സൈലന്‍റ് ഇവനിംഗ് വിത്ത് യു…… അത്രേ ഉള്ളൂ…….” സീത ഒരു മന്ദസ്മിതത്തോടെ കണ്ണടച്ചിരുന്നു….
“ഓ.. ഓക്കേ…….. അപ്പൊ മറയൂര്‍ പോണ്ടേ?….” വിനോദ് സംശയം മാറാതെ ചോദിച്ചു….
“മറയൂരോ?…. എന്തിന്?… ” സീത കണ്ണുതുറക്കാതെതന്നേ കള്ളച്ചിരിയോടെ ചോദിച്ചു…
“ശര്‍ക്കര വാങ്ങാന്‍???….”
“പിന്നേ!!!!….. ഞാന്‍ പായസം വെക്കാന്‍ പോകുവല്ലേ??…. ഏട്ടന്‍ വണ്ടി വീട്ടിലോട്ട് വിട്… ഫുഡ് എന്തേലും പാഴ്സല്‍ വാങ്ങണേ… എനിക്കിനി കുക്ക് ചെയ്യാന്‍ ഒന്നും മേല ……………….” സീത സീറ്റ് പിന്നിലേക്ക് ചായിച്ചു ചരിഞ്ഞു കിടന്നു……
………………..
ഉച്ച മുഴുവന്‍ സുഖമായി കിടന്നുറങ്ങി രണ്ടാളും. മൂന്നുമണി കഴിഞ്ഞപ്പോള്‍ വിനോദ് ഉണര്‍ന്നു സീതയെ വിളിച്ചു…
“മണി മൂന്നു കഴിഞ്ഞു… കഴിക്കണ്ടേ എന്തേലും?…..”.
“ശ്ശോ…………………….” സീത പതുക്കെ എണീറ്റു മൂരിനിവര്‍ന്നു…
“നീ എണീറ്റു വാ.. ഞാന്‍ ഫുഡ് ചൂടാക്കി വെക്കാം…. കഴിച്ചിട്ട് ചെറിയൊരു ട്രക്കിംഗ് പോകാം….”
വിനോദ് എഴുന്നേറ്റു അടുക്കളയില്‍ പോയി… ഫിട്ജില്‍ വെച്ചിരുന്ന ബിരിയാണി രണ്ടെണ്ണം എടുത്ത് കാസറോളില്‍ ഇട്ട്, ഓവനില്‍ വെച്ച് ചൂടാക്കിയെടുത്തു… കൂടെ തലേന്നു വാങ്ങിയ തെയിലകൊണ്ട് രണ്ടു കപ്പു ലെമണ്‍ ഗ്രീന്‍ ടീയും ഉണ്ടാക്കി…
“ഊഫ്!!………………. ഹോ… എന്നാ തണുപ്പാ വെള്ളത്തിന്……..” മുഖം ഒന്ന് കഴുകി, ഷോളും പുതച്ച്, കൈകള്‍ മാറില്‍ പിണച്ചു വിറച്ചുകൊണ്ടായിരുന്നു സീതയുടെ വരവ്….
വിനോദ് ഒരു കപ്പു ചൂടു ഗ്രീന്‍ ടീ അവള്‍ക്ക് കൊടുത്തു. പിന്നെ ബിരിയാണി രണ്ടു പ്ലെയിറ്റില്‍ ആക്കി, കുറച്ചച്ചാറും വിളമ്പിക്കൊണ്ട് ഡൈനിംഗ് ടേബിളിലേക്ക് നടന്നു…
“ഉം…. എനിക്കിത് അത്രക്കങ്ങോട്ട് പിടിക്കുന്നില്ല…” തമിഴ് ശൈലിയില്‍ ഉണ്ടാക്കിയ ചിക്കന്‍ ബിരിയാണി രുചിച്ചുകൊണ്ട് സീത പറഞ്ഞു…”
“ബ്രെഡ് എടുക്കണോ?…” വിനോദ് ചോദിച്ചു..
“ഏയ്… അത്രക്ക് കുഴപ്പമൊന്നുമില്ല… എന്നാലും നമ്മുടെ ബിരിയാണികഴിച്ചിട്ടിത് കഴിക്കുമ്പോ…….? സീത പാതിക്കു നിര്‍ത്തി…
“ഉം…. എനിക്കിഷ്ടമാ… ഇതിനൊരു തലപ്പാക്കട്ടി ടെയിസ്റ്റ് ഉണ്ട്….”
ഭക്ഷണം കഴിഞ്ഞപ്പോളേക്കും മണി മൂന്നര കഴിഞ്ഞിരുന്നു.. രണ്ടാളും വേഗം വേഷം മാറി റെഡിയായി…
മുട്ടോളം എത്തുന്ന, ഒരു നീല കാപ്രിയും കറുപ്പില്‍ ഓറഞ്ചു ഡിസൈനുകള്‍ ഉള്ള ടീഷര്‍ട്ടുമായിരുന്നു സീതയുടെ വേഷം.. വിനോദ് വൈറ്റ് ടീഷര്‍ട്ടും ട്രാക്ക് പാന്‍റ്സും ഇട്ടു… പിന്നെ ചെറിയ ബാക്ക് പാക്കില്‍ രണ്ടുമൂന്നു കുപ്പി