ഞാൻ വേഗം തന്നെ ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങി..
ഒരു ഓട്ടോ വിളിച്ചു… നേരെ ലോഡ്ജിൽ എത്തി……
ഞാൻ വേഗം റൂമിലേക്ക് പോയി എന്ത് ചെയ്യണെമെന്നു ഒരു പിടിയും ഇല്ല…
എല്ലാം നല്ല ഉറക്കം… ഞാൻ മെല്ലെ ശിവേട്ടന്റെ ബാഗ് തുറന്നു… അതിൽ വല്ല ഡീറ്റൈൽസും കിട്ടിയാലോ…
ഞാൻ അങ്ങനെ തപ്പി നോക്കിയപ്പോൾ…
ഒരു ഒരു ചെറിയ ബുക്ക് കണ്ടു… അത് ഞാൻ എടുത്തു തുറന്നു നോക്കിയപ്പോൾ..
കുറെ ഫോൺ നമ്പറുകൾ…
ഞാൻ അതിൽ നിന്നും രേഷ്മ എന്ന് എഴുതിയ നമ്പർ മൊബൈലിൽ അടിച്ചു.. മെല്ലെ പുറത്തേക്കു പോയി..
കോൾ അടിച്ചു..
എടുക്കുന്നില്ല… നാശം… ഞാൻ വീണ്ടും… രണ്ടുമൂന്നു വട്ടം ട്രൈ ചെയ്തപ്പോൾ ഫോൺ എടുത്തു….
ഹലോ….
ഞാൻ പറഞ്ഞു… രേഷ്മ അല്ലെ..
അവൾ പറഞ്ഞു… അതെ.. ആരാ..
ഞാൻ പറഞ്ഞു.. ശിവന്റെ ഭാര്യ അല്ലെ…
അവൾ പറഞ്ഞു… അതെന്നെ ഇത് ആരാണെന്നു പറ…..
ഞാൻ പറഞ്ഞു….. ശിവൻ… ഒരു… ട്രിപ്പ് പോയിട്ടില്ലേ…
അവൾ പറഞ്ഞു… അഹ്.. തിരുവനന്തപുരം… പോയിട്ടുണ്ട്.
ഞാൻ പറഞ്ഞു… ആ… അവന്റെ കൂടെ പോയ മാഷാ ഞാൻ… ഒരു ചെറിയ പ്രശ്നം ഉണ്ട്…
അവൾ പറഞ്ഞു… അയ്യോ… എന്താ… എന്താ എന്റെ ശിവേട്ടന്… പറ്റിയെ..
ഞാൻ പറഞ്ഞു… പേടികാൻ ഒന്നുമില്ല… ബാത്‌റൂമിൽ പോയപ്പോൾ ഒന്ന് തലകറങ്ങി വീണു… ഞങ്ങൾ ഹോസ്പിറ്റലിൽ ആകിയിരിക്കുവ…
അവൾ പറഞ്ഞു… അയ്യോ ഏട്ടന് സുഖമില്ല ഹാർട്ടിന് പ്രോബ്ലമാ…
ഏട്ടൻ വെള്ളമോ മറ്റൊ അടിച്ചോ…..
ഞാൻ പറഞ്ഞു.. അറിയില്ല..
അവൾ പറഞ്ഞു.. മ്മ്.. കുടിച്ചു കാണും… ഡോക്ടർ തൊട്ടുപോകരുതെന്നാ പറഞ്ഞിരിക്കുന്നെ അടിച്ചാൽ പ്രശ്നമ…