“ഞാൻ പറഞ്ഞെന്നേയുള്ളൂ… പിന്നെ ഷാ സാറിന്റെ പഴയ വീട് ആണ് നിനക്ക് താമസിക്കാൻ തരുന്നത് അഡ്രസ് ഞാൻ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട് “
“ഓക്കേ സർ”
“ഇതാ താക്കോൽ ” താക്കോൽ അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് അർജുൻ പറഞ്ഞു
“ശരി സാർ”
അലി താക്കോൽ വാങ്ങി തന്റെ ബൈക്കിൽ കയറി പിന്നെ മൊബൈൽ എടുത്തു വാട്സ്ആപ്പ് ചെക്ക് ചെയ്തു അഡ്രസ് നോക്കി ബൈക്ക് മുൻപോട്ടെടുത്തു
* * *
അടുത്ത ദിവസം രാവിലെ തന്നെ അലി ഷായുടെ മ്യൂസിക് അക്കാദമിയിലേക്ക് യാത്ര തുടങ്ങി സാവധാനം സ്പീഡ് കുറച്ചാണ് അവൻ ബൈക്ക് ഓടിച്ചത് കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി നടന്നു പോകുന്നത് അവൻ കണ്ടു അവളെ പിന്നിൽ നിന്ന് കണ്ടപ്പോൾ അവന്റെ മനസ്സൊന്നുലഞ്ഞു മുഖമൊന്നു കാണാൻ ഒരു തോന്നൽ
പെൺകുട്ടിയോട് അടുക്കും തോറും അവന്റെ കൈകൾ ആക്‌സിലേറ്ററിൽ പിടിച്ചു മുറുക്കി ബൈക്കിനു വേഗം വർദ്ദിച്ചു റിയർ ഗ്ലാസിൽ നോക്കാൻ പോലും അവൻ ഭയപ്പെട്ടു അവളെയും മാറി കടന്നു കുറെ ദൂരം പോയിക്കഴിഞ്ഞാണ് അവൻ ബൈക്കിന്റെ സ്പീഡ് കുറച്ചതു
അവൻ 10 മണിക്ക് മുൻപ് തന്നെ മ്യൂസിക് അക്കാദമിയിൽ എത്തി അവനു അവിടെ ജോലിയും തയ്യാറായിരുന്നു അതവന് ഭാരമുള്ള ജോലിയായിരുന്നില്ല
ഷാ ആ ഓഫീസിൽ ഉണ്ടാവാറില്ല എന്ന് ഒന്ന് രണ്ടു ദിവസം കൊണ്ട് അവനു മനസ്സിലായി
* * *
അലി വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ ആണ് അവൻ എന്നും പിറകിൽ നിന്ന് കാണുന്ന ആ പെൺകുട്ടിയെ കുറിച്ച് ആലോചിച്ചത് ആരാണവൾ ?
അവളെ കാണുമ്പോൾ തന്റെ നെഞ്ചിടിപ്പേന്തിനാ കൂടുന്നത് എന്നവൻ ആലോചിച്ചു എന്നാൽ അതിനൊരു ഉത്തരം അവനു ലഭിച്ചില്ല നാളെ എന്തായാലും അവളുടെ മുഖമൊന്നു കാണണം എന്നവൻ ഉറപ്പിച്ചു അവൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു