ഇത് കേട്ടു നിന്ന സെക്യൂരിറ്റിച്ചേട്ടന്റെ മുഖം വിവർണ്ണമായി.. ഹസ്ബൻഡ്ഡോ??…………. പടച്ചോനേ!!!! ഈ സ്ത്രീയുടെ ഭർത്താവിനോടാണോ താൻ അങ്ങനെയൊക്കെ പറഞ്ഞത്???…… അയാൾ പരിഭ്രമത്തോടെ വിനോദിനെ നോക്കി.. വിനോദ് പക്ഷേ അയാളെ ശ്രദ്ധിച്ചതേയില്ല……………
“ഓ….. അപ്പോ ബിസിനസ് ക്യാൻവാസിങ് ആണല്ലെ??….. ദീപുസാറേ……… എനിക്കു കുറച്ചു ഡെപ്പോസിറ്റ് ഒക്കെ തരണം കേട്ടോ??.. സാറാമ്മ അമനോട് പറഞ്ഞു……
“ആ ബെസ്റ്റ്.. ആകെമൊത്തം ടൈറ്റ് ആണ് ചേച്ചീ?…. ഇവരൊക്കെ വല്ല ഓർഡറും തന്നാൽ പരിഗണിക്കാം….” അമൻ പറഞ്ഞു…..
ഒരുവിധത്തിൽ തള്ളയെ പറഞ്ഞു വിട്ട് അവർ അവിടെനിന്നും യാത്രയായി…. അവർ പോവും വരെ പാവം സെക്യൂരിറ്റിച്ചേട്ടൻ വിനോദിന്റെ മുഖത്ത് നോക്കാൻ മടിച്ച് മാറി മാറി നിലക്കുകയായിരുന്നു….
“ഹൊ….. ഞാനൊന്നു വിരണ്ടു…..” കാറിൽ കയറി മുൻപോട്ടു നീങ്ങിയപ്പോൾ സീത പറഞ്ഞു…
“ആരെങ്കിലും കണ്ടാൽ പറയാൻ ഈയൊരു റീസൺ ഞാൻ നേരത്തെ കണ്ടു വെച്ചിരുന്നു..” പിൻ സീറ്റിൽ ഇരുന്ന അമൻ ചിരിച്ചു…..
“ഗോസിപ്പിന്റെ ആശാത്തിയാ……. ഏട്ടനെ കണ്ടപ്പോ അവരുടെ മുഖം വാടിയത് കണ്ടാരുന്നോ ???…… “ സീത വിനോദിനോട് ചോദിച്ചു….
“ഹി ഹി….. കെട്ട്യോനുള്ളപ്പോ പിന്നെ ഗോസ്സിപ്പിന് ചാൻസ് ഇല്ലല്ലോ??…. ഹ ഹ….” വിനോദ് ചിരിച്ചു….
സിലോൺ ബേക്ക് ഹൌസിൽ നിന്നുമാണ് അവർ ഭക്ഷണം കഴിച്ചത് … നല്ല വിശപ്പുണ്ടെന്ന് പറഞ്ഞ സീത പക്ഷേ ഒരു ബീരിയാണിയുടെ പകുതി മാത്രമേ കഴിച്ചുള്ളൂ….
“എന്തേ??… നല്ല വിശപ്പുണ്ടെന്ന് പറഞ്ഞിട്ട്??….” അമൻ തിരക്കി….
“മതി…… “ സീത ചെറുചിരിയോടെ പറഞ്ഞു….
റോഡിൽ അധികം ട്രാഫിക് ഉണ്ടായിരുന്നില്ല. രണ്ടുമണി കഴിഞ്ഞപ്പോഴേക്കും അവർ വീടെത്തി…..
“ഞാനൊന്ന് കുളിക്കട്ടെ…” മുകളിലേക്ക് കയറാന്‍ ഒരുങ്ങിക്കൊണ്ട് അമന്‍ പറഞ്ഞു….
“ഏട്ടാ… ഞാനിപ്പോ വരാട്ടോ…..” സീത വിനോദിനെ നോക്കി പറഞ്ഞു… പിന്നെ അമന് പിന്നാലെ പടികയറിപ്പോയി..
വിനോദ് അന്ധാളിച്ചു നിന്ന്.. ഇപ്പൊ എന്തിനാണ് അവള്‍ അവനു പിറകെ പോയതെന്ന് വിനോദിന് മനസ്സിലായില്ല…
എന്തെങ്കിലുമാകട്ടെ എന്ന് ചിന്തിച്ചുകൊണ്ട് വിനോദ് മുകളിൽ അവരുടെ ബെഡ് റൂമിലേക്ക് പോയി…. ഹോട്ട് വാട്ടര്‍ ഓണ്‍ ചെയ്ത് സുഖമായി ഒന്ന് കുളിച്ചു… നല്ല സുഖം തോന്നി…..