“311 -ലേക്ക് വിളിച്ച് പല്ലവി വന്നിട്ടുണ്ട് എന്നൊന്ന് ഇൻഫോം ചെയ്യണമായിരുന്നു.”
“ഓക്കേ മാഡം.”-റിസപ്‌ഷനിസ്റ്റ് ഉടൻ തന്നെ ഇന്റർകോമിൽ 311 ഡയൽ ചെയ്തു.പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു.ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചുകൊണ്ട് എന്നെ നോക്കി.
“ഓഡിഷന് വന്നതാണല്ലേ?”-ആ കുട്ടി ചോദിച്ചു.
“അതെ.”-ഞാനും പുഞ്ചിരിച്ചു.
“ചെന്നോളൂ മാഡം.ഓൾ ദി ബെസ്റ്റ്”
“താങ്ക്യൂ”-ഞാൻ ലിഫ്റ്റിന് നേരെ നടന്നു.നിമിഷങ്ങൾക്കകം ഞാൻ അഞ്ചാം നിലയിലെ 311 നമ്പർ മുറിയുടെ മുന്നിലെത്തി.വരാന്തയിലെ വലിയ ജാലകങ്ങളിലൂടെ കായൽക്കാറ്റ് ഒഴുകി വന്നു.പുലരിയുടെ അരണ്ട വെളിച്ചത്തിൽ അതീവ മനോഹരമായ കായൽക്കാഴ്ച എൻറെ ഉള്ളം നിറച്ചു.
ഞാൻ കതകിൽ മുട്ടി.
കുമാറാണ് വാതിൽ തുറന്നത്.സുഹാന മാഡത്തിന്റെ ഓഫീസിൽ വെച്ച് ഞാനയാളെ കണ്ടിട്ടുണ്ട്.
“ഗുഡ് മോണിങ്.”-ഞാൻ അയാളെ വിഷ് ചെയ്തു.
“വെരി ഗുഡ് മോണിങ് പല്ലവി..വരൂ.”-കുമാർ എന്നെ അകത്തേക്ക് ക്ഷണിച്ചു.വിശാലമായ ഒരു മുറിയായിരുന്നു അത്.ഒരു സ്റ്റുഡിയോ അപാർട്മെൻറ് പോലുള്ള മുറി.ഹോൾ,കിച്ചൻ ഏരിയ,ഡൈനിങ് ഏരിയ,ബെഡ്‌റൂം എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ടായിരുന്നു ആ മുറിക്ക്.അവിടെ കാസ്റ്റിങ് ഡയറക്ടർ ശേഖറും,ക്യാമറാമാൻ പ്രദീപും,സ്ക്രിപ്റ്റ് റൈറ്റർ ബാബുജിയും രണ്ട് അസോസിയേറ്റ് ഡയറക്‌ടേഴ്സും കുമാറിനൊപ്പമുണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ എല്ലാവരും ഗുഡ്മോണിങ് പറഞ്ഞു കൊണ്ട് എനിക്കടുത്തേക്ക് വന്നു.പുഞ്ചരിയോടെ ഹസ്തദാനം നൽകുകയും പരിചയപ്പെടുകയും ചെയ്തു.വളരെ ഫ്രീ ആയിട്ടുള്ള പെരുമാറ്റം കൊണ്ടും,ഇടപെടൽ കൊണ്ടും അവർ എന്നെ കംഫർട്ടബിളാക്കി.
“എന്നാൽ നമുക്ക് തുടങ്ങാം.?”-കുമാർ ചോദിച്ചു.
ഞാൻ ശരി എന്ന അർത്ഥത്തിൽ തലയാട്ടി.പ്രദീപ് ക്യാമറയും,അസോസിയേറ്റ്‌സ് ലൈറ്റുകളും ശരിപ്പെടുത്തി.
കുമാർ എന്നെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന് നിർത്തി.പിന്നെ ബാബുജിയിൽ നിന്നും ഒരു കടലാസ് വാങ്ങി എനിക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു :
“നമ്മുടെ സിനിമയിൽ പ്രധാനപ്പെട്ട മൂന്ന് ഇമോഷണൽ സീക്വൻസുകളാണുള്ളത്.അത് മൂന്നും പല്ലവിയെക്കൊണ്ട് ഞങ്ങളിപ്പോൾ