സൗഭാഗ്യം 1 [മധു]

Posted by

“പോടീ അസൂയക്കാരീ……..” സുജാത അവളുടെ കവിളിൽ നുള്ളി. അവൻ നിറകണ്ണുകളോടെ പുറത്തേക്കിറങ്ങി.
“പൂവാം അരുണേട്ടാ…….” ചാന്ദിനി കാറിൻ്റെ പുറകിൽ കയറി. അവൻ വണ്ടി സ്റ്റാർട്ടുചെയ്ത് അവളെ കോളേജിൽ വിടാനായി പുറപ്പെട്ടു.
“ഏട്ടാ….വണ്ടി നിർത്ത്……..” അരക്കിലോമീറ്റർ കഴിഞ്ഞതും അവൾ പറഞ്ഞു.അവൻ പരിഭ്രമത്തോടെ വണ്ടി നിർത്തി അവളെ നോക്കി. അവൾ ഡോർ തുറന്നിറങ്ങി മുന്നിൽക്കയറി.
“ഇനി പോ….” അവൾ പറഞ്ഞു.അവൻ വണ്ടി മുന്നോട്ടെടുത്തു.
“ഏട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ……” അവൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇല്ല….” അവൻ പറഞ്ഞു.
“അതെന്താ…….” അവൾ വീണ്ടും ചോദിച്ചു.അവൾ അവനറിയാതെ അച്ഛൻ്റെ നമ്പർ ഡയൽ ചെയ്തിരുന്നു. കൃഷിപ്പണി മതിയാക്കി വീട്ടിലേക്ക് നടക്കുമ്പോഴാണ് ചന്ദ്രശേഖരൻ്റെ ഫോൺ ബെല്ലടിച്ചത്.അയാൾ കാൾ അറ്റൻ്റ് ചെയ്ത് ചെവിയോട് ചേർത്തു.
“എൻ്റെ അഞ്ചാം വയസ്സിലാ അച്ഛൻ മരിക്കുന്നത് അന്നുമുതൽ അമ്മയും സന്ധ്യേച്ചിയും ഇഷ്ടികക്കളത്തിൽ പണിയെടുത്താ എന്നെ വളർത്തിയത്.നല്ല ഒരു ഉടുപ്പുപോലും എനിക്ക് കിട്ടീട്ടില്ല അവർക്ക് കിട്ടുന്ന ചെറിയ വരുമാനത്തിൽ പട്ടിണിണില്ലാതെ ഒരുവിധം കഴിഞ്ഞു എന്നുപറയുന്നതാ ശരി അതിനിടക്ക് പ്രേമിക്കാനെവിടാ സമയം……..” അവൻ പറഞ്ഞു.
“എന്നെ പ്രേമിക്കാവോ……..” അവൾ തുറന്നടിച്ചു.
“ഇന്ന് എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാ രുചിയുള്ള ആഹാരം കഴിക്കുന്നെ ആ നന്ദി എനിക്കെന്നുമുണ്ടാവും അത്തിമറ്റത്തെ ചന്ദ്രശേഖരൻ്റെ മകളെ നോക്കാനുള്ള യോഗ്യതപോലും എനിക്കില്ല അതുകൊണ്ട് കൊച്ച് വേറേ പണി നോക്ക്………” അവൻ പറഞ്ഞു.
“അല്ല എന്തായാലും വല്ല്യമ്മ ഏട്ടനെ മകനായിട്ട് എറ്റെടുത്തുകഴിഞ്ഞു എനിക്കവരുടെ സ്നേഹം പങ്കിട്ട് പോകുന്നത് ഇഷ്ടവുമല്ല അപ്പം മരുമോനാവുന്നതല്ലേ നല്ലത്……” അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“കുട്ടിക്കങ്ങനെയൊരു പേടിയൊണ്ടെങ്കി ഞാൻ അങ്ങോട്ട് വരാതിരുന്നാപ്പോരേ……..” അവൻ പറഞ്ഞു.
” ആദ്യമായിട്ടാ അച്ഛനും വല്ല്യമ്മയും അമ്മയുമല്ലാതെ ഒരാള് എൻ്റെ ജീവിതത്തിലേക്ക് വന്നത് അയാളെ നഷ്ടപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല. നഷ്ടപ്പെട്ടാൽ പിന്നെ ഞാനീ ഭൂമിയിൽ ഉണ്ടാവില്ല……” പറയുന്നതിനൊപ്പം അവളുടെ സ്വരമിടറി കണ്ണുനിറഞ്ഞിരുന്നു.
“പിന്നെ ഒരു രഹസ്യം പറയട്ടെ ഇങ്ങോട്ട് ചാഞ്ഞിരിക്ക് അവൻ റോഡിലേക്ക് നോക്കി ചാഞ്ഞിരുന്നു. അവൾ എത്തിവലിഞ്ഞ് അവൻ്റെ കവിളിൽ ഒരുമ്മയും കൊടുത്തു.അവൻ്റെ കാല് പെട്ടെന്ന് ബ്രേക്കിലമർന്നു.
“ഒന്ന് പറഞ്ഞിട്ട് ചവിട്ട് മനുഷ്യാ…….” മുന്നോട്ടാഞ്ഞ് ഡാഷിലിടിച്ച അവൾ നെറ്റി തടവിക്കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *