💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

അരോചകമായ അതേ ശബ്ദം വീണ്ടും . ഗവണ്‍മെന്‍റ് ഹോസ്പിറ്റലിലെ സിമന്‍റ് ബെഞ്ചില്‍ ഊഴവും കാത്തിരുന്നു .മഴ വീണ്ടും തകര്‍ത്തു പെയ്യുകയാണ് . എനിക്ക് തണുപ്പ് കൂടിവരുന്നുണ്ട് ട്ടോ …

” അമ്മൂ അച്ഛന്‍ അത് ഉറപ്പിക്കാണെന്നാ പറഞ്ഞേ ”

” എനിക്കു വേണ്ട അമ്മേ … അച്ഛനോടൊന്നു പറ ”

” എനിക്ക് വയ്യ ചീത്ത കേള്‍ക്കാന്‍ … അല്ലെങ്കിലും ആരെ കാത്തിരിക്ക്യാ നീയ് … പഠിക്കാനോ കൊള്ളില്ല … ഡിഗ്രി ഒന്നു കടന്നു കൂടാന്‍ കൊല്ലം രണ്ടായിലേ നോക്ക്ണൂ ? നടന്ന്വോ …? ഒരു പെണ്ണ് വീട്ടില്‍ പുര നെറഞ്ഞ് നിന്നാ അച്ഛനും അമ്മക്കും സമാധാനണ്ടാവ്വോ ? ”

” അതോണ്ട് ? ആര്‍ക്കേലും പിടിച്ചു കൊടുത്ത് ബാധ്യത തീര്‍ക്ക്വാ ലേ ? നിക്കാ കോന്തനേ ലേശം പിടിച്ചിട്ടില്ല ”

”അധികപ്രസംഗം പറഞ്ഞാ കിട്ടും എന്‍റെ കയ്യീന്ന് അസത്തേ … എന്താ അവനൊരു കുഴപ്പം ? സ്വന്തമായി ഒരു വീടുണ്ട് , തരക്കേടില്ലാതെ കച്ചവടം നടക്കുന്ന ഒരു പലചരക്ക് കടയുണ്ട് … കുടിയില്ല വലിയില്ല … വീട്ടില്‍ ആണെങ്കി അമ്മ മാത്രേള്ളൂ … അച്ഛന്‍ മരിച്ചിട്ട് അഞ്ചാറു കൊല്ലായി … ആകെയുള്ള ഒരു പെങ്ങളുടെ കല്ല്യാണവും കഴിഞ്ഞു . അവളെ ഒരു ഗള്‍ഫ് കാരനാത്രേ കെട്ടീത് … നല്ല തറവാട്ടുകാരും… പിന്നെ ഇത്തിരി കറുത്തിട്ടാന്നല്ലേള്ളൂ … ”

” അത് മാത്രൊന്ന്വല്ല കഷണ്ടീണ്ട് … ന്‍റെ ഉയരം പോലുല്ല്യാന്നാ തോന്നണേ … വയസെത്രാന്നാ പറഞ്ഞേ ? അയാള് അച്ഛന്‍റെ കൂടെങ്ങാനും പഠിച്ചതാണോ ചോയ്‌ക്ക് അമ്മ… തടീല്ല്യ … മുടീല്ല്യ … അയാടെയൊരു നോട്ടം കാണണം … ഗ്രഹണി പിടിച്ച പോലെ .. കോന്തന്‍ കോന്തന്‍ …”

” ന്‍റെ കയ്യീന്ന് വാങ്ങും നീയ് ട്ടോ അമ്മൂ … വയസ് പത്തൊമ്പതായീന്നൊന്നും നോക്കില്ല്യ ഞാന്‍ … നല്ലോണം കുടുംബം നോക്കണ ചെക്കനാ … നെന്നെക്കാളും പതിനൊന്നു വയസിന്‍റെ മൂപ്പല്ലേള്ളൂ … അവനെകണ്ടാ അത്രയൊന്നും തോന്നില്ല്യ … നെന്നെ കണ്ടാലെത്ര പറയുംന്നാ നെന്‍റെ വിചാരം … ഇന്നാള് ആത്തോല് ചോയ്ക്കാ മോള്‍ക്കിപ്പൊ ഇരുപത്തഞ്ചായോന്ന് … അതെങ്ങനാ തിന്നാ തിന്നാന്നല്ലാണ്ട് മേലനങ്ങി വല്ലോം ചെയ്യ്വോ അവള് … മൊലേം ചന്തീം കണ്ടാ ഒന്നു പെറ്റതാണെന്നാ തോന്ന്വാ … ”

”അയ്യേ ഈ അമ്മ ന്തൊക്കെ ഈ പറേണേ … ആത്തോലിന് അല്ലേലും കുശുമ്പാ … അവരുടെ മക്കളേക്കാളും നെറോം സൗന്ദര്യോം കൂടിപ്പോയേന് …”

” നെറോം സൗന്ദര്യോം മാത്രല്ല എല്ലാം ഇത്തിരി കൂടുതലാ … അതോണ്ടന്നെ അച്ഛന്‍ ഇതുറപ്പിക്ക്യാന്ന പറേണേ …”

” എനിക്കൊന്നും വേണ്ട ”

” ആ അത് പോയി അച്ഛനോട് പറ ”

പറയാനൊന്നും പോയില്ലാട്ടോ … അത്രക്കും പേടിയായിരുന്നു എനിക്കും ഏട്ടനും അച്ഛനേ .. അവസാനം അത് നടക്കുക തന്നെ ചെയ്തു . ഇടത്തരം നായര്‍ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ പെണ്‍കുട്ടിയേ പോലെ തന്നെ ഞാനും ഒരു പുതിയ ജീവിതത്തിലേക്ക് കാല്‍വച്ചു … കൂടുതലെന്തു പ്രതീക്കാന്‍ … കിട്ടിയത് ഭാഗ്യം എന്ന് സ്വയം വിശ്വസിപ്പിക്ക്യല്ലാണ്ട് …

” ടോക്കണ്‍ നമ്പര്‍ ഏഴ് ”

എന്നെ വിളിക്കുന്നുണ്ട് … നീയും വാ … ഡോക്ടര്‍ എന്താ പറയാ നോക്കാലോ …

ഡോക്ടര്‍ സൈനുദ്ദീന്‍ … നല്ല ഡോക്ടര്‍ ആണെന്നാ പറഞ്ഞേ … പ്രത്യേകിച്ചും സ്ത്രീ ജനങ്ങള്‍ക്ക് … സത്യം …

Leave a Reply

Your email address will not be published. Required fields are marked *