പക്ഷേ അതും അധികനാള്‍ നീണ്ടു നിന്നില്ല. അപ്പോഴേക്കും മാലമോഷ്ടാവിന്‍റെ ഖ്യാതി നാടു മുഴുവന്‍ പരന്നിരുന്നു. അതോടെ എന്നെ ആ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ സുധാകരന്‍റെ അച്ഛനും എതിര്‍പ്പായി . അമ്മ കുറേ എനിക്കു വേണ്ടി വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല .
പത്തൊന്‍പതാം വയസില്‍ ഞാന്‍ തെരുവിലേക്കിറങ്ങി . പറ്റുന്ന പണിയൊക്കെ ചെയ്തു . രാവും പകലുമില്ലാതെ അധ്വാനിച്ചു . കടത്തിണ്ണകളില്‍ കിടന്നുറങ്ങി. ഒരു പാരലല്‍ കോളേജില്‍ ഈവനിങ് ക്ലാസിനു ചേര്‍ന്ന ഞാന്‍ ജോലിക്കിടയില്‍ കിട്ടിയിരുന്ന ചെറിയ ഇടവേളകളില്‍ ഇരുന്നു പഠിച്ചു . അങ്ങനെ പ്രീ ഡിഗ്രി പാസ്സ് ആയി . ഒരു ജോലിക്ക് ഒരു പാട് ശ്രമിച്ചെങ്കിലും കള്ളന്‍റെ മോനും കള്ളനായത് കൊണ്ട് എനിക്കൊരു ജോലി കിട്ടിയില്ല .
തളരാന്‍ എനിക്കു മനസില്ലായിരുന്നു . ഒരു കോളേജില്‍ ഞാന്‍ ഡിഗ്രിക്കു ചേര്‍ന്നു . രാത്രി സമയങ്ങളില്‍ ഹോട്ടലുകളില്‍ പണിയെടുത്തു . ഡിഗ്രി രണ്ടാം വര്‍ഷം ഞാന്‍ ഒരു ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം തുടങ്ങി . കുറച്ചു വര്‍ക്കേഴ്സിനെ ഒക്കെ സംഘടിപ്പിച്ചു . പല പരിപാടികളും ഏറ്റെടുത്തു ഭംഗിയായി നടത്തി . പുതുമയുള്ള പരിപാടികള്‍ അവതരിപ്പിച്ചു ടൗണിലെ നമ്പര്‍ വണ്‍ കമ്പനിയായി അതു വളര്‍ന്നു . സംഗതി നാട്ടില്‍ നിന്നും ഒരുപാട് ദൂരെയായത് കൊണ്ട് നിന്‍റെ ഭര്‍ത്താവിന് എന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല . നഷ്ടപ്പെട്ടു പോയ ഞങ്ങളുടെ വീടും പുരയിടവും ഞാന്‍ തിരിച്ചു വാങ്ങി . കൂട്ടത്തില്‍ കുറച്ച് പലിശപ്പരിപാടിയും . പതിനഞ്ച് ശതമാനം പലിശനിരക്കില്‍ മതിയായ രേഖകളോടെ ഞാന്‍ പണം വായ്പ കൊടുത്തു തുടങ്ങി . നാട്ടിലെ ഒരു നാറികളോടും എനിക്കൊരു അലിവും തോന്നിയില്ല . കുത്തിനു പിടിച്ച് ഞാന്‍ പണം തിരിച്ചു വാങ്ങി . അതിനു വേണ്ടി മാത്രം ഞാന്‍ അത്യാവശ്യം മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഒക്കെ പഠിച്ചു. അപ്പോഴും നിന്‍റെ ഭര്‍ത്താവിനെ ഞാന്‍ സഹായിച്ചു .പലിശയും മുതലും തിരിച്ചു വാങ്ങാതെ തന്നെ . ഒന്നല്ല പല തവണ. എന്‍റെ വീടു ഞാന്‍ പുതുക്കി പണിഞ്ഞു . പുറമേ നിന്ന് നോക്കിയാല്‍ കാണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു രഹസ്യ അറയുണ്ട് ഈ വീടിന് . ഒരു സ്ട്രോങ് റൂമു പോലെ സെറ്റ് ചെയ്തിരിക്കുന്നത് . വീടിന്‍റെ താഴെ നിലയിലുള്ള ലിവിങ് ഹാളില്‍ ഇരിക്കുന്ന വലിയ ഷോക്കേഴ്സ് നീ കണ്ടിട്ടില്ലേ . അതിന്‍റെ ബാക്ക് ഗ്രൗണ്ട് വണ്‍ സൈഡ് മിററാണ് . അതായത് സ്ട്രോംങ് റൂമില്‍ നിന്ന് ലിവിങ് റുമിലേക്ക് കാണാവുന്ന തരത്തില്‍ ക്രമീകരിച്ചത് . തിരിച്ച് എത്ര ശ്രമിച്ചാലും സ്ട്രോംങ് റൂമിലേക്ക് കാണാന്‍ കഴിയില്ല . ആ റൂമില്‍ നിന്നും ശബ്ദവും പുറത്തേക്ക് പോകില്ല . വീടിന്‍റെ ഒത്ത നടുക്കായതു കൊണ്ട് അങ്ങനെയൊരു മുറി ഇവിടെയുള്ളതായി ആര്‍ക്കും അറിയില്ല . ആ റൂമിലേക്കുള്ള ലിഫ്റ്റ് രണ്ടാം നിലയിലുള്ള എന്‍റെ ഈ റൂമില്‍ നിന്നുമാണ് . ചുവരില്‍ ലിഫ്റ്റിന്‍റെ ഡോര്‍ ഉള്ളതായി ആര്‍ക്കും മനസിലാവില്ല. അത് ഓപ്പണ്‍ ആവണമെങ്കില്‍ എന്‍റെ ഫിങ്കര്‍ പ്രിന്‍റെ വേണം. അതിനുള്ളിലേക്ക് ഇറങ്ങലും കയറലും ബുദ്ധിമുട്ടായത് കൊണ്ട് ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം കം ഓഫീസ് പോലെയാണത് സെറ്റ് ചെയ്തിരിക്കുന്നത് . അവിടെയാണ് മുഴുവന്‍ പണവും ഡോക്യുമെന്‍റ്സും കംപ്യൂട്ടറുകളും ഞാന്‍ സെറ്റ് ചെയ്തിരിക്കുന്നത് . അതു പോലെ ഈ വീടിനു ചുറ്റും വീടിനുള്ളിലും പല ഇടത്തായി ക്യാമറകളും മൈക്രോ ഫോണുകളും ഉണ്ട് . പുറം മതിലില്‍ ഇന്‍റര്‍കോമുണ്ട് . ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ ബില്‍ഡേഴ്സ് ആണ് ഈ വീട് ചെയ്തിരിക്കുന്നത് . അതു കൊണ്ട് ഇതിന്‍റെ രഹസ്യങ്ങളൊന്നും ഈ നാട്ടില്‍ ആര്‍ക്കും അറിയില്ല .
അതിനിടക്ക് ഞാന്‍ ഡിഗ്രി കംപ്ലീറ്റ് ചെയ്തു . കോളേജില്‍ പഠിക്കുന്ന സമയത്താണ് സല്‍മയെ ഞാന്‍ പരിചയപ്പെടുന്നത് . ആദ്യം അവളെന്‍റെ നല്ലൊരു സുഹൃത്തായിരുന്നു . എന്‍റെ എല്ലാ കാര്യങ്ങളും അവളോട് ഞാന്‍ തുറന്നു പറഞ്ഞു . പിന്നീടെപ്പോഴോ അതൊരിഷ്ടമായി വളര്‍ന്നു . എന്നെ അവള്‍ക്ക് ജീവനായിരുന്നു . എന്ത് വന്നാലും ഒരുമിച്ചു ജീവിക്കാന്‍ ഉറപ്പിച്ചവരായിരുന്നു ഞങ്ങള്‍ . പക്ഷെ നിന്‍റെ ഭര്‍ത്താവ് അവിടെയും എനിക്ക് തുരങ്കം വച്ചു .