“മ്?”
“അതേ, ചേച്ചി ചിരിക്കുന്നത് കാണാൻ പരമ ബോറാ, കരയുന്നതാ ഭംഗി” ഞാൻ പറഞ്ഞത് അബദ്ധമായോ എന്ന് അപ്പോഴാണ് ചിന്ദിച്ചത്. പറയാൻ ഉണ്ടായ സാഹചര്യം ഞാൻ സ്വയം ശപിച്ചു. പക്ഷെ മറുപടി ആയി സരയു വണ്ടിയുടെ റീയർ വ്യൂ മിററിൽ ഒന്നു നോക്കി ശേഷം കൈമുട്ട് കൊണ്ട് എന്റെ എന്റെ വയറ്റിൽ ഒരു ഇടി വച്ചു തന്നു.
“നിനക്ക് വേണ്ടി ഞാൻ ഇനി എപ്പോഴും കരഞ്ഞോണ്ടിരിക്കണോ.” കൂടെ ഒരു ചിരിയും. അപ്പോഴാണ് ശരിക്കും എനിക്ക് ആശ്വാസമായത്.
“അപ്പു നീയാണ് വരുന്നതെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു.” സരയു ആ പറഞ്ഞത് എന്നെ ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു.
“എങ്ങനെ? എന്നിട്ടാണോ ആ കാണിച്ചു കൂട്ടിയ ഷോ എല്ലാം?”
” അത് വരുന്ന ആൾ വിശ്വസ്തൻ തന്നെ വേണം എന്ന് പറഞ്ഞതു കാരണം ചേച്ചി എല്ലാം തിരക്കിയിരുന്നു. കൂട്ടത്തിൽ നിന്റെ ഡീറ്റൈൽസ് കേട്ടപ്പോൾ ഞാൻ ഉറപ്പിച്ചു. പിന്നെ ഒരു തരത്തിൽ എനിക്ക് സന്തോഷമായിരുന്നു. വേറൊന്നും അല്ല എപ്പോഴെങ്കിലും നിന്നോട് പറ്റിയ തെറ്റിന് മാപ്പ് പറയണം എന്നുണ്ടായിരുന്നു. അത് കേട്ട് നീയിനി തിരികെ പോയാലും സാരമില്ല എന്ന് ഉറപ്പിച്ചാ ഞാൻ പറഞ്ഞത്. പക്ഷെ പോകും എന്ന് പറഞ്ഞപ്പോൾ എന്തോ……” സരയു പറഞ്ഞു നിർത്തി.
“ചേച്ചി ഒന്നിങ്ങോട്ട് നോക്കുവോ?” ഞാൻ വിളിച്ചു
“എന്തിനാ?”
“അല്ല കരയുവാണേൽ നല്ല ഭംഗിയല്ലേ കാണാനാണ്”
“പോടാ പട്ടി” സരയു ദേഷ്യം നടിച്ചു.
“ഹയ് പച്ചക്കറി കഴിക്കുന്ന ഒരു പട്ടത്തി കുട്ടിയുടെ വായിൽ നിന്ന് വരുന്ന വാക്ക്കളാണോ ഇവ. സുകൃതക്ഷയം.” ഞാൻ പറഞ്ഞു ചിരിച്ചു.