ഈ കുഞ്ഞേച്ചിയോട് എന്തേലും പറഞ്ഞുനിക്കാൻ വലിയ പാടാ.
അറിയാല്ലോ എങ്കിൽ മോൻ വണ്ടി വിട്.
#####
അവിടെയെത്തുമ്പോൾ ജോലിക്കാരി പോയിരുന്നു.ഉച്ചക്കുള്ള ഭക്ഷണം ടേബിളിൽ ഉണ്ട്.”ആഹാ എല്ലാം നേരത്തെ പ്ലാൻ ചെയ്തുള്ള പരിപാടി ആണല്ലേ?”
പിന്നെ നീയെന്ത് കരുതി.
എന്തു കരുതാൻ.
എന്നാ നീ ഇരിക്ക്.ഭക്ഷണം കഴിഞ്ഞ് ആവാം ഇനി.
ഭക്ഷണശേഷം പുരയിടത്തിലെ ഏറുമാടത്തിന്റെ ചുവട്ടിൽ പല്ലിടയും കുത്തി നിൽക്കുകയാണ് ശംഭു.
വീണയും ഗായത്രിയും അങ്ങോട്ടേക്ക് എത്തി.
നീ ഇവിടെ നിക്കുവാരുന്നോ?
ആ.അല്ലാതെ എന്ത് ചെയ്യാൻ.
ഓർമ്മയുണ്ടോ നിനക്ക്.നമ്മൾ ഇതിന്റെ മുകളിൽ എന്തോരം ഓടി കേറിയതാ.അല്ലേടാ.
മ്മ്.അതൊക്കെ ഒരു കാലം.
കേട്ടോ ചേച്ചി.അവധിദിവസം ഞങ്ങൾ ഇവിടാരിക്കും.ഒരിക്കൽ എനിക്ക് പനിപിടിച്ചു കിടന്നു.ഒരു
ശനിയാഴ്ച്ച.ഇവനും ചേട്ടനും ഇങ്ങോട്ട് പോന്നു,കളിക്കാൻ.ഞാൻ ഉണ്ടേല് ഇവൻ എന്റെ കൂടെയാ.അന്നാ ഒരു ചെകുത്താൻ അവന്റെ തനിനിറം കാട്ടിയത്.
അത് കേട്ട് ശംഭുവിന്റെ മുഖം മാറുന്നത് കണ്ടു വീണ. എന്തോ അവന്റെ മുഖം കുനിഞ്ഞു.കണ്ണ് നിറയാൻ തുടങ്ങി.
ശേ എന്താടാ ഇത്.കുഞ്ഞേച്ചിടെ ആങ്ങളയല്ലേ നീ.കരയാൻ പാടില്ല. കരയേണ്ടത് അവനാ.ആ ചെകുത്താൻ.
ചേച്ചി……ഇതൊക്കെ ചേച്ചിക്ക്.
അറിയാം,എല്ലാം.നീ ഈ ഡയറി കണ്ടോ.അച്ഛന്റെയാ.ഇതിലുണ്ട് എല്ലാം.അവന്റെ ജാതകം സഹിതം.
ഞാനും പുറത്തുള്ളതാ ചേച്ചി.
ആരു പറഞ്ഞു നീ പുറത്തെയാന്ന്.
ഞാൻ പറഞ്ഞില്ലേ ഇതിൽ എല്ലാം ഉണ്ട്.അച്ഛനും അമ്മയും ഒളിപ്പിച്ച രഹസ്യങ്ങൾ.അതിൽ ഒന്നാ നീ.
?????അവൻ ആശ്ചര്യപ്പെട്ടു.
ഇങ്ങനെ നോക്കണ്ട. നിന്റെ മുഖത്ത് ഉണ്ട് നിന്റെ ചോദ്യങ്ങൾ.പറയാം ഞാൻ.നിനക്ക് അറിയില്ല. എന്റെ അമ്മക്ക് ഒരു അനുജത്തികൂടെ ഉണ്ട്. പാവം മരിച്ചുപോയി.
എപ്പഴോ പറഞ്ഞിട്ടുണ്ട്.