അവന്റെ വാണ ദേവത അവര് മാത്രമായി മാറി..അങ്ങനെ ഇരിക്കെ ഷൈമ മിസ്സ് ബസിൽ ഉള്ള യാത്ര നിർത്തി വേറൊരു ഡിപ്പാർട്മെന്റിലെ മിസ്സിനോടൊപ്പം കാറിലാണ് ഇപ്പോൾ വരാറ്.. അതോണ്ട് തന്നെ എന്നും അവനൊരു കാഴ്ച കിട്ടീല്ല..
ഒരു ദിവസം കോളേജ് കഴിഞ്ഞ് പോകവേയാണ് ഒരു ആൾക്കൂട്ടം കണ്ടത് കോളേജിലെ പിള്ളേർ തന്നായിരുന്നു കൂടുതൽ.. ഒരു വണ്ടി തട്ടിയതാണ് നോക്കിയപ്പോൾ ഷൈമ മിസ്സ് പോണ കാർ.. ജീവൻ ഓടി അവിടേക്ക് ചെന്നപ്പോൾ രണ്ട് തടിമാടന്മാർ നിന്ന് വിരട്ടുവാണ്..
ജീവൻ തട്ടി മാറ്റി അവിടേക്ക് ചെന്നു.. ഷൈമ മിസ്സും കൂടെയുള്ള അഞ്ചു മിസ്സും ആകെ കരയാറായി ഇരിക്കുവാണ്..
എന്ത് പറ്റി മിസ്സേ?
അവൻ ഷൈമയോട് ചോദിച്ചു..
ഷൈമ ഒന്ന് നോക്കിയിട്ട് പെട്ടെന്ന് പറഞ്ഞു.
ഇവർ വണ്ടി കൊണ്ട് വന്നു വെട്ടിച്ചു വെട്ടിച്ചു പെട്ടെന്ന് ബ്രേക്ക് ചെയ്തു അങ്ങനെ ഞങ്ങടെ വണ്ടി അതിൽ തട്ടി 20000 രൂപ കൊടുത്താലേ വിടുള്ളൂ എന്ന് പറയുന്നു..
ജീവൻ : എന്താ ചേട്ടന്മാരെ ഇങ്ങനയൊക്കെ ഇതൊന്ന് ഉരഞ്ഞതല്ലേ ഉള്ളൂ അതിനാണോ ഇത്രയും..
ഡാ ചെറുക്കാ നീ ഏതാ അതൊക്കെ ചോദിക്കാൻ..
ഇതെന്റെ മിസ്സുമാരാ അപ്പോൾ ഞാൻ ചോദിക്കണം..
ആഹാ എന്നാൽ ചോദിക്കേടാ..
അയാളുടെ കൈ ജീവന്റെ നേരെ വന്നതും അവനത് വെട്ടിച്ചു മാറി അയാളുടെ നെഞ്ചത്ത് ഒരിടി കൊടുത്തു.. പെട്ടെന്ന് കിട്ടിയ ഇടിയിൽ അയാൾ പിന്നിലേക്ക് വീണു.. അടുത്തവൻ ജീവനെ അടിക്കാനായി വന്നതും അവന്റെ മുട്ടിൽ ചാടി ജീവൻ ചവിട്ടി..പിന്നെ അറഞ്ചം പുറഞ്ചം അടി ആയിരുന്നു ജീവനും കുറെ കിട്ടി.. പക്ഷെ അവസാനം അവന്മാർ രണ്ടും വണ്ടി എടുത്ത് പോയി..
അവൻ മിസ്സുമാരോട് യാത്ര പറഞ്ഞു അവരെ സമാധാനിപ്പിച്ചു യാത്രയാക്കി..
അന്ന് വീട്ടിലെത്തി കുളി ഒക്കെ കഴിഞ്ഞ് വന്നു ബാഗിൽ കിടന്ന ഫോണെടുത്തപ്പോഴാണ് അറിയാത്ത നമ്പറിൽ നിന്ന് കുറെ മിസ്സ്ഡ് കാളുകൾ..
വീണ്ടും അതെ നമ്പറിൽ നിന്ന് കാൾ വന്നു അവനത് അറ്റൻഡ് ചെയ്തു..
ഹലോ..
സ്ത്രീ ശബ്ദം..
ഹെലോ ആരാ?
ഞാൻ ഷൈമയാ…
മനസ്സിലായില്ല..
കോളേജിലെ മിസ്സാണ് ഇന്ന് അവിടെ കാർ..
ജീവന് സന്തോഷമായി..
ഓഓഓ മിസ്സ്.. മിസ്സിന്റെ പേര് ഷൈമ എന്നായിരുന്നോ..