ചിലപ്പോൾ എടുത്ത തീരുമാനങ്ങൾ തെറ്റി എന്നുവരാം.അതൊക്കെ തിരുത്തണം.കൂടെ വേണം നീ.
ഉണ്ടാവും എന്തിനും.
എങ്കിൽ പറയ്.നിന്നോട് എന്തെങ്കിലും വീണ????
സംസാരിക്കും.കൂടുതൽ ഏട്ടന്റെ കാര്യങ്ങൾ ചോദിക്കും.ഞാനും ആയുള്ള അകൽച്ചയെപ്പറ്റി.
ഗോവിന്ദ്.അവിടെ എനിക്ക് പിഴച്ചോ? കുഴക്കുന്ന ചോദ്യമാണത്.
എന്താ മഷിനിപ്പൊ അങ്ങനെ തോന്നാൻ.
ചില തോന്നലുകൾ അങ്ങനെയാണ്. അത് തെറ്റിയിട്ടുമില്ല.അവന്റെ കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടെനിക്ക്.നട്ടു വളർത്തിയ വൃക്ഷം പാഴ്ത്തടിയാണെന്ന് അറിഞ്ഞാൽ….
ചില സമയത്ത് മാഷിനെ ആർക്കും പിടികിട്ടില്ല.ടീച്ചറ് പറയും.
ടാ നമുക്കൊന്ന് ഡൽഹിക്ക് പോയാലോ.അവിടുന്ന് തുടങ്ങണം.
ധൃതിപിടിച്ചു വേണ്ട മാഷെ.കുറച്ച് കാത്തൂടെ.അല്പം കഴിയട്ടെ എന്റെ ഒരു ചോദ്യം അതിന് ഉത്തരം കിട്ടിയിട്ട് മാഷിനോട് കുറച്ചു സംസാരിക്കണം എനിക്ക്.പക്ഷെ ഇപ്പൊ ഒന്നും ചോദിക്കരുത്.
എനിക്കും തോന്നിയിരുന്നു നിനക്ക് എന്തോ. അതു മതി.
എന്നാ തിരിച്ചു പോകുവല്ലേ.
വാ പഹയാ……രാമന്റെ കടയിൽ നിന്ന്.സുലൈമാനിയും പരിപ്പ് വടേം കഴിച്ചിട്ട് പോവാം.
#####
എന്റെ ടീച്ചറെ ഒന്ന് പതിയെ കഴിക്ക്. ആഹാരം കാണാത്തപോലെ.
“പോടാ.നിനക്കും നിന്റെ മാഷിനും തോന്നും പോലെ കേറി കഴിക്കാല്ലൊ” സാവിത്രി പരിപ്പുവട കടിച്ചുമുറിച്ച് കൊതിയോടെ കഴിച്ചു.”ശഹ്ഹ്ഹ് എന്നാ എരിയുള്ള മുളക്”ഇടക്ക് മുളക് കടിച്ച സാവിത്രി ചെറു കഷ്ണം വടകൂടി കടിച്ചു അതോടൊപ്പം ചവച്ചിറക്കി.
“എന്നാ ഇവിടെ രണ്ടാളും കൂടെ ഒരു രഹസ്യം”ഗായത്രിയുടെ ശബ്ദം കേട്ട് സാവിത്രി പൊതി തന്റെ പിന്നിലേക്ക് ഒളിപ്പിച്ചു.നോക്കുമ്പോൾ വീണയും ഉണ്ട് പിന്നാലെ.
അമ്മ എന്താ കൈ പിറകിലെക്ക് വലിച്ചെ.എന്താ കയ്യില്.
“ഒന്നുല്ല വീണ.ഞങ്ങള് ചുമ്മാ ഓരോന്ന് പറഞ്ഞു നിന്നതാ”സാവിത്രി പൊതിയൊന്ന് മുറുകെ പിടിച്ചു.