“നീരജ് ഞാൻ ഒരിക്കലും അങ്ങനെയൊന്നും..” ഇനി എന്തെങ്കിലും കൂടുതൽ സംസാരിച്ചാൽ അവൾ കരയും എന്നു തോന്നി. പക്ഷെ എന്റെ ഭാഗത്തു നിന്ന് മാത്രമേ ഞാൻ അപ്പോൾ ചിന്ദിച്ചുള്ളൂ. ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു. റൂമിൽ കയറി വാതിലടച്ചു. വെയിൽ മാറിയിട്ട് പോകാൻ ആയി കുറച്ച നേരം കിടന്നു. വൈകിട്ട് സാധങ്ങൻ പാക്ക് ചെയ്യുമ്പോൾ പുറത്തു നിന്ന് വാതിൽ മുട്ടുന്ന ശബ്ദം. സരയു….. കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.
“നീരജ് പോകരുത് എന്നു പറയാനല്ല വന്നത്. പോകുന്നതിനു മുൻപ്ചെയ്ത തെറ്റിന് മാപ്പ് പറയാനാണ്. അറിയതെയെങ്കിലും ഞാൻ കാരണം ഉണ്ടായ നഷ്ടത്തിന് എന്നോട് പൊറുക്കണം. നീരജിന് ഉണ്ടായ നഷ്ടങ്ങൾക്ക് എല്ലാം ഞാൻ ഉത്തരവാദിയാണ്. പക്ഷെ ഒന്നും മനഃപൂർവമല്ല.”
ഞാൻ ഒന്നും മിണ്ടിയില്ല.
“ഞാൻ ജംഗ്ഷനിൽ കൊണ്ട് വിടാം. നേരം ഇരുട്ടിയാൽ ഊടുവഴിയിൽ നിറയെ പാമ്പുള്ളതാ.” പേടിച്ച പേടമാൻ മിഴികൾ എന്ന കവിഭാവന ആദ്യമായി എനിക്ക് സത്യമായി തോന്നി. സരയുവിന്റെ ക്ഷമാപണത്തിലും എന്റെ പ്രതികാരത്തിനും ഇടയിലേക്ക് “മേയ് ഐ കം ഇൻ”എന്ന് പറഞ്ഞു കൊണ്ട് റോക്കി ഭായ് വരുന്ന പോലെ സരയുവിന്റെ സൗന്ദര്യം ജ്വലിച്ചു നിന്നു. ആ സമയത്തും ഞാൻ അറിയാതെ എന്റെ ശത്രുവിന്റെ ഭംഗി ആശ്വസിച്ചു നിന്നുപോയി. “ഛീ പരമ ചെറ്റ. രണ്ട് മാസ്സ് ഡയലോഗ് അടിക്കാൻ വന്നിട്ട് അവളേം വായിനോക്കി നിക്കുന്നോടാ മൈരേ” ഞാൻ എന്നെ തന്നെ തെറി പറഞ്ഞു.
“നീരജ് നീയൊരു ആണാണ്. കണ്ട്രോൾ യുവർ ഇമോഷൻസ്” തലച്ചോർ മൈരൻ എന്നോട് ആവർത്തിച്ചു പറഞ്ഞു. അതെ ഞാൻ ഒരു ആണാണ്. അതല്ലേ മൈര് ഈ അഭൗമ സൗന്ദര്യം കണ്ട് നിന്നു പോയത്.
“നീരജ് എന്നോട് ക്ഷമിക്കൂ.” സരയു പിന്നെയും പറഞ്ഞു. ഞാൻ ചിന്തകളിൽ നിന്നും വായിനോട്ടത്തിൽ നിന്നും ഉണർന്നു.
“മ്…”ഞാൻ ഒന്ന് മൂളിയതെ ഉള്ളു
നമ്മൾ പോകാനൊരുങ്ങി. ഞാൻ സരയുവിന്റെ സ്കൂട്ടറിന് പിന്നിൽ കയറി മാക്സിമം ദൂരം ഇട്ടിരുന്നു.