💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

അങ്ങനെ ഒരു ദിവസം കടയടച്ച് വന്ന കെട്ട്യോനില്‍ അസാധാരണമായ ഒരു തെളിച്ചവും ഉത്സാഹവും എല്ലാം ഞാന്‍ കണ്ടു . സത്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടു പോയി . കല്ല്യാണം കഴിഞ്ഞ് ഇതുവരെയും ഞാനയാളെ ഇങ്ങനെ കണ്ടിട്ടില്ല .

”ഇന്നെന്താ പതിവില്ലാത്തൊരു സന്തോഷം …?”
മനസിലുള്ളത് ഞാന്‍ മറച്ചു വച്ചില്ല .

” എടീ എന്‍റെ ഒരു കൂട്ടുകാരന്‍ വരുന്നുണ്ട് . എന്‍റെ ചെറുപ്പം മുതലുള്ള സുഹൃത്താണെന്ന് വേണമെങ്കില്‍ പറയാം…”
ഓഹോ ഇങ്ങേര്‍ക്ക് കൂട്ടുകാരൊക്കെയുണ്ടോ …

എനിക്കു പിന്നേം അദ്ഭുതം .

” അതിനെന്തിനാ ഇത്രേം സന്തോഷം…?”
എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

” അത് നിനക്കവനെ അറിയാഞ്ഞിട്ടാ… എന്നേക്കാള്‍ രണ്ട് വയസ് കുറവാ അവന്… പക്ഷേ കുറച്ചു കാലം കൊണ്ട് അവനിവിടെ ഉണ്ടാക്കിയ പുകിലെത്രയാന്നാ … നാട്ടില്‍ തല്ലും തരവഴിയുമായി നടന്നതാ . അവനില്ലാതെ ഈ നാട്ടില്‍ ഒരു പരിപാടിയും നടക്കില്ല എന്ന പോലായിരുന്നു അവന്‍ കാണിച്ചു കൂട്ടിയിരുന്നത് . ക്ലബ്ബിലെ പരിപാടികള്‍ക്ക് , പാര്‍ട്ടി പ്രവര്‍ത്തനത്തിന് , കൂട്ടുകാരുടെ വീടുകളിലെ കല്ല്യാണത്തലേന്ന് എല്ലാം അവനുണ്ടെങ്കില്‍ ഒരു അലമ്പ് ഉറപ്പായിരുന്നു . കൂട്ടത്തിലെ അവന്‍ പറഞ്ഞതിനപ്പുറം ആരും സംസാരിച്ചിരുന്നില്ല . തല്ലിന് തല്ല് , വെട്ടിനു വെട്ട് അങ്ങനെ അവനില്ലായിരുന്നെങ്കില്‍ ഈ നാടിനെകുറിച്ച് ആരും അറിയാതെ പോയേനെ …. ഇന്നെന്ത് പ്രശ്നമുണ്ടാക്കാം എന്നു ചിന്തിച്ചാ അവന്‍ രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ … ”

ഇതാരാണപ്പാ എന്‍റെ കെട്ട്യോന്‍ ഇങ്ങനെ വാതോരാതെ പുകഴ്ത്തുന്ന ഒരാള്‍ .

” എന്നിട്ടിപ്പൊ എവിടാ കക്ഷി …?”

” അതാണ് രസം … അവനൊരു പ്രേമമുണ്ടായിരുന്നു … ”
സ്വാഭാവികം …
”ഒരു മുസ്ലീം പെണ്‍കുട്ടിയായിരുന്നു …ഇവനവളെ ജീവനായിരുന്നു … ചത്താലും അവളെ മാത്രേ കെട്ടൂ എന്നും പറഞ്ഞു നടന്നവനാ . ഒടുക്കം ഒരു ഗള്‍ഫു കാരന്‍റെ ആലോചന വന്നപ്പൊ അവളവനെ അങ്ങ് ഒഴിവാക്കി . ഇവന്‍ കള്ളും കുടിച്ച് നട്ടപ്പാതിരക്ക് അവളുടെ വീട്ടില്‍ കേറി ചെന്ന് ഉഗ്രന്‍ വഴക്കായി … തടയാന്‍ ചെന്ന അവളുടെ അച്ഛനും ആങ്ങളക്കും അവന്‍റെ കയ്യില്‍ നിന്ന് പൊതിരെ തല്ലു കിട്ടി …. ഒടുക്കം കേസായി… വധശ്രമത്തിന് … നാട്ടിലാകെ നാറി നില്‍ക്കക്കള്ളി ഇല്ലാതായി . ഒടുക്കം അവന്‍ നാടുവിട്ടു … എനിക്കവന്‍ ഇവിടെ തന്നെ നില്‍ക്കണം എന്നുണ്ടായിരുന്നു… പക്ഷേ കൂട്ടുകാരെല്ലാം ചേര്‍ന്ന് അവനെ പറഞ്ഞുവട്ടു … അവനാരേം, ഒന്നിനേം പേടിയില്ലായിരുന്നു … പിന്നീട് കേസും മാറാപ്പുമെല്ലാം ഒഴിഞ്ഞിട്ടും അവന്‍ തിരിച്ചു വന്നില്ല … വര്‍ഷങ്ങളോളം ഒരു വിവരവും ഉണ്ടാവില്ല . അങ്ങനെയിരിക്കുമ്പൊ ഇടക്കു വിളിക്കും … പല സ്ഥലങ്ങളിലായി ജോലി ചെയ്ത് ഇന്ത്യ മുഴുവന്‍ തെണ്ടി തിരിഞ്ഞു … ഇന്ത്യയില്‍ കാണാനൊരു സ്ഥലവും ബാക്കിയില്ലാതായപ്പൊ വിദേശ രാജ്യങ്ങളിലൂടെയായി കറക്കം … പക്ഷേ ഒരിക്കല്‍ പോലുമവന്‍ ഇവിടേക്കു തിരിച്ചു വന്നില്ല . ”
പറയുമ്പോള്‍ ചേട്ടന്‍റെ ഭാവം എനിക്കു വിവേചിച്ചറിയാന്‍ കഴിഞ്ഞില്ല .

”അപ്പൊ പുള്ളിയുടെ അച്ഛനും അമ്മയുമൊക്കെ …?”

Leave a Reply

Your email address will not be published. Required fields are marked *