💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

പക്ഷേ നോട്ടം കൊണ്ടു പോലും അയാളെനിക്കൊരു ഗ്രീന്‍ സിഗ്നല്‍ തന്നില്ല . നിഷ്കരുണം അയാളെന്നെ അവഗണിച്ചു . അയാളുടെ മനഃശക്തി എന്നെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുന്നുണ്ടായിരുന്നു .
ഒപ്പം അയാളോടുള്ള ആഗ്രഹവും ആരാധനയും സ്വയം സമര്‍പ്പിക്കാനുള്ള ഒരു തരം ത്വരയും എന്നില്‍ അനുദിനം വളര്‍ന്നു കൊണ്ടിരുന്നു .

ഞങ്ങളുടെ വീട്ടുവളപ്പിന്‍റെ പുറകുവശം ചെറിയൊരു കാടാണ് . ഏകദേശം ഒരേക്കര്‍ വിസ്താരമുള്ള ആ കാട്ടിനുള്ളില്‍ നീര്‍മരുതും വള്ളിയാലും നിറയെ തഴച്ചു വളര്‍ന്നു നിന്നിരുന്നു . കുറ്റിക്കാടുകളും പുറ്റുകളും വള്ളിച്ചെടികളും നിറഞ്ഞു നിന്നിരുന്ന അതിനുള്ളിലൂടെ വിറകുപെറുക്കാന്‍ ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത ചെറിയൊരു ഒറ്റയടിപ്പാതയുണ്ട് . അതിനുള്ളിലൂടെ നടക്കുമ്പോള്‍ നിബിഡവനത്തിനുള്ളിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് . ഞാനടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ആ വഴി ഉപയോഗിച്ചിരുന്നത് . അതും വളരെ വിരളമായി . ആ ഒറ്റയടിപ്പാത അവസാനിക്കുന്നത് ശിവറാമിന്‍റെ വീടിനു പുറകിലാണ് . ആ വീടിനപ്പുറം ചേട്ടന്‍ പലചരക്ക് കട നടത്തി വരുന്ന ചെറിയ ജംങ്ഷനാണ് . പകല്‍ സമയങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന, മെയിന്‍ റോഡ് തൊടാതെ ജങ്ഷനില്‍ എത്താവുന്ന ഒരു കുറുക്കു വഴി കൂടെയാണ് ഈ പാത .

ശിവറാം നാട്ടില്‍ എത്തിയതിനു ശേഷം ആഴ്ച്ചയില്‍ ഒരു ദിവസം ആ വീടും ഞാന്‍ വൃത്തിയാക്കി പോന്നു , അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ . അദ്ദേഹത്തിന്‍റെ പ്രീതി പിടിച്ചു പറ്റാന്‍ തന്നെയെന്നു കരുതിക്കോ … അതിനും ഞാന്‍ ഉപയോഗിച്ചിരുന്നത് ഈ ഒറ്റയടിപ്പാതയാണ് . ആയിരം കുടത്തിന്‍റെ വാ അടക്കാം . ഒരു മനുഷ്യന്‍റെ വാ അടക്കാന്‍ കഴിയില്ലല്ലോ . നാട്ടുകാര്‍ക്ക് വെറുതേ ഓരോന്ന് പറയാനുള്ള അവസരം ഉണ്ടാക്കണ്ട എന്നു കരുതി .

വാ നമ്മുടെ സ്റ്റോപ്പെത്തി . ഇറങ്ങാം .

ഇതാണ് ചേട്ടന്‍റെ പലചരക്ക് കട . ആ കാവി മുണ്ടുടുത്ത കഷണ്ടി കയറിയ ആളെ കണ്ടോ ? അതാണ് എന്‍റെ ഭര്‍ത്താവ് . നീ നെറ്റി ചുളിക്കണ്ട . ഞങ്ങളെ രണ്ടു പേരേയും ഒരുമിച്ചു കണ്ടിട്ട് അങ്ങനെ ഒരുപാട് പേര് നെറ്റി ചുളിച്ചിട്ടുണ്ട് . പലരും കമന്‍റും അടിച്ചിട്ടുണ്ട് . അതുകാരണം ചേട്ടനിപ്പൊ എന്‍റെ കൂടെ എങ്ങോട്ടും വരാറില്ല . പുള്ളിക്ക് ഭയങ്കര നാണക്കേടാ . നമുക്കൊന്നു കേറിയിട്ടു പോവാം .

”ഡോക്ടറെ കാണിച്ചോ ? ”

”ഉവ്വേട്ടാ …. ഈ മുട്ടുവേദന വാദത്തിന്‍റെ തുടക്കാണോ എന്നു സംശയമുണ്ടെന്ന് പറഞ്ഞു ….”

”മരുന്ന് തന്നോ ? ”

”ആ തന്നു … പിന്നേയ് കറി വക്കാന്‍ ഞാനിത്തിരി വെണ്ടക്കയും മുരിങ്ങാക്കായും തക്കാളിയും എടുക്കുന്നുണ്ടേ … ഒര് പാക്കറ്റ് കായവും വേണം … പഞ്ചസാര തീരാറായിട്ടുണ്ട് . ചേട്ടന്‍ വരുമ്പൊ കൊണ്ടുവന്നാ മതി …”

” ആ … ഞാന്‍ വരുമ്പൊ കൊണ്ടു വരാം നീ പൊക്കോ …”

”ആ…”

കള്ളത്തരം പറഞ്ഞു ഡോക്ടറെ കാണാന്‍ പോയതെന്തിനാന്നല്ലേ

Leave a Reply

Your email address will not be published. Required fields are marked *