്ങു തിരുത്തിയെഴുതി.അവൻ പോലും അറിയാതെ.ഇപ്പോൾ കമ്പനിയുടെ 85%കൈവശമുള്ള മജോറിറ്റി ഓണർ ഞാനാണ്.അവനിപ്പോൾ വെറും 15%മാത്രം.

അതയാൾക്ക് അറിയില്ലേ?

അറിയാം.അറിഞ്ഞപ്പോൾ കൊമ്പും കുലുക്കി വന്നു.അപ്പോഴേക്കും ഞാൻ കമ്പനിയുടെ ഭരണം എന്റെ കയ്യിൽ ഒതുക്കിയിരുന്നു.ബിസിനസ് ഡീൽ മുഴുവൻ ഞാൻ നേരിട്ടായി.എന്നെ പിണക്കിയാൽ ഉണ്ടാവുന്ന നഷ്ടം ഓർത്താവണം പിന്നീടവന്റെ ജീവിതം എന്റെ കാൽച്ചുവട്ടിലായിരുന്നു.ആ സമയത്താ വില്ല്യം എന്ന ഗോവൻ സ്വദേശി ഗോവിന്ദിന്റ മിത്രമായത്….
**
വീണയുടെ സംസാരത്തെ ഭേദിച്ച് ശംഭുവിന്റെ ഫോൺ റിങ് ചെയ്തു. അവനത് സ്വീകരിച്ചതും അപ്പുറത്തെ ശബ്ദം അവനെ തേടിയെത്തി.
“കൊച്ചെ മാഷാ”

പറയ് മാഷെ,എന്താ ഈ സമയത്ത്

അന്ന് നിനക്ക് വണ്ടിയിൽ കണ്ട ആരെയെങ്കിലും ഓർക്കാൻ പറ്റുവോ.

ഇല്ല മാഷേ,ഓർമ്മയില്ല.പിന്നിവിടെ ചേച്ചിമാരൊക്കെ ഇരിക്കുന്നു.അല്പം ഭക്ഷണം കഴിക്കാൻ തുടങ്ങുവാ…

“എന്നാ നീ വച്ചോ,ഞാൻ നോക്കിക്കോളാം.വല്ലതും വേണങ്കിൽ ഒന്ന് വാട്സാപ്പ് ചെയ്തേക്ക്”അപ്പുറം ഫോൺ കട്ട് ആയി.എന്തുവാ എന്ന ചോദ്യം കണ്ണാലെ ചോദിച്ചുകൊണ്ട് വീണ അവനെ നോക്കി.

ഒന്നുല്ല ചേച്ചി,ഈ മാഷിന്റെ കാര്യം.
വിവരം തിരക്കി വിളിച്ചതാ.

എന്തോ ഉണ്ടല്ലോ മോനെ,സംതിങ് ഈസ്‌ കുക്കിംഗ്‌.

ഒന്നുല്ല പൂവേ,ഇൻഷുറൻസ് ഡേറ്റ് തിരക്കിയതാ ബൈക്കിന്റെ.

അത്രേയുള്ളൂ,ഞാൻ ഓർത്തു…അല്ല നീയിപ്പൊ എന്നാ എന്നെ വിളിച്ചേ?

ആ ഓർക്കുന്നില്ല.

നിനക്ക് ഓർമ്മകാണില്ല,ഒന്നും.പക്ഷെ എനിക്ക് ഓർമ്മയുണ്ട്.”പൂവ് “എന്നാ വിളിച്ചേ.എനിക്കിഷ്ടായി ആ വിളി.

Leave a Reply

Your email address will not be published. Required fields are marked *