ഒരു ചെറിയ ഓറിയെന്റേഷൻ കം മോട്ടിവേഷണൽ ക്ലാസ് വിനോദ് അവർക്കായി എടുത്തു… അതോടൊപ്പം, ജിൻസിയുടെ അടുത്തുനിന്നും ക്ലിയറൻസ് ലഭിക്കാത്ത ഒരാൾക്കും അപ്പോയിന്റ്മെന്റ് ഉണ്ടാവില്ല എന്ന പ്രഖ്യാപനവും നടത്തി.. അപ്പോഴേക്കും സമയം ഉച്ചയായിരുന്നു….
ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം രമേശ് വീക്ക് എൻഡ് ജോലികളിലേക്ക് കടന്നപ്പോൾ ജിൻസി വിനോദിന്റെ മുറിയിൽ എത്തി…. വിനോദ് അപ്പോൾ ബാക്കി വന്ന ചില ഫയലുകൾ തീർപ്പാക്കുകയായിരുന്നു….
“വാ.. ഇരിക്ക് …… “ വിനോദ് ഫയലില് നിന്നും മുഖം ഉയർത്താതെ പറഞ്ഞു…. ജിൻസി അവന്റെ മുന്നിലായി മേശക്കിപ്പുറം വിനോദിനെയും നോക്കിയിരുന്നു……
അവളുടെ മനസ്സിൽ അപ്പോൾ ആയാളോടുള്ള ആരാധനയായിരുന്നു…. തലേന്ന് രാത്രി വിളിച്ചപ്പോഴും അപ്പച്ചൻ പറഞ്ഞിരുന്നു സാറിനോടുള്ള കടപ്പാടും നന്ദിയും നീ ഒരിക്കലും മറക്കരുതെന്ന് …..
സഹായത്തിന് ഒരാളുമില്ലാതെ എറണാകുളമെന്ന മഹാനഗരത്തിൽ കുടുംബത്തിന്റെ ഏക അത്താണിയായി പലയിടങ്ങളിൽ ഒരേസമയം ജോലിചെയ്തിട്ടും അമ്മയുടെ ചികിത്സയ്ക്കും വീട്ടു ചിലവിനും വക കണ്ടെത്താൻ കഴിയാതെ പകച്ചുനിന്നിരുന്ന കാലം….
അവിടെ നിന്നും താനിപ്പോൾ ഇവിടം വരെ എത്തിയതിന് ഒരേയൊരു കാരണം ഈ മനുഷ്യനാണ്…. ഇദ്ദേഹം മാത്രം…. മാന്യമായൊരു ജോലിയും, കുടുംബം നോക്കാൻ പ്രാപ്തമായ ശമ്പളവും മാത്രമല്ല ഇദ്ദേഹം തന്നത്…. തന്റെ ചിരകാല സ്വപ്നമായ തുടർപഠനവും കൂടിയാണ്..
പെട്ടെന്ന് അവൾക്ക് എന്തുകൊണ്ടോ സങ്കടം വന്നു…..
ആൾക്ക് തന്നിൽ കൊതിയുണ്ടെന്ന കാര്യം മനസ്സിലായനാൾ തന്നേ താൻ ഉള്ളുകൊണ്ട് സമ്മതിച്ചതാണ്… പിന്നീട് ഒരിക്കൽ ഒരു തേയിലത്തോട്ടത്തിന് നടുവിൽ, നിർത്തിയിട്ടിരുന്ന കാറിൽ വെച്ച് ഒരു ചുംബനത്തിൽ കൂടി താൻ അദ്ദേഹത്തെ സമ്മതം അറിയിച്ചതുമാണ്… എന്നിട്ടും ഇതുവരെ എന്തേ?……
ഓരോ തവണയും സർ വരുന്നുണ്ട് എന്നറിയുമ്പോഴും അവൾ പ്രതീക്ഷിച്ചിരുന്നു.. തന്റെ ശരീരം അദ്ദേഹത്തിനായി മിനുക്കിയൊരുക്കി വെച്ച് കാത്തിരുന്നിരുന്നു.. പക്ഷേ പിന്നീട് ഇതേവരെ ആൾ തന്നേ ഗൌനിച്ചില്ല ……
“പഠനം എങ്ങനെ പോകുന്നു?…..” പെട്ടെന്നായിരുന്നു വിനോദിന്റെ ചോദ്യം…. അവൾ ഞെട്ടിയുണർന്നു….
“നന്നായി പോകുന്നു സർ….. “ അവൾ മറുപടി നല്കി.. പക്ഷേ അവളുടെ തൊണ്ട ഇടറിയിരുന്നു…..
വിനോദ് മുഖമുയർത്തി നോക്കി..
“എനി പ്രോബ്ലംസ്????……………..”
“ഇ…… ഇല്ല സർ…… ഇതുവരെയുള്ള അസൈന്‍മെന്‍റ്സെല്ലാം സക്സസ്ഫുള്ളായി കംപ്ലീറ്റ് ചെയ്തിട്ടുണ്ട്…..” അവൾ ചിരിക്കാൻ ശ്രമിച്ചു….