💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

അച്ഛനെപ്പോഴും പറയും അച്ഛന്‍റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം അമ്മയാണെന്ന് . ശരിക്കും ഒരു ദേവതയായിരുന്നു എന്‍റെ അമ്മ . ഒരു പാവം വീട്ടമ്മ .

അനിലിനും സുധാകരനും എന്‍റെ വീട്ടില്‍ അടുക്കള വരെ സ്വാതന്ത്ര്യമുണ്ടായിരുന്നു , എപ്പോഴും . എന്‍റെ എല്ലാ കളിപ്പാട്ടവും ഞാന്‍ അവര്‍ക്കു പങ്കു വച്ചു . ചിലതെല്ലാം അവര്‍ക്കു സ്വന്തമായി നല്‍കി . എന്നാല്‍ ഒരാളുടെ മനസില്‍ മാത്രം അസൂയ നാമ്പിട്ടതും വളര്‍ന്നു വന്നതും ആരുമറിഞ്ഞില്ല . ഒരു പലചരക്ക് കടക്കാരന്‍റെ മകന് കയ്യെത്തിപ്പിടിക്കാവുന്നതായിരുന്നില്ല എന്‍റെ സൗഭാഗ്യങ്ങള്‍ …
എന്‍റെ സമ്പന്നത പക്ഷെ അവനില്‍ ഇത്രയധികം വിഷവിത്തുകള്‍ മുളക്കാന്‍ ഇടവരുത്തും എന്ന് ആരുമറിഞ്ഞില്ല .

എനിക്ക് പതിനാറ് വയസുള്ളപ്പോഴാണ് എന്‍റെ ജീവിതത്തെ തകിടം മറിച്ച ആ സംഭവം ഉണ്ടാകുന്നത് . പല പല കാരണങ്ങള്‍ പറഞ്ഞ് ഡെപ്പോസിറ്റ് ചെയ്ത പണം മുഴുവന്‍ ഓരോരുത്തരായി വന്ന് വിത്ത്ഡ്രോ ചെയ്യാന്‍ തുടങ്ങി . ഞങ്ങളുടെ ബാങ്ക് പൊളിഞ്ഞു എന്ന് ആരോ പറഞ്ഞ് പരത്തിയിരുന്നു . എന്നാല്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്ത പണം ഭൂരിഭാഗവും പല ബിസിനസ്സുകളിലായി ഇന്‍വെസ്റ്റ് ചെയ്തിരുന്ന അച്ഛന് പെട്ടെന്ന് അത്രയും പണം സ്വരൂപിക്കുവാന്‍ കഴിഞ്ഞില്ല . അതോടെ ബാങ്ക് പൊളിഞ്ഞു എന്ന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു .

ചെയ്തുകൊടുത്ത ഉപകാരങ്ങളെല്ലാം മറന്ന് നാട്ടുകാരെല്ലാവരും ചേര്‍ന്ന് ബാങ്ക് തല്ലിപ്പൊളിച്ചു . അച്ഛനെ തെറിവിളിച്ചും കല്ലെറിഞ്ഞും നാണം കെടുത്തി . പ്രീഡിഗ്രിക്ക് ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ നിന്നും എനിക്കും നേരിടേണ്ടി വന്നു പരിഹാസങ്ങള്‍ . അന്നത്തോടെ കോളേജില്‍ പോയിട്ടുള്ള പഠനം ഞാനവസാനിപ്പിച്ചു . ഞങ്ങളുടെ വീടിനെപ്പോലും ചില നാറികള്‍ വെറുതെ വിട്ടില്ല . നാണക്കേട് താങ്ങാനാവാതെ അച്ഛനും അമ്മയും ഒരു കുപ്പി വിഷത്തിന്‍റെ സഹായത്തോടെ ജീവിതമവസാനിപ്പിച്ചു . വീടും കാറും വസ്തുവകകളും എല്ലാം കടക്കാരു കൊണ്ടു പോയി . ഒറ്റദിവസം കൊണ്ട് ഞാന്‍ ഒന്നുമില്ലാത്തവനായി . വലിയൊരു മലമുകളില്‍ നിന്നും താഴത്തേക്ക് തള്ളിയിട്ടവന്‍റെ അവസ്ഥയായിരുന്നു എന്‍റേത് . എത്രയൊക്കെ ശ്രമിച്ചിട്ടും ആരാണിതിനു പിറകില്‍ കളിച്ചതെന്ന് ആര്‍ക്കും മനസിലായില്ല . അച്ഛന് ശത്രുക്കളെന്നു പറയാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല .

ഒടുവില്‍ ഞാന്‍ അമ്മാവന്‍റെ വീട്ടിലേക്ക് പറിച്ചു നടപ്പെട്ടു . ആശ്വസിപ്പിക്കാന്‍ എന്ന വ്യാജേന ഇവന്‍ അവിടെയുമെത്തി . എന്‍റെ തകര്‍ച്ച കണ്ട് ആസ്വദിക്കാനായിരുന്നു വന്നതെന്ന് ഞാന്‍ പോലും അറിഞ്ഞില്ല . അമ്മാവനും വീട്ടുകാരും എന്നോട് വളരെ സ്നേഹമായിട്ടായിരുന്നു പെരുമാറിയത് . അവരുടെ മകനേപ്പോലെ തന്നെ . അത് ഇവനില്‍ വീണ്ടും അസ്വസ്ഥത ഉണ്ടാക്കി .

അങ്ങനെ ആ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള പലതും മോഷണം പോവാന്‍ തുടങ്ങി . ആഭരണങ്ങളായിരുന്നു മിക്കതും. ആദ്യമൊന്നും അവരെന്നെ സംശയിച്ചില്ല . സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ സംശയങ്ങള്‍ എനിക്കു നേരെയും നീണ്ടു തുടങ്ങി . ഒടുവില്‍ അമ്മായിയുടെ പത്തു പവന്‍റെ ഒരു മാല എന്‍റെ പെട്ടിയില്‍ നിന്നും കിട്ടിയതോടെ അവിടത്തെ എന്‍റെ ജീവിതം അവസാനിച്ചു .

പറമ്പിലെ പണിക്കാരെ വരെ സംശയിച്ചെങ്കിലും ഉറ്റ ചങ്ങാതിയെ മാത്രം ഞാന്‍ സംശയിച്ചില്ല .

ആരോരുമില്ലാതായി പോയ എനിക്ക് അന്നു തുണയായത് സുധാകരന്‍റെ അമ്മയായിരുന്നു . അവരെന്നെ വീട്ടിലേക്ക് ഒപ്പം കൂട്ടി .

Leave a Reply

Your email address will not be published. Required fields are marked *