സീതയുടെ പരിണാമം 14 [Anup]

Posted by

അതൊന്നുമറിയാതെ സിനി വർമാനം തുടർന്നു….

“എനിക്കാന്നേൽ പിള്ളേരു മൂട്ടീന്നു മാറിയനേരമില്ല….. വെക്കേഷൻ ആയാലും അല്ലേലും……”

“തറവാട്ടിൽ കൊണ്ടോയി നിർത്താൻ മേലാരുന്നോ രണ്ടാഴ്ച??…” സീത ചോദിച്ചു…

“ബെസ്റ്റ്!!!…. രണ്ടു ദിവസം നിക്കില്ല അവറ്റകൾ….. അവിടെ ഫോണിന് റേഞ്ചില്ലല്ലോ??….”

“ഹും….. “ സീത വെറുതെ മൂളി….

“നീയെന്നാ ജിമ്മില് വരാത്തേ…..” സിനി  വിടുന്ന മട്ടില്ല….

“ഓ….. ഞാനിപ്പോ യോഗ ചെയ്യാൻ  തുടങ്ങിയെടീ….രണ്ടും കൂടെ വേണ്ടല്ലോ??….” സീത പറഞ്ഞു….

“വെറുതെയല്ല…. സാധാരണ ജിമ്മിൽ പോക്ക് നിർത്തിയാ കെട്ടിപ്പൊക്കിയതൊക്കെ ഉടഞ്ഞുപോകാറാ പതിവ്…. ഇതിപ്പോ രണ്ടുമൂന്നു മാസമായിട്ടും നിനക്കൊരു ഉടച്ചിലും കാണുന്നില്ല….”

സംഗതി സത്യമാണെന്ന് സീതയും ഓർത്തു.. മെയ് പകുതിയോടുകൂടി ജിമ്മിൽ പോക്ക് നിർത്തിയതാണവൾ.. ഇതിപ്പോ ജൂലൈ അവസാനമാവുന്നു.. യോഗ തന്റെ ശരീരഭംഗി ഉടയാതെ കാക്കുന്നുണ്ട്….

“യോഗ സൂപ്പറാടീ.. നീയും തുടങ്ങിക്കോ …..” സീത പ്രോൽസാഹിപ്പിച്ചു..

“ഉം…. ഞാനും ജിം നിർത്തിയാലോന്നാ.. ഒരു സുഖമില്ലെടീ… അല്ലേലും എന്നാത്തിനാ ഇനി?… കെട്ട്യോനാണെൽ ഒരു മൈൻഡുമില്ല…. “ സിനി ചിരിച്ചു….

“എങ്കിപ്പിന്നെ വല്ല ചുള്ളൻമാരേം കണ്ടു പിടിക്കെടീ….. ഹി ഹി….” സീത അവളെ കളിയാക്കി….

“എന്തേ??.. മാഡത്തിന് ആരെയോ കിട്ടിയ ലക്ഷണമുണ്ടല്ലോ??…..” സിനി അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു….

ഹരിയുടെ മുഖം മനസ്സിൽ തെളിഞ്ഞ സീത പെട്ടെന്ന് ഒന്നു ചമ്മി.. സിനി രഹസ്യങ്ങൾ ചൂഴ്ന്നെടുക്കാൻ മിടുക്കിയാണ്..

“പോടീ…….. ഇവിടെ കെട്ട്യോനേത്തന്നേ മേയ്ക്കാൻ പറ്റുന്നില്ല… പിന്നല്ലേ??….” അവൾ പെട്ടെന്ന് പറഞ്ഞു….

“ഉം…. മുപ്പതു കഴിഞ്ഞവർ പെട്ടെന്ന് സ്വന്തം ശരീരം സൂക്ഷിക്കാൻ തുടങ്ങിയാൽ ഒന്നുകിൽ അസുഖം, അല്ലെങ്കിൽ അവിഹിതം…. അതാണ് ലോക നിയമം….” സിനി കള്ളച്ചിരിയോടെ പറഞ്ഞു..

“ഹ ഹ.. ഭയങ്കരം തന്നേ!!……” സീത ചിരിച്ചു….

“ഉം.. അത് പോട്ടെ…. ജ്യോതി എന്തു പറയുന്നു.. പ്രൊപ്പോസൽ ഒന്നും നോക്കുന്നില്ലേ??….” സിനി ചോദിച്ചു…

“തിരിച്ചു ഹോസ്റ്റലിൽ പോയി.. പെണ്ണിനിപ്പോ കല്യാണം വേണ്ടെന്നാ.. ജോലീ കിട്ടീട്ടേ കെട്ടുന്നുള്ളത്രേ……..” സീത പറഞ്ഞു….

“ഉം…. ആ പറഞ്ഞേലും കാര്യമുണ്ടെടീ…. എങ്കിലേ ഇന്നത്തെ കാലത്ത് പെണ്ണിനൊരു വിലയുള്ളൂ.. ” സിനി സമ്മതിച്ചു…

“അത് തന്നെയാ ഏട്ടനും പറയുന്നെ…….. ഇന്നർ വെയർ വാങ്ങാൻ കെട്ട്യോനോട് കെഞ്ചണ്ട ഗതികേടാവും നിനക്കെന്നവളോടു പറഞ്ഞു.. ഏട്ടന്റെ സപ്പോർട്ടും കൂടിയായപ്പോ പിന്നെ പെണ്ണ് അതങ്ങ് ഉറപ്പിച്ചിരിക്കുവാ…. “

Leave a Reply

Your email address will not be published. Required fields are marked *