💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

എനിക്കെങ്ങനെ അടുത്ത പണി തരാം എന്ന് ആലോചിച്ചിരുന്ന അവന് കിട്ടിയ അടുത്ത താപ്പായിരുന്നു സല്‍മ . ഞങ്ങളുടെ ഇഷ്ടം അവന്‍ അനോണിമസ് ആയി അവളുടെ വീട്ടുകാരെ അറിയിച്ചു . രജിസ്റ്റര്‍ മാരേജ് വരെ എത്തി നിന്ന ഞങ്ങളുടെ ബന്ധത്തെ അവന്‍ രണ്ടായി വലിച്ചുകീറി . യാഥാസ്ഥിതികനായ അവളുടെ ഉപ്പ ആത്മഹത്യാ ഭീഷണി മുഴക്കി . അയാള്‍ എന്നെ വന്നു കണ്ടു പറഞ്ഞതും ഇതു തന്നെയായിരുന്നു . ഈ വിവാഹം നടന്നാല്‍ അയാളത് ചെയ്യുമെന്നെനിക്ക് തോന്നി . ഒന്നിലും കുലുങ്ങാതെ എന്‍റെ കൂടെ വരാന്‍ തയ്യാറായ സല്‍മയെ ഞാന്‍ തന്നെ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു . അച്ഛനുമമ്മയും അകാലത്തില്‍ വേര്‍പിരിഞ്ഞു പോകുന്നതിന്‍റെ വേദന അവള്‍ക്കറിയില്ലല്ലോ… ഞങ്ങളുടെ അവസാനത്തെ മീറ്റിങ്ങിനു വേണ്ടി രാത്രി ഞാനവളുടെ വീട്ടില്‍ ചെന്നു . ആരുമറിയാതെ സല്‍മ വീടിനു പുറത്തു വന്നു. ഒരുപാട് കരഞ്ഞ് സല്‍മ തിരികെ പോവാന്‍ നേരം അവളുടെ ചേട്ടന്‍ പെട്ടെന്ന് ലൈറ്റൊക്കെയിട്ട് മുറ്റത്തേക്കിറങ്ങി വന്നു . എന്തു പറഞ്ഞിട്ടും അവന് മനസിലാവുന്നുണ്ടായിരുന്നില്ല . അവനെന്നെ തല്ലിയേ പറ്റു . അവസാനം അവിടന്ന് പോരണമെങ്കില്‍ അവനെ തല്ലിയേ പറ്റൂ എന്നായപ്പോള്‍ എനിക്കവനെ തല്ലേണ്ടി വന്നു . അതു വലിയ കേസ് ആയി . എനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു . ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച എന്നെ പോലീസിന് വിട്ടു കൊടുക്കാന്‍ അനില്‍ തയ്യാറായില്ല . അവനെന്നെ ബോംബെയിലുള്ള അവന്‍റെ ചെറിയച്ഛന്‍റെ വീട്ടിലേക്ക് പറഞ്ഞു വിട്ടു . എനിക്കും ഒരു യാത്ര ആവശ്യമായിരുന്നു . ഞാനെവിടേക്കാണ് പോകുന്നതെന്ന വിവരം അനില്‍ മറ്റെല്ലാവരില്‍ നിന്നും മറച്ചു വച്ചു . പോലീസ് പല തവണ ചോദ്യം ചെയ്തിട്ടും ഞാനെവിടെയാണെന്ന് മാത്രം അവന്‍ ആരോടും പറഞ്ഞില്ല . അവനെന്തൊക്കെയോ സംശയങ്ങള്‍ ആദ്യം മുതലേ ഉണ്ടായിരുന്നു . ഞാനിവിടെ നിന്നും പോയിക്കഴിഞ്ഞും സല്‍മയുടെ ഉപ്പയേ കണ്ട് ആ കേസുകളെല്ലാം ഒത്തു തീര്‍പ്പാക്കാന്‍ അനില്‍ തന്നെയാണ് കഷ്ടപ്പെട്ടത് . എങ്കിലും അവനാ കേസ് പിന്‍വലിപ്പിക്കുക തന്നെ ചെയ്തു .

സുധാകരനും അനിലും ഇടക്ക് വല്ലപ്പോഴും വെള്ളമടിയൊക്കെയായി കൂടാറുണ്ട് . അതിനിടക്ക് സുധാകരന്‍റെ അച്ഛന്‍ മരിച്ചു . കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍റെ കല്ല്യാണവും കഴിഞ്ഞു . ഒരു ദിവസം വെള്ളമടിച്ചു കൊണ്ടിരുന്നപ്പോള്‍ സംസാര മധ്യേ എന്‍റെ വിഷയം കയറി വന്നു . സുധാകരന്‍റെ പല ചെയ്തികളിലും സംശയമുണ്ടായിരുന്ന അനില്‍ ആ അവസരം ശരിക്കുപയോഗിച്ചു. അവന്‍ എന്‍റെ കാര്യങ്ങള്‍ പലതും പുറത്തെടുത്തിട്ട കൂട്ടത്തില്‍ കുറച്ചേറെ എന്നെ പുകഴ്ത്താനും മറന്നില്ല . മദ്യലഹരിയിലായിരുന്ന സുധാകരന്‍ അതിശക്തമായി പൊട്ടിത്തെറിച്ചു . എന്നെ പുകഴ്ത്തുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അനില്‍ അവനെ എരി കേറ്റിക്കൊണ്ടേയിരുന്നു . ഒടുവില്‍ അവന്‍ ചെയ്ത ഓരോ കാര്യങ്ങളും ഒന്നൊന്നായി അവന്‍റെ നാവില്‍ നിന്ന് തന്നെ പുറത്തു വന്നു . അവനിവിടെ എന്‍റെ മുന്‍പില്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്നതെനിക്ക് കാണണം എന്നു പറഞ്ഞാണ് അവനന്ന് വീട്ടിലേക്കു പോയത് .

അനില്‍ അന്നു രാത്രി തന്നെ എന്നെ വിളിച്ച് എല്ലാം പറഞ്ഞു . പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവനതെല്ലാം പറഞ്ഞു തീര്‍ത്തത് . ഞാനും അനിലും തമ്മില്‍ കോണ്ടാക്ട് ഉള്ള കാര്യം അനില്‍ അവനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല . ഒരു മരവിപ്പോടെയാണ് ഞാനെല്ലാം കേട്ടത് . എനിക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല . പക്ഷെ എനിക്കതു വിശ്വസിക്കേണ്ടി വന്നു , അതിന്‍റെ രണ്ടാമത്തെ ദിവസം അനിലിന്‍റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നപ്പോള്‍ . വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു കേട്ടത് . പക്ഷെ ആത്മഹത്യ ചെയ്യേണ്ടതായിട്ടുള്ള ഒരു പ്രശ്നവും അവനുണ്ടായിരുന്നില്ല എന്ന്

Leave a Reply

Your email address will not be published. Required fields are marked *