ഏതായാലും പരിപ്പുവട കിട്ടില്ല ഒന്നും കൊണ്ടുചെന്നില്ലേൽ ചിലപ്പോൾ ആ കലിപ്പ് മുഴുവൻ എന്നോട് തീർക്കും. ഈ ചേച്ചിമാരുടെ കാര്യം.പലഹാരം കൊതിയെന്നാൽ ടീച്ചർ ചാവും.ഒന്നും ഇല്ലേൽ എന്താകും എന്ന് ഒരു പിടിയും ഇല്ല,അതാണ് സാധനം.ഒടുക്കം നല്ല തട്ടുദോശയും വാങ്ങി വീട്ടിലേക്ക് വിട്ടു
തിരിച്ചെത്തുമ്പോൾ ഉമ്മറത്തുണ്ട് ടീച്ചർ.”എന്നതാടാ കിട്ടിയേ”കണ്ടപാടെ
ചോദ്യമിങ്ങെത്തി.
നല്ല ചൂട് ദോശയാ ടീച്ചറെ.രാമേട്ടന്റെ ചെറുകടി കഴിഞ്ഞിരുന്നു.
നീ കഴിച്ചുകാണും എന്നറിയാം.ദോശ എങ്കിൽ ദോശ.അവിടുന്നല്ലേ.മോശം ആവില്ല.
ഗായത്രിയെ ദാ ഇവിടെ ഒരാള് അടുത്ത പാഴ്‌സലും കൊണ്ട് എത്തി.
അമ്മയുടെ വഴിക്കണ്ണുമായുള്ള നിപ്പ് കണ്ടപ്പഴേ ഊഹിച്ചു ചേച്ചി.
എടി പിള്ളേരെ കേറിപ്പൊക്കൊണം.
വന്നേക്കുന്നു.
“അങ്ങനെ അമ്മമാത്രം കടപ്പലഹാരം കഴിക്കണ്ട.എന്നതാ അത്”വീണ കവർ വാങ്ങാനൊരു ശ്രമം നടത്തി.
വീണയുടെ കൈത്തണ്ടയിൽ ഒരു തല്ല് കൊടുത്തു സാവിത്രി.ശേഷം ആ കവറും പിടിച്ചുവാങ്ങി അകത്തേക്ക് നടന്നു.
എന്നാലും ശംഭു,ഇത് ശരിയായ നടപടിയല്ല.ഞങ്ങൾ എന്നാ ഇവിടെ ഒള്ളതല്ലെ.
അത് പിന്നെ ചേച്ചി ഞാൻ.ശീലം ആയിപ്പോയി.ടീച്ചർക്കും ഇതൊക്കെ ഇഷ്ട്ടമാണ്.
നീ ഇങ്ങനെ പലഹാരം തീറ്റിച്ചു അമ്മ ഒന്ന് കൊഴുത്തിട്ടുണ്ട്.
ആ ഞാനെങ്ങും നോക്കീല്ല.വേണേൽ ചെല്ല്.വാങ്ങിയിട്ടുണ്ട്.അല്ലേല് അതും തീരും.
എന്നിട്ട് പറഞ്ഞില്ലല്ലൊ നീ.അമ്മയത് തീർക്കുന്നേന് മുന്നേ വാടി പെണ്ണെ.
“മാഷിനോട് പറഞ്ഞേക്ക് ഞാനങ്ങ് പോയെന്ന്.”തിരിഞ്ഞു നടന്ന അവരോടായി പറഞ്ഞു.
“ആദ്യം കഴിക്കട്ടെ.അത് കഴിഞ്ഞു പറഞ്ഞെക്കാം നീ ചെല്ല് മോനെ”
വിളിച്ചുപറഞ്ഞുകൊണ്ട് അവർ അകത്തേക്ക് നടന്നു.
######
അമ്മാ,ഇന്ന് ഇവനെ വേണോ?
എന്തടി മോളെ നിനക്ക് കോളേജിൽ ഒന്നും പോവണ്ടേ.
വേണ്ടമ്മെ.അവിടെ തല്ക്കാലം ജോയിൻ ചെയ്യുന്നില്ല.ഫോർമാലിറ്റി തീർക്കാൻ ചെന്നപ്പോൾ എന്റെ സാലറി കുറക്കണം പോലും.പറ്റില്ലന്ന് തീർത്തുപറഞ്ഞു.സൊ,വീട്ടിൽ കാണും കുറച്ച് നാൾ.
അതെന്ന പെട്ടെന്നൊരു സാലറി പ്രശനം.