💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

”അവരൊക്കെ അവന്‍റെ വളരെ ചെറുപ്പത്തിലേ മരിച്ചു പോയതാ … കടം കയറി ആത്മഹത്യ ചെയ്തു… നല്ല നിലയില്‍ ജീവിച്ചവനാ … ഇവിടെ ഒരു ഫിനാന്‍സ് സ്ഥാപനം ഉണ്ടായിരുന്നു അവന്‍റെ അച്ഛന് . ആരോ ഒറ്റിക്കൊടുത്ത് അത് പൊളിച്ചു… കൊള്ളപ്പലിശയായിരുന്നു എന്നാണ് കേട്ടത് … അവരുടെ മരണ ശേഷം അവന്‍ അമ്മാവന്‍റെ വീട്ടിലായിരുന്നു താമസമൊക്കെ … ഒരധികപ്പറ്റായിട്ടാ വളര്‍ന്നേ … എല്ലാവര്‍ക്കും അവനെക്കൊണ്ട് ബുദ്ധിമുട്ടായി തുടങ്ങി എന്ന് അവനു തന്നെ തോന്നിയപ്പൊ അവിടന്നിറങ്ങി . അവരൊന്ന് തിരിച്ചു വിളിച്ചതു പോലുമില്ല . അവിടേം ഇവിടേമായി കുറേ പണിയൊക്കെയെടുത്ത് അച്ഛനായി നഷ്ടപ്പെടുത്തിയ വീടും സ്ഥലവും അവന്‍ തിരിച്ചു പിടിച്ചു . പഴയ വീട് പൊളിച്ച് പുതിയ വീട് വച്ചു . അതാണവന്‍ ജീവിതത്തില്‍ ചെയ്ത ആകെയൊരു നല്ല കാര്യം … അവളെ വിളിച്ചിറക്കി കൊണ്ടുവന്ന് അവിടെ താമസിപ്പിക്കാനിരുന്നതാ … അപ്പോഴാ കാര്യങ്ങളൊക്കെ തകിടം മറഞ്ഞത് … ”

” സംഭവമാണല്ലോ …. എന്താ കക്ഷീടെ പേര് …?”

” ശിവറാം ”

നല്ല പേര് …

”എന്നിട്ടിപ്പോഴെന്തേ പുള്ളിക്കു തിരിച്ചു വരണംന്ന് തോന്നാന്‍ …?”

” അലഞ്ഞു നടന്ന് മടുത്തു കാണും …”

” ഹം … എന്നാ വരുന്നേ …?”

”ഞായറാഴ്ച്ച … അവന്‍റെ വീടും പരിസരവും ഒന്നു വൃത്തിയാക്കിക്കണം …”

”ഉറ്റ സുഹൃത്തല്ലേ … ആരേലും വിളിച്ച് ചെയ്യാന്‍ പറ … അതിന് ആ വീടിന്‍റെ താക്കോലൊക്കെ ആരുടെ കയ്യിലാ …?”

” അതൊക്കെ എന്‍റെ കയ്യില്‍ തന്നെ ഉണ്ട് …”

” അപ്പൊ മനസാക്ഷി സൂക്ഷിപ്പു കാരന്‍ മാത്രമല്ലല്ലേ … സ്ഥാവര ജംഗമ വസ്ഥുക്കളെല്ലാം ഇവിടെ ഏല്‍പ്പിച്ചിട്ടാ പോയെ ല്ലേ …?”

” ഹം ”

ഇതിപ്പൊ ആരാ പുതിയൊരു കഥാപാത്രം എന്നു ചിന്തിച്ചില്ലേ നീ… നീ ചിന്തിക്കും എന്നെനിക്കറിയാം . ദാ ഒരു ബസ്സ് വരുന്നുണ്ട് . നമുക്കതില്‍ കേറാം ലേ …

ഇങ്ങു വാ ഇവിടെ ഇരിക്കാം . സീറ്റൊക്കെ കുറേ ഒഴിവുണ്ട് . ഞാനീ ടിക്കറ്റ് ഒന്നു കൊടുക്കട്ടെ .

കണ്ടക്ടറുടെ നോട്ടം കണ്ടോ നീ . അയാളുടെ കണ്ണ്‌ എന്തായാലും എന്‍റെ മുഖത്തല്ല . ആദ്യമൊക്കെ ഇങ്ങനെയുള്ള നോട്ടം എനിക്ക് ഭയങ്കര അരോചകമായിരുന്നു . ഇപ്പൊ ഞാന്‍ അതെല്ലാം ആസ്വദിക്കാറുണ്ട് കേട്ടോ … അത് മാത്രമല്ല ഇത്തിരി തവിടും പിണ്ണാക്കുമൊക്കെ ഇട്ടുകൊടുക്കാറുമുണ്ട് . നിന്‍റെ ഈ ആക്കിയ ചിരി എനിക്കത്ര ദഹിക്കുന്നില്ല കേട്ടോ …

ആ അത് വിട് അപ്പൊ എവിടാ പറഞ്ഞു നിര്‍ത്തിയേ ?

ശിവറാം അല്ലേ ..?

Leave a Reply

Your email address will not be published. Required fields are marked *