“ഹി ഹി.. അവനോട് ഉച്ചയാകുമ്പോഴേക്ക് ഫ്രീയാവാന്‍ പറഞ്ഞിട്ടുണ്ട്.. നീ ഹാഫ്ഡേ എടുത്തു പോയി പിക് ചെയ്യുക…”
“ഉം…. ” ചെറിയൊരു നിശബ്ദതയ്ക്കു ശേഷം സീത വീണ്ടും ചോദിച്ചു..
“എന്താ പ്ലാന്‍?…..”
“ഹി ഹി.. ഇപ്പൊ പറയുന്നില്ല… എന്തായാലും ഇതുവരെ എല്ലാം എന്‍റെ പ്ലാന്‍ അല്ലാരുന്നോ? കുറവൊന്നും വന്നില്ലല്ലോ?”
“അതില്ല….” സീതയ്ക്ക് സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല…
“ങാ… എന്നാല്‍ ഇതും ഞാന്‍ പ്ലാന്‍ ചെയ്തോളാം… എന്തായാലും ഈ കള്ളക്കളി അധികം മുന്‍പോട്ടു കൊണ്ടുപോകണ്ട.. ഇത് ഞാനും കൂടെ അറിഞ്ഞോണ്ടാണെന്ന് ഈവരവില്‍ അവന്‍ അറിയണം…”
ആ പറഞ്ഞത് സീതയ്ക്ക് അത്ര അങ്ങട്ട് പിടിച്ചില്ലെന്നു തോന്നുന്നു.. മറുപടിയൊന്നും വന്നില്ല… സാരമില്ല.. വിനോദ് മനസ്സില്‍ ഓര്‍ത്തു.. ഒരുപാടങ്ങോട്ടു തള്ളി നീക്കിയാല്‍ തന്‍റെ ആഗ്രഹങ്ങള്‍ നടക്കില്ല.. വിനോദ് ബൈപറഞ്ഞു ഫോണ്‍ കട്ടു ചെയ്തു..
ഹരിയുടെ രണ്ടാം വരവിനായുള്ള പ്ലാനിംഗ് ആയിരുന്നു അവന്‍റെ മനസ്സു നിറയെ…
………………………………….
മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ദിവസങ്ങളിലാണ് മൂന്നാര്‍ പ്രോപ്പര്‍ട്ടി വിസിറ്റ് ചെയ്യുന്നത്.. വെളുപ്പിനെ കമ്പനിവക കാറില്‍ പോകും. പത്തുമണി ആവുമ്പോള്‍ അവിടെചെല്ലും.. ഫയലുകള്‍ പരിശോധിക്കും, തീരുമാനങ്ങള്‍ എടുക്കും, പേപ്പറുകള്‍ ഒപ്പിടും, മീറ്റിംഗ് നടത്തും, പിന്നെ ഫുള്‍ ഏരിയ ഒരു വിസിറ്റും… ഇതായിരുന്നു സ്ഥിരം ഷെഡ്യൂള്‍..
പതിവ് പോലെ ഈ ആഴ്ചയും തുടങ്ങിയത് മീറ്റിങ്ങില്‍ ആണ്.. എല്ലാ വിഭാഗങ്ങളുടെയും ഇന്‍ ചാര്ജ്ജുകളുമായി മീറ്റ് ചെയ്തു. പിരിഞ്ഞുപോകുന്ന ഹൌസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍ക്ക് ചെറിയൊരു ഉപഹാരം നല്‍കി ആദരിച്ചു.. പുതിയ ആളെ ഉടനെ കണ്ടെത്താമെന്നും, വേണ്ട ട്രെയിനിങ്ങ് കൊടുക്കണമെന്നും പറഞ്ഞു… പിന്നെ നേരെ ഏരിയാ വിസിറ്റിനു പോയി… ഹെല്‍ത്ത് ക്ലബ്ബിന്‍റെ പുതുക്കിപ്പണികള്‍ വിലയിരുത്തി.. മല്ലു സിംഗിന്റെ സാധനങ്ങള്‍ വന്നിട്ടുണ്ട്.. മോശമില്ലാത്ത ക്വാളിറ്റി..
“സര്‍… ആ പെണ്‍കുട്ടി വന്നിട്ടുണ്ട്…” പതിനൊന്നു മണിയായപ്പോള്‍ റിസപ്ഷനിസ്റ്റ് വന്നു പറഞ്ഞു…
“ങ്ഹാ.. ആദ്യം രമേശ് ഒന്ന് സംസാരിക്കൂ… നിനക്ക് എന്ത് തോന്നുന്നു എന്നറിഞ്ഞിട്ടു ഞാന്‍ കാണാം…” വിനോദ് രമേശനെ പറഞ്ഞു വിട്ടു… ഉദ്ദേശം അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രമേശന്‍ തിരികെ വന്നു…
“സര്‍… കുട്ടി കൊള്ളാം.. പക്ഷേ…. എക്സ്പീരിയന്‍സ്സില്ല…. എന്ത് ചെയ്യും? “
“ഉം.. അത് സാരമില്ല.. നിനക്കെന്തു തോന്നുന്നു.. എടുക്കണോ വേണ്ടയോ?….”
“എടുക്കാം സര്‍… പൊട്ടന്‍ഷ്യലുള്ള കുട്ടിയാണ്…”
“പ്രാരാബ്ധക്കാരിയാണ്… ഹേര്‍ മദര്‍ ഈസ് അ ക്യാന്‍സര്‍ പേഷ്യന്റ്…”
“ഓ…. സാറിന് അറിയാവുന്ന കുട്ടിയാണോ??.. അത് പറഞ്ഞില്ലല്ലോ?”
“അത് പറഞ്ഞാല്‍ നിന്‍റെ അസസ്സ്മെന്റ്റ് ബയാസ്ഡാവും…. നീ എന്ത് പറഞ്ഞു അതിനോട്?….”
“വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്….”
“നമ്മുക്ക് എത്ര കൊടുക്കാന്‍ പറ്റും?…. ഞാന്‍ ഉദ്ദേശിക്കുന്നത് ഹൌസ് കീപ്പിംഗ് മാത്രമല്ല… അക്കൌണ്ട്സ്സും അഡ്മിന്‍ സപ്പോര്‍ട്ടും എല്ലാം കൂടിയാണ്.. ലൈക്ക് യുവര്‍ അസിസ്റ്റന്റ്… അവള്‍ക്ക് പറ്റും.. കഴിവുള്ള കുട്ടിയാണ്……”
“ഓ… വെരി ഗുഡ് സര്‍…. എങ്കില്‍ നമുക്ക് ഒരു തേര്‍ട്ടിയൊക്കെ കൊടുക്കാമ്പറ്റില്ലേ?. ”
“ഒറ്റയടിക്ക് വേണ്ട. നമ്മുടെ പാക്കേജ് പോളിസി മാറ്റാന്‍ പറ്റില്ലല്ലോ?…. മൂന്നു മാസം ട്രെയിനി.. ഒരു പതിനഞ്ചു വെച്ച് കൊടുക്കാം… പിന്നെ ഇരുപത്തിയഞ്ചില്‍ തുടങ്ങാം… ബാക്കി നോക്കീട്ടു ചെയ്യാം.. ഓക്കെ??
സീതയുടെ പരിണാമം 6 [Anup]
Posted by