” നീയൊരു മുപ്പത് ലക്ഷം കൊടുക്കമ്മ .. പിന്നെ ഇവര്‍ക്ക് ഉള്ളത് വേറെയും ” MLA പറഞ്ഞു
വൈഗ ഒന്ന് ഞെട്ടി … ബാങ്കിലും മറ്റും കൂടെ നോക്കിയാല്‍ ആറേഴു ലക്ഷം കാണും , ബാക്കി ആരോടെങ്കിലും വാങ്ങാം “
അവള്‍ സാറയെ നോക്കി .. നിര്‍വികാരയായി ഭിത്തിയിലേക്ക് നോക്കി നില്‍ക്കുവാണ് സാറ
” മമ്മി …” വൈഗയുടെ വിളി കേട്ട് സാറ അവളെ നോക്കി … വൈഗ സാറയെ വിളിച്ചു കൊണ്ട് ഹാളിലേക്ക് വന്നു .
” മമ്മി ..എങ്ങനെ പൈസ ഉണ്ടാക്കും ? മമ്മി കേട്ടില്ലേ …അയാള്‍ക്ക് മുപ്പത് ലക്ഷം വേണോന്നു ..മറ്റുള്ളവര്‍ക്ക് വേറെയും “‘
” കേട്ടു മോളെ …നമ്മുടെ വീട് വില്‍ക്കാം …. എന്നിട്ട് നമുക്കാ പൈസ കൊടുക്കാം ‘
വൈഗ എതിര്‍ത്തു പറയാനൊന്നും നിന്നില്ല …ബോബിയെ അത്ര മാത്രം സ്നേഹിക്കുന്ന മമ്മി എതിര്‍ത്താലും സമ്മതിക്കില്ല എന്നവള്‍ക്കറിയാം
അവര്‍ സംസാരിച്ചു കൊണ്ടിരിക്കെ അവരേ അവിടെ ആക്കിയിട്ടു പുറത്തേക്ക് പോയ റിസപ്ഷനിസ്റ്റ് മായ എന്നാ പെണ്ണ്‍ അകത്തേക്ക് വന്നു ..അവളുടെ കയ്യിലെ ട്രെയില്‍ ഐസ് ക്യൂബും സോഡയും മദ്യവും ഒക്കെയുണ്ടായിരുന്നു .. അവളുടെ പുറകെ വൈഗ അകത്തേക്ക് കയറി
‘സര്‍ ..പൈസ ഞങ്ങള് തരാം , പക്ഷെ അല്‍പം സാവകാശം തരണം …കയ്യില്‍ അത്രയും ഇല്ല …അഞ്ചു ലക്ഷം ഇപ്പൊ തന്നിട്ട് ഞങ്ങളുടെ വീട് വില്‍ക്കാനുള്ള സമയം തരണം ” വൈഗ ഊട്ടിയില്‍ ആയിരുന്നതിനാല്‍ അവള്‍ക്ക് നന്നായി തമിഴ് അറിയാമായിരുന്നു
” അന്ത അമ്മവേ കൂപ്പിട്”
മായ പുറത്തേക്കിറങ്ങി , സാറയെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു
‘ കാമരാജ് എന്നാ പറയുന്നു ?” MLA ചോദിച്ചു
” അത് പറ്റില്ല പളനി സാര്‍ … ഇന്ന് വൈകിട്ട് വരെ മാക്സിമം ..നാളെ കോര്‍ട്ടില്‍ ഹാജരാക്കണം ..നാളെ പത്തു മണിക്കുള്ളില്‍ പൈസ ആയി വന്നാല്‍ ഞാന്‍ ഒകെ സാര്‍ “
MLA പളനി വൈഗയെ നോക്കി
” അയ്യോ സാര്‍ , ഞാന്‍ പറഞ്ഞില്ലേ അത്രയും പൈസ ” വൈഗയുടെ കണ്ണില്‍ കൂടി കണ്ണ് നീര്‍ ഒഴുകി … അത് വരെ മനസ് കല്ല് പോലെ ആക്കിയിരുന്ന അവള്‍ ഒരു രാത്രി കൊണ്ട് പൈസ ഒപ്പിക്കണം എന്ന് കേട്ടപ്പോള്‍ ആകെ വിയര്‍ത്തു , വേറൊന്നും അവര്‍ പറയുന്നുമില്ല .. നാര്‍ക്കോട്ടിക് സെല്ലിലെ ഉധ്യോഗസ്ഥന്‍ പറഞ്ഞ രീതിയില്‍ അവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല അവരിതുവരെ
“പിന്നെ എപ്പോ തരും ?”