ഇര 3 – LOVE STORY
Era Love Story by Yasar READ THIS STORY ALL PART CLICK HERE
കൂട്ടുകാരെ, വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ഊർജ്ജം. അത് കൊണ്ട് തന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ശലഭം മൂന്നാം ഭാഗത്തിലേക്ക് കടക്കുകയാണ്
ബെൽ മുഴങ്ങിയപ്പോൾ കുട്ടികൾ ഓരോരുത്തരായി ക്ലാസുകളിലേക്ക് മടങ്ങി
* * *
ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് അലി ഉറക്കമുണർന്നത്. അവൻ ആരാണെന്ന് പോലും നോക്കാതെ വേഗം കോൾ അറ്റന്റ് ചെയ്തു.”ഹലോ ”
” അലി ഞാൻ അർജുനാണ് സംസാരിക്കുന്നത്. ”
” എന്താണ് സാർ കാര്യം”
” നീ എത്രയും പെട്ടന്ന് തന്നെ ഓഫീസിലേക്കെത്തണം”
“സാർ ….. കാര്യം…..” അലി പറഞ്ഞ് തുടങ്ങിയപ്പോഴേക്കും കോൾ ഡിസ്കണക്റ്റ് ആയി. ഒന്നുകൂടി ട്രൈ ചെയ്തെങ്കിലും കോൾ കണക്റ്റ് ആയില്ല. പിന്നെ അലി സമയം കളഞ്ഞില്ല. വേഗം റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു.
എട്ട് മണിയോട് അടുത്തപ്പോൾ തന്നെ അലി ഓഫിസിലെത്തി. അവിടെ അവനെ കാത്ത് ഷായും അർജുനനും നിൽക്കുന്നുണ്ടായിരുന്നു. ഷായാണ് തന്നെ വിളിച്ചതെന്ന് തോന്നിയപ്പോർഅലിയുടെ നെഞ്ചിടിപ്പ് കൂടി. എന്തെന്നറിയാത്ത ഒരു ഭയം അവനെ ഗ്രസിച്ചു.
“അലിയെ ഇങ്ങോട്ട് വിളിച്ചതെന്തിനാണെന്നറിയാമോ “ചോദ്യം ഷായുടെ വകയായിരുന്നു.
“ഇല്ലിക്കാ …”
“ഒരു പ്രധാന കാര്യം ഏൽപിക്കാനാണ് അലിയെ വെളുപ്പിന് തന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്.”
“ഇക്കാ സസ്പെൻസില്ലാതെ കാര്യം പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു.”
” അലി ടെൻഷനടിച്ചല്ലേ… സോറി ടെൻഷനടിക്കാനൊന്നുമില്ല.അർജുൻ മൂന്ന് ദിവസം കഴിഞ്ഞാൽ ഗൾഫിലേക്ക് പോവുകയാണ്. അപ്പോൾഅവന് പകരം എന്റെ കൂടെ നിനക്ക് നിൽകാൻ കഴിയുമോ എന്നറിയാനാണ് നിന്നെ വിളിപ്പിച്ചത്.”
“അതിന് അർജുനന്റെ ജോലി എനിക്ക് വലിയ പരിചയമില്ലല്ലോ”
” അത് ശരി അപ്പോൾ നീ ഇവിടെ എത്തിയ ശേഷം ചെയ്തതെല്ലാം നിനക്ക് പരിചയമുള്ള ജോലിയാണോ?”
“സോറി… അതല്ല ഇക്കാ ഞാൻ പറഞ്ഞത്.
“നിനക്ക് പരിചയമില്ലെന്ന് എനിക്കറിയാം”
“ജോലി എന്താണെന്ന് പോലും അറിയാതെ……..”
“ഒകേ ഞാൻ ജോലിയെ കുറിച്ച് പറയാം”