ശംഭുവിന്റെ ഒളിയമ്പുകൾ 10 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 10

Shambuvinte Oliyambukal Part 10 Author : Alby

Previous Parts

 

 

വൈകിട്ട് മാഷിനൊപ്പം നാട്ടുകാര്യം പറഞ്ഞിരിക്കുകയാണ് ശംഭു.”വാടാ നമ്മുക്ക് ചുമ്മാ ഒന്ന് നടക്കാം”
മാധവൻ അവനെയും കൂട്ടിയിറങ്ങി.
കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങിയ വയൽവരമ്പിലൂടെ അവർ നടന്നു.
ഇളംവെയിൽ മുഖത്തുപതിക്കുന്നു. കാറ്റിന്റെ ഗതിക്കൊപ്പം നൃത്തംവച്ചു വൃക്ഷലതാതികൾ ആ പോക്കും നോക്കിനിന്നു.ആ നാട്ടുവഴികളിലൂടെ കാണുന്നവരോട് കുശലവും പറഞ്ഞു
അവരുടെ സവാരി തുടർന്നു.

എന്താ മുഖത്തൊരു തെളിച്ചക്കുറവ്. മാഷിന് എന്നോടെന്തോ പറയാനുണ്ട്. അതാ ഇപ്പൊ ഇങ്ങനെയൊരു നടത്തം.

ശരിയാ അല്പം സംസാരിക്കണം.അത്‌ എങ്ങനെ തുടങ്ങും എന്നാണ്.

മാഷിന് എന്നോട് ഒരു മുഖവുരയുടെ ആവശ്യമുണ്ടോ?

അതല്ലടാ.എന്തൊക്കെയോ പ്രശനം ഉണ്ട്.വീണയും ഗോവിന്ദും.അവരാണ് എന്റെ മനസ്സിനെ കുഴപ്പിക്കുന്നത്.

ഇപ്പൊ എന്താ അങ്ങനെ തോന്നാൻ

ഇന്നലെത്തന്നെ കണ്ടില്ലേ.ആ കുട്ടി കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്.
ആദ്യമായിട്ടാ ഒരു പെൺകുട്ടി,അത്‌ മരുമകൾ ആണെങ്കിൽ കൂടി എന്റെ സ്ഥാപനത്തിൽ നിന്ന് കണ്ണീരോടെ ഇറങ്ങുന്നത്.

അത്‌ പറഞ്ഞല്ലോ മാഷേ.

അപ്പൊ ഞാൻ സമ്മതിച്ചുകൊടുത്തു.
എനിക്ക് അത്ര ബോധ്യമായില്ല അത്‌. അവളുടെ വാക്കുകളിലെ പതർച്ച ഞാൻ മനസ്സിലാക്കിയതാ.എന്തോ ഒളിക്കുന്നുണ്ട് രണ്ടാളും.പുതിയ മാനേജരെ കണ്ടശേഷമാ അവളുടെ ഭാവമാറ്റം.

ആവോ അറിയില്ല…..

അവരുടെ ഡൽഹി ജീവിതം.അവിടെ ആണ് പ്രശനങ്ങളുടെ തുടക്കം.
അവൾ ഇടക്ക് അപകടത്തിൽപ്പെട്ട് ആശുപത്രിയിലൊക്കെ ആയിരുന്നു. അതിൽത്തന്നെ എന്തോ പ്രശ്നം കിടപ്പുണ്ട്.അവര് തമ്മിലുള്ള ഈ അകൽച്ച.അതിന്റെ കാരണം അതിലുണ്ട്.

എല്ലാം ശരിയാവും മാഷെ..

ആവണം,ശരിയാക്കണം.പക്ഷെ അതിന് അവരുടെ ഉള്ളറിയണം.

Leave a Reply

Your email address will not be published. Required fields are marked *