സീൽക്കാരം 1
Seelkkaram | Author : Mausam Khan Moorthy
ഞാൻ പ്രധാന നിരത്തിൽ നിന്നും ഹോട്ടൽ ‘സീ കാസിലി’ലേക്കുള്ള സർവീസ് റോട്ടിലേക്ക് കാർ തിരിച്ചു.റോഡ് ഇരുട്ട് വീണതും,വിജനവുമായിരുന്നു.എന്നാൽ അകലെ ‘സീ കാസിൽ’ വെളിച്ചത്തിൽ കുളിച്ചു നിന്നു.
സമയം അഞ്ചര കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.കിളികളുടെ പ്രഭാതഗീതങ്ങൾ എങ്ങും അലയടിച്ചു.മഞ്ഞും ,റോഡിനു സമാന്തരമായൊഴുകുന്ന കായലിന്റെ സീൽക്കാരവും തീർച്ചയായും എനിക്ക് നല്ലൊരു മൂഡ് പ്രധാനം ചെയ്തു.
പാൽക്കാരും,പത്രവിതരണക്കാരും തിരക്കിട്ട് എതിരെ കടന്ന് പോയി.ഹോട്ടലിന്റെ രാജകീയമായ കവാടം പിന്നിട്ട് പാർക്കിങ് ഏരിയായിൽ ഞാൻ കാർ നിർത്തിയിറങ്ങി.
ഞാൻ നേരെ റിസപ്ഷനിലേക്ക് ചെന്നു.
“റൂം നമ്പർ 311 ഏത് ഫ്ലോറിലാണ് ?”-റിസപ്ഷനിസ്റ്റിനോട് ഞാൻ ചോദിച്ചു.
“അഞ്ചാമത്തെ ഫ്ലോറിലാണ് മാഡം.”-ആ കുട്ടി മറുപടി പറഞ്ഞു.
“ശരി.”-ഞാൻ ലോബിയിൽ ചെന്നിരുന്നു.പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതം അവിടമാകെ പൂത്തുനിന്നു.എ സിയുടെ സുഖകരമായ തണുപ്പ് ഒരു മനോഹര സാന്നിധ്യമായി അവിടെ മുട്ടിത്തിരിഞ്ഞു.ഞാൻ സോഫയിലേക്ക് അമർന്നു.വാനിറ്റി ബാഗ് മടിയിൽ വെച്ച് കണ്ണുകളടച്ച് ചാരിയിരുന്നു.
എനിക്ക് ഏതാണ്ട് അരമണിക്കൂറിനടുത്ത് അവിടെ ചിലവഴിക്കേണ്ടതുണ്ടായിരുന്നു.കാരണം ആറ് മണിക്കാണ് അസിസ്റ്റൻഡ് ഡയറക്ടർ കുമാർ എത്തണമെന്ന് പറഞ്ഞിരുന്നത്.കൃത്യ സമയത്ത് മുറിയിലേക്ക് ചെന്നാൽ മതി എന്നായിരുന്നു എൻറെ തീരുമാനം.നമുക്കായി നിശ്ചയിക്കപ്പെട്ട സമയത്തിനേക്കാൾ നേരത്തേ നമ്മളൊരിടത്തെത്തിയാൽ അത് ഒരു പക്ഷെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടായേക്കാം.
സർവീസ് ബോയ് കോഫി കൊണ്ട് വന്നു തന്നു.അത് തികച്ചും സൗജന്യമാണെന്ന് എനിക്കറിയാമായിരുന്നു.പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ‘ടീ കൾച്ചർ’ എന്ന കോൺസെപ്റ്റിന്റെ ഭാഗമാണത്.അതിരാവിലെ എല്ലാവർക്കും ഒരു നല്ല ചായയോ കാപ്പിയോ കൊടുക്കുക എന്നതാണ് ‘ടീ കൾച്ചർ’.അധികപേരിലും അത് സന്തോഷമുണ്ടാക്കും.ഉന്മേഷം നിറക്കും.പോസിറ്റീവ് എനർജി പ്രദാനം ചെയ്യും.ഒരു ദിവസം ഒരു നല്ല ചായയിൽ നിന്നും ആരംഭിക്കുന്നത് മനോഹരമായ കാര്യമാണ്.
സ്വാദിഷ്ടമായിരുന്നു കോഫി.ചൂടും മധുരവുമെല്ലാം പാകത്തിലായിരുന്നു.ആസ്വദിച്ചു കുടിച്ചു.പിന്നെ അൽപ നേരം പത്രമൊന്ന് ഓടിച്ചു നോക്കി.ലോബിയിലെ ക്ലോക്ക് ആറടിച്ചപ്പോൾ ഞാൻ എഴുന്നേറ്റു.റിസപ്‌ഷനിലേക്ക് ചെന്ന് പറഞ്ഞു: