അല്പ സമയത്തിനുള്ളിൽ അവർ ഷായുടെ അടുത്തെത്തി
“ഇരിക്കൂ ” ഷാ തന്റെ കാബിന് ഓപ്പോസിറ്റ് ഉള്ള കസേരയുടെ നേർക്കു കൈ ചൂണ്ടി
“താങ്ക്യൂ സർ “അലി കസേരയിൽ ഇരുന്നു
“അലി തുറന്നു പറയുന്നതിൽ വിഷമം തോന്നരുത് ഇവിടെ ഇപ്പോൾ ഒരു ഒഴിവൊന്നുമില്ല” ഒന്നു നിർത്തിയിട്ടു ഷാ തുടർന്നു “പക്ഷെ മാഷ് ആദ്യമായി ഒരുകാര്യം ആവശ്യപ്പെടുമ്പോൾ ചെയ്യാതിരിക്കാനും കഴിയില്ല “
“ഇക്കാ ഞാൻ എന്ത് ചെയ്യണമെന്നാണ് പറഞ്ഞു വരുന്നത് ” ഇക്കാ എന്ന് വിളിക്കുന്നതാണ് ഷാക്കിഷ്ടം എന്ന് കുഞ്ഞി മാഷ് പറഞ്ഞതോർത്തുകൊണ്ട് അലി പറഞ്ഞു
“തത്കാലം താമസിക്കാൻ ഒരു സ്ഥലം ഞാൻ ഏർപ്പാടാക്കാം ഒരു ജോബ് കിട്ടുന്നത് വരെ കഴിക്കാനുള്ളത്തിനും വഴിയുണ്ടാക്കാം ജോലി നിങ്ങൾ തന്നെ കണ്ടെത്തണം “
“ഇക്കാ അതിനു ജോലി അന്വേഷിക്കാൻ എനിക്കിവിടെ ആരെയും പരിചയമില്ലല്ലോ”അലി തന്റെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തി
“നിന്റെ അവസ്ഥ എനിക്ക് മനസ്സിലായി തത്കാലം ഒരു കാര്യം ചെയ്യാം നാളെ രാവിലെ 10മണിക്ക് ഇവിടെ എത്തണം എന്നിട്ട് തീരുമാനിക്കാം ജോലിയുടെ കാര്യം താമസത്തിനുള്ള സൗകര്യം അർജുനോട് ചോദിച്ചാൽ മതി ” ആലോചനയോടെ ഷാ പറഞ്ഞു
“താങ്ക്സ് ഇക്കാ അസ്സലാമുഅലൈക്കും ” ഷായുടെ കയ്യിൽ കൈ കോർത്തു കൊണ്ട് അലി പറഞ്ഞു
“വഅലൈകും മുസ്സലാം” ഷാ പ്രതിവചിച്ചു
അലി എഴുന്നേറ്റു റൂമിനു പുറത്തിറങ്ങി അവിടെ അവനെ കാത്തു അർജുൻ നിൽക്കുന്നുണ്ടായിരുന്നു
“നീ വരാൻ ലേറ്റ് ആയതു കൊണ്ടാണ് അദ്ദേഹത്തിന് ഇത്ര ദേഷ്യം ” അലിയോടൊപ്പം പുറത്തേക്കു നടക്കുമ്പോൾ അർജുൻ അവനോടു പറഞ്ഞു
“മനഃപൂർവം അല്ലല്ലോ സർ “
“ശരിയായിരിക്കാം പക്ഷെ അദ്ദേഹത്തിന് അത് ഇഷ്ടമല്ല” അവർ അപ്പോഴേക്കും ആ കെട്ടിടത്തിന് പുറത്തെത്തിയിരുന്നു
“ഇനി ഞാൻ ആവർത്തിക്കില്ല സർ “