ഇര 4
Era Part 4 bY Yaser | Previous Parts
ഒരു നിമിഷം മിഥുൻ തരിച്ച് തല താഴ്ത്തി നിന്നു. പിന്നെ മുഖമുയർത്തി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. അടി കൊണ്ട കവിൾ പൊത്തി അവൻ തല താഴ്ത്തി നിന്നു.
അടി കിട്ടിയതിലുപരി ഒരു പെണ്ണ് ഇത്രയും പേരുടെ മുന്നിൽ വെച്ച് അടിച്ചതായിരുന്നു അവന്റെ മനസ്സിനെ വേദനിപ്പിച്ചത്.അതും ചെരുപ്പു കൊണ്ട്. അപമാനം കൊണ്ടവൻ തലയുയർത്താതെ നിന്നു.
ചുറ്റും കൂടിയ കുട്ടികളുടെ കണ്ണുകൾ ഷഹാനയിലായിരുന്നു.പക്ഷേ അവൾ നിർവികാരമായ മുഖത്തോടെ അവരെ തിരിച്ചും നോക്കി.. കുട്ടികളുടെ കൂട്ടം കണ്ട് മറ്റു കുട്ടികൾ കൂടി അവിടെക്ക് വന്ന് കൊണ്ടിരുന്നു.
മിഥുൻ മുഖമുയർത്തി. അവന്റെ കണ്ണുകൾ കോപം കൊണ്ടും, അപമാനം കൊണ്ടും ചുവന്നിരുന്നു. ”എടീ…” ഒരലർച്ചയോടെ ഷഹാനയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുവരിലൂടെ അവളെ മുകളിലേക്കുയർത്തി.
മിഥു നിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നതിനാൽ ഒരു നിമിഷം ഷഹാന കൈകാലുകൾ കൊണ്ട് വായുവിൽ തുഴഞ്ഞു. ഒരു നിമിഷത്തെ വെപ്രാളത്തിന് ശേഷം മന:സാനിദ്ധ്യം വീണ്ടെടുത്ത അവൾ മട്ടിൻ കാൽ കൊണ്ട് മിഥു നിന്റെ അടിവയറ്റിൽ ആഞ്ഞിടിച്ചു.
“അമ്മേ…..” ഇരു കൈകൾ കൊണ്ടും വയർ പെത്തിപ്പിടിച്ച് കൊണ്ട് നിലത്തേക്കിരുന്ന മിഥുനിൽ നിന്നും ഒരു ഞെരുക്കം പുറത്ത് വന്നു.
പെട്ടെന്ന് മിഥുനിന്റെ കൈ കഴുത്തിൽ നിന്ന് പിടിവിട്ടപ്പോൾ ഷഹാന നിലത്ത് കാൽക്കുത്തി വീണു. അവന്റെ പിടുത്തം മൂലം വേദനിച്ച കഴുത്ത് അവൾ പതിയെ തടവി.
“എടാ…… കാലൻ വരന്നെ ….