“ശരി സർ…..” വിനോദ് ഫോൺ വെച്ചു….
അപ്പോഴേക്കും രമേശ് കയറി വന്നു…. വിനോദ് പുതിയ പ്ലാൻ രമേശിനോട് പറഞ്ഞു..
“നല്ല ഐഡിയ ആണ് സർ…. ഇവള്‍ എന്നോടും പറഞ്ഞിരുന്നു….” രമേശ് അഭിനന്ദന ഭാവത്തില്‍ ജിന്‍സിയെ നോക്കി…. ജിന്‍സി ചിരിച്ചു…
“ഉം…. നമുക്കൊന്ന് അവിടം വരേ പോയാലോ രമേശ്?… ജിന്‍സി സ്ഥലം കണ്ടിട്ടില്ലല്ലോ??………” വിനോദ് രമേഷിനോട് ചോദിച്ചു……
“അയ്യോ സര്‍….. വൈകിട്ട് ഡെയിലി വെയ്ജസ്സുകാരുടെ കണക്കു തീര്‍ക്കാനുണ്ട്…. ഞാന്‍ മാറിയാല്‍ ശരിയാവില്ല….” രമേശ് പറഞ്ഞു…
സ്ഥിരം ജീവനക്കാര്‍ അല്ലാത്തവര്‍ക്ക് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ആ ആഴ്ചയിലെ കണക്കു തീര്‍ത്തു പൈസ കൊടുക്കുക.. അന്നേരം രമേശ് അവിടെ ഉണ്ടായേ പറ്റൂ.. അതറിഞ്ഞു കൊണ്ടാണല്ലോ വിനോദ് പ്ലാനിട്ടത്….
ഉയര്‍ന്നു വന്ന ചിരി ഒതുക്കാന്‍ ജിന്‍സി പാടുപെട്ടു… അപ്പോള്‍ ഇതാണ് സാറിന്‍റെ പ്ലാന്‍… തികച്ചും സ്വാഭാവികമായ ഒരു ഒഫീഷ്യല്‍ വിസിറ്റ്… അപ്പൊ ആര്‍ക്കും സംശയം വരില്ലല്ലോ?…..
“ഓ… അത് ഞാന്‍ മറന്നു… എങ്കില്‍ നമുക്കൊന്ന് പോയിവന്നാലോ??……” വിനോദ് ജിന്‍സിയെ നോക്കി…
“പോവാം സര്‍…..” സ്വരം വിറയ്ക്കാതെ ഇരിക്കാന്‍ അവള്‍ പാടുപെട്ടു…
“അങ്ങനെയാണെങ്കില്‍ വരൂ….. ഇപ്പൊ പോയാല്‍ ഇരുട്ടും മുമ്പ് തിരിച്ചെത്താം…” വിനോദ് എഴുനേല്‍ക്കാന്‍ തുടങ്ങി…
“സര്‍.. ഒരു പത്തു മിനിറ്റ്… ഞാനൊന്ന് റൂമില്‍ പോയി വരാം… ഒരു സ്വെറ്റര്‍ എടുക്കണം….” അവള്‍ വേഗം പറഞ്ഞു… വേഗത്തില്‍ ആണെങ്കിലും അവള്‍ക്ക് ഒന്ന് ഒരുങ്ങേണ്ടിയിരുന്നു…
“ഓയെസ്… ദാറ്റ് ഈസ് ഗുഡ്… നല്ല തണുപ്പുണ്ടാവും…. ഐ വില്‍ വെയിറ്റ്… ങാ പിന്നെ രമേശ്,.. നമുക്ക് അവിടെ അടുത്ത് ഉള്ള ആരെയെങ്കിലും കണ്ടുപിടിക്കണ്ടേ? ക്ലീനിങ്ങിനും മറ്റും?…” വിനോദ് രമേശിന്റെ നേര്‍ക്ക് തിരിഞ്ഞു… ജിന്‍സി റൂമിലേക്ക് പോയി…
“അതാവും നല്ലത് സര്‍… ഞാനൊന്ന് അന്ന്വേഷിക്കാം…..” രമേശ് പറഞ്ഞു…
“കാര്യങ്ങൾ ജിൻസി കോഡിനേറ്റ് ചെയ്യട്ടെ.. ഇൻകത്തിന്റെ ഹാഫ് അവൾക്കു കൊടുക്കാമെന്നാ ഞാൻ ഓർക്കുന്നത്.. വാട്ട് ഡൂ യൂ തിങ്ക്?..” വിനോദ് രമേശിനോട് ചോദിച്ചു..
”വെരി ഗുഡ് സർ. അവൾക്ക് പൈസക്ക് നല്ല ആവശ്യം ഉള്ളതാ. സാറിന് അറിയാവുന്നതല്ലേ കാര്യങ്ങൾ ഒക്കെ?…”
“ഉം.. നമ്മളാലാവുന്നത് നമുക്കുചെയ്യാം.. “ വിനോദ് പുറത്തേക്ക് നടന്നു.. കൂടെ രമേശും..