“നമുക്കാ വീടിന്‍റെ ചുറ്റുമതില്‍ ഒന്ന് പൊക്കിക്കെട്ടണം… പിന്നെ ബാത്ത്രൂമില്‍ ലേശം പണിയുണ്ട്.. ഒരു ടബ്ബ് വെക്കണം.. കുറച്ചു ഫര്‍ണീച്ചറും ചെയ്യാനുണ്ട്…”
“ശരി സര്‍…അയാളോട് നാളെ വന്നു കാണാമ്പറയാം..”
റിസോര്‍ട്ടിലെത്തിയ വിനോദ് ഒഫിഷ്യല്‍ ഡ്യൂട്ടികളിലെക്ക് കടന്നു… ഇന്‍ ചാര്‍ജസ് മീറ്റിംഗ് കഴിഞ്ഞ ശേഷം റൌണ്ട്സിനു പോകും മുമ്പ് ജിന്‍സി കാണാന്‍ എത്തി….
“ഹൈ സര്‍…” ഒതുക്കമുള്ള ഒരു നേവി ബ്ലൂ ചുരിദാറും, വൈറ്റ് ജെഗ്ഗിന്‍സുമാണ് വേഷം… മുടി ഭംഗിയായി കെട്ടിവെച്ചിരിക്കുന്നു… മുഖത്തു നല്ല സന്തോഷം.. ഒതുങ്ങിയ വയറും, ശില്‍പ്പത്തിന്‍റെ പോലെയുള്ള അരക്കെട്ടും…. മനസൊന്നു ചഞ്ചലിച്ചെങ്കിലും വിനോദ് പെട്ടെന്ന് കണ്ട്രോള്‍ വീണ്ടെടുത്തു.. ഇപ്പോള്‍ താന്‍ അവളുടെ മേലധികാരിയാണ്… ഇത് തന്‍റെ സ്ഥാപനവും. ഇവിടെവെച്ച് ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് കാണിക്കുന്നത് ചീപ്പ് ആവും.. താന്‍ നേരത്തേ അവളോട് പറഞ്ഞതിനെല്ലാം വിരുദ്ധം..
“ഗുഡ് ആഫ്റ്റര്‍നൂണ്‍ ജിന്‍സി… ഇരിക്കൂ….” ഒരു ചെറു ചിരി മാത്രം മുഖത്തു വരുത്തി, ഫോര്‍മല്‍ ടോണില്‍ സംസാരിക്കാന്‍ വിനോദ് ശ്രദ്ധിച്ചു…
“ത്… താങ്ക്സ് സര്‍….” ജിന്‍സിയുടെ മുഖം ചെറുതായൊന്നു മാറി.. വിനോദില്‍ നിന്നും ഇത്രയും ഫോര്‍മല്‍ ആയ സംസാരം അവള്‍ പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു….
“സോ…. എങ്ങനെയുണ്ട് ജോബ്?… ” വിനോദ് ഫയലുകള്‍ നോക്കി ഒപ്പിടുന്നതിനിടയില്‍ ചോദിച്ചു…
“ഗ്രേറ്റ് സര്‍…. “ ജിന്‍സി മറുപടി നല്‍കി…
“ഉം… ആം ഗെറ്റിംഗ് വെരി ഗുഡ് റിപ്പോര്‍ട്ട്സ് എബൌട്ട് യൂ… കീപ് ഇറ്റ് അപ്പ്…..” അവളുടെ നേര്‍ക്ക് നോക്കാതെയാണ് വിനോദ് പറഞ്ഞത്…
“താങ്ക്സ് സര്‍….” വിനോദിന്‍റെ ഭാവമാറ്റം ജിന്സിക്ക് വ്യക്തമായി..തന്നോടിനി എന്തെങ്കിലും അനിഷ്ടമുണ്ടോ എന്നതായി അവളുടെ സംശയം…
“കോള്‍ രമേശ്… വീ ക്യാന്‍ സ്റ്റാര്‍ട്ട് ദി റൌണ്ട്സ്….” വിനോദ് ജിന്‍സിയോട് പറഞ്ഞു…അപ്പോഴും അവന്‍ ഫയലില്‍ നിന്നും മുഖം ഉയര്‍ത്തിയില്ല…
ബാക്കി ദിവസം ഫോര്‍മല്‍ ആയി കടന്നു പോയി.. ജിന്സിയുമായി പലകാര്യങ്ങള്‍ സംസാരിച്ചെങ്കിലും എല്ലാം ഒഫിഷ്യല്‍ ടോക് മാത്രമാക്കി നിര്‍ത്താന്‍ വിനോദ് ശ്രദ്ധിച്ചു… വ്യക്തമായ ടാര്‍ഗറ്റുകള്‍, കൃത്യമായ നിര്‍ദ്ദേശങ്ങള്‍…. വിനോദ് എന്ന മേലധികാരിയുടെ മുഖം ജിന്‍സി ആദ്യമായി കാണുകയായിരുന്നു..
എങ്കിലും, വിനോദിന്‍റെ സംസാരത്തില്‍ പണ്ടുണ്ടായിരുന്ന മാര്‍ദ്ദവം നഷ്ടപ്പെട്ടത് അവളേ സങ്കടപ്പെടുത്തി… തനിക്കിത്രയൊക്കെ സഹായങ്ങള്‍ ചെയ്ത വ്യക്തിയാണ്.. ഇനി എന്തെങ്കിലും തെറ്റുകള്‍ തന്‍റെ ഭാഗത്തുനിന്നും