“എന്നാ വാ….. “ ഹരി ബുള്ളറ്റ് തിരികെ വെച്ച് ബെന്നിയുടെ ബൈക്കില് ബസ് സ്റ്റോപ്പിലേക്ക് പോയി..`
മൂന്നു മണിയായപ്പോഴേക്കും ഹരി ഏർപോർട്ടിൽ എത്തി. വിനോദിനെ വിളിച്ചെങ്കിലും കക്ഷി ഫോൺ എടുത്തില്ല….. അവൻ പതിയെ അറൈവൽ ഭാഗത്ത് ചുറ്റിത്തിരിഞ്ഞു നിന്നു….
തിരക്കായിരുന്നു അവിടെ.. വിമാനമിറങ്ങി വരുന്നവരെ കാത്തു നിൽക്കുന്ന ബന്ധുക്കൾ.. കുട്ടികൾ….. ഹരി അവരെയൊക്കെ നോക്കി അവിടെ നിന്നു..
പെട്ടെന്നാണ് അവന്റെ മൊബൈൽ ശബ്ദിച്ചത്……. അവൻ ഫോൺ എടുത്തു നോക്കി…..
സീതേച്ചിയാണ്….. ഏട്ടൻ എത്തിയോ എന്നറിയാൻ വിളിക്കുകയാവും…. അവൻ ഫോൺ എടുത്തു.
“ഡാ ….. ഏട്ടനെ കണ്ടോ??….” പ്രതീക്ഷിച്ച ചോദ്യം തന്നേ.. പുറത്ത് എവിടെയോ ആണെന്ന് തോന്നുന്നു…. ഫോണിൽ എന്തൊക്കെയോ ബഹളങ്ങൾ കേക്കുന്നുണ്ട്….
“ഇല്ല.. ഇവിടെ വെയിറ്റ് ചെയ്യുന്നു..” അവൻ മറുപടി നല്കി..
“ഇപ്പോ എത്തിയിട്ടുണ്ടാവണമല്ലോ?….. നീ വിളിച്ചില്ലേ?…”
“റിംഗ് ചെയ്തു… പക്ഷേ എടുത്തില്ല….”
“റിംഗ് ചെയ്തെങ്കി ലാൻഡ് ചെയ്തു… ഇറങ്ങി വരുന്ന വഴിയാവണം. നീ എവിടെയാ നിക്കുന്നേ?….കാണാൻ പറ്റുന്ന സ്ഥലതാണോ?..”
“ആം….. അറൈവലിൽ ഉണ്ട്….” ഹരി മറുപടി നല്കി.. അവന്റെ സ്വരത്തിലെ ഉൽസാഹക്കൂറവ് സീത തിരിച്ചറിഞ്ഞു….”
“എന്തേ ഒരു എനർജ്ജി ഇല്ലാതെ?………” സീത ചോദിച്ചു..
“ഓ.. ചേച്ചി ഇല്ലാത്ത കൊണ്ട് ഒരു മൂഡ് ഇല്ല….”
“ആണോ?… സാറിന്റെ മൂഡ് ശരിയാകാൻ ഞാൻ എന്തു ചെയ്യണം?…..” സീത അവനെ കളിയാക്കി…
“ഒന്നും ചെയ്യണ്ട…. ചേട്ടൻ വിളിച്ചിട്ടും വരാതെ ഇരിക്കുകയല്ലേ?? “ അവൻ പിണക്കത്തോടെ പറഞ്ഞു….
“ഉം.. അതൊക്കെ പോട്ടേ…… ഈ നീല ടീ ഷർട്ട് ഒട്ടും ചേരുന്നില്ലാ ട്ടോ?……….” സീത പെട്ടെന്ന് പറഞ്ഞു..
ഹരി ഒന്നും ചിന്തിക്കാതെ താൻ ഇട്ടിരിക്കുന്ന ഷർട്ടിലേക്ക് നോക്കി….
“ഇതിനെന്താ കുഴ…………….. ങ്ഹേ?!!!!!!!!!………….”
ഹരി ഞെട്ടി.. പിന്നെ ചുറ്റും നോക്കി…..
തിരക്കിനിടയിലും സീതയെ ഒരു ഞൊടിയിടയിൽ അവന്റെ കണ്ണുകള് തപ്പിയെടുത്തു …. അതത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.. ചുവന്ന സാരിയിൽ അത്രക്ക് സുന്ദരിയായിരുന്നു അവൾ……..
ഒറ്റ നിമിഷത്തിൽ അവന്റെ സിരകളിലേക്ക് രക്തം ഇരച്ചു കയറി.. നെഞ്ചു പടപടാ മിടിച്ചു….
അവൾ സ്ലോ മോഷനിലാണ് വരുന്നതെന്ന് അവന് തോന്നിപ്പോയി.. സിനിമകളിൽ ഒക്കെ കാണുമ്പോലെ.. ചുവന്ന സാരിയിൽ പൊതിഞ്ഞ ശരീരവടിവ്.. സ്ലീവ്ലെസ് ബ്ലൌസിന് പുറത്തുള്ള വെളുവെളുത്ത ചുമലും കഴുത്തും..