“ആച്ചു എന്തിയേ ആന്റീ??…..” കിച്ചു ചോദിച്ചു……. ആച്ചു അഞ്ജലിയുടെ മകൾ ആരതിയുടെ വിളിപ്പേരാണ്….
“രാവിലേ കരഞ്ഞു കൂവി സ്കൂളിൽ പോയിട്ടുണ്ട്…. എന്താടീ വിശേഷങ്ങൾ??…” അഞ്ജലി സീതയെ നോക്കി…
“നല്ല വിശേഷം…. നിനക്കോ??…” സീത ചോദിച്ചു…
“വിശേഷമുണ്ട്…….. അതാണ് വിശേഷം…..” അഞ്ജലി സ്വന്തം വയറിൽ കൈ ചേർത്തു ചിരിച്ചു…
”ങ്ങേ!!…. അത് നീ പറഞ്ഞില്ലല്ലോ??… “സീത അത്ഭുതം കൂറി….
“കൺഫേം ചെയ്തതേയുള്ളൂ….” അഞ്ജലി ചിരിച്ചു….
“കൺഗ്രാറ്റ്സ്…..” സീത പറഞ്ഞു….
“താങ്ക്സ്….. നിനക്കും സമയമായീ ട്ടോ?.. താമസിക്കും തോറും എനിക്ക് പണി കൂടും…….” അഞ്ജലി ചിരിച്ചു…. ആദ്യത്തെ ഡെലിവറിയിൽ സീതക്ക് കുറച്ചു രക്തസമ്മർദവും മറ്റും ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ആ ഉപദേശം..
“ഉം….. അധികം താമസിക്കില്ലെടീ… ഞാൻ വിളിക്കാം…. റൂട്ട് ക്ലിയർ ആക്കണേല് നീ തന്നേ വിചാരിക്കണമല്ലോ ??….. ഹ ഹ… “ ഗർഭനിരോധനത്തിനായി സ്ഥാപിച്ചിരിക്കുന്ന കോപ്പർ ടീ മാറ്റുന്നതുദ്ദേശിച്ച് സീത പറഞ്ഞു…
“ഓ… എപ്പഴാന്നു വെച്ചാ നീയിങ്ങ് പോരേ… റെഡിയാക്കി വിട്ടേക്കാം…. കണവൻ എന്തിയേ???….” അഞ്ജലി ചോദിച്ചു…
“ഫാർമസീൽ….”
“എന്നാ ഞാൻ ചെല്ലട്ടെ?.. റൌണ്ട്സ് തീർത്തിട്ട് വേണം തീയേറ്ററിൽ കേറാൻ…. പോട്ടേടാ കുറുമ്പാ??….” അഞ്ജലി കിച്ചുവിന്റ്റെ ചെവിക്കു പിടിച്ചു ചോദിച്ചു… അവൻ ചിരിച്ചു…
“ശരിയെടീ… ബൈ….” സീത പറഞ്ഞു…
അഞ്ജലി ബൈ പറഞ്ഞു നടന്നു നീങ്ങി…
“അഞ്ജലിയെ കണ്ടാരുന്നു…. ഷീ ഇസ് ക്യാരിയിങ്ങ്..” വീട്ടിലേക്ക് പോകും വഴി സീത പറഞ്ഞു…
“ആണോ??…. “
“ഉം… നമുക്കും ഒരുപാട് താമസിക്കണ്ടന്നാ അവള് പറയുന്നെ…” സീത പറഞ്ഞു…
“ഞാൻ പണ്ടേ റെഡി….” വിനോദ് പറഞ്ഞു….
“ഉം…..” സീത ഒന്നു മൂളി….
“മറ്റേ സാധനം ഊരിക്കളയണ്ടേ?…… “ കോപ്പർ ടീയേ ഉദ്ദേശിച്ച് വിനോദ് ചോദിച്ചു….
“ഉം…. എപ്പോ വേണേലും ചെന്നാ മതിയെന്നാ അവള് പറഞ്ഞേ….” സീത പറഞ്ഞു….
“എങ്കിപ്പിന്നെ ഇന്ന് അതും കൂടിയങ്ങ് ചെയ്തിട്ടു പോരാരുന്നു അല്ലേ??… എന്തായാലും ലീവെടുത്തു….” വിനോദ് ചോദിച്ചു…
“ആ ബെസ്റ്റ്!!…. ഫോർത്തൂം ഫിഫ്തും എന്റെ പീക്ക് ഡേയ്റ്റ്സാ….. “ സീത ചിരിച്ചു… കോപ്പർ ടീയും ഊരീട്ട് മംഗലാപുരത്തിന് പോയാൽ ഗർഭം ഉറപ്പിക്കാം എന്നായിരുന്നു അവൾ സൂചിപ്പിച്ചത്…….