“അപ്പു നിൽക്ക്” സരയുവിന്റെ കിളിക്കൊഞ്ചൽ. ആഹാ ആരായാലും നിന്നു പോകും. ങേ… ഇവൾക്ക് എന്റെ അപ്പു എന്ന പേരെങ്ങനെ അറിയാം?
“അപ്പു എന്ന പേര് സുമലത ചേച്ചി പറഞ്ഞതാ. നീരജിന്റെ അളിയന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ കുഞ്ഞമ്മയുടെ മകൾ.” സരയു വിവരിച്ചു പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമായി.
“അപ്പൂ നീയല്ല അത് ചെയ്തതെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ഫോണിൽ കേട്ട ശബ്ദവും നിന്റേതും തീരെ മാച്ച് ആകുന്നില്ലായിരുന്നു. അത് ഞാൻ ശ്രദ്ധിച്ചത് പിന്നീടാണ്. അജിത് ലാൽ ആണ് അതെന്നു മനസിലാക്കാൻ എനിക്ക് വലിയ ദിവസമൊന്നും വേണ്ടി വന്നില്ല. നിന്നോട് അത് പറഞ്ഞ് സോറി പറഞ്ഞാൽ നിന്റെ പ്രതികരണം എന്താകും എന്നു കരുതിയാണ് ഞാൻ നിന്നോട് ഒന്നും പറയാത്തത്. ഇനി നീയല്ല അജിത് ലാൽ ആണ് അതെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞതും ഇല്ല. കാരണം ആ സംഭവത്തിനു ശേഷം അവൻ എന്നെ ശല്യം ചെയ്തിട്ടില്ല. പിന്നെ നീയാണേൽ അതേറ്റെടുക്കുകയും ചെയ്തു.” സരയു പറഞ്ഞവസാനിപ്പിച്ചു. സ്തബ്ധനായി ഞാൻ അതെല്ലാം കേട്ടിരുന്നു.
“ഒരു സംശയം ചോദിക്കട്ടെ, എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ ഇങ്ങനെ….?”
“അതുപിന്നെ കുറേ കാലം ആയില്ലേ കണ്ടിട്ട്. ഞാൻ തമാശക്ക്. എന്നോട് ക്ഷമിക്കണം.”
നല്ല ഫ്രഷ് റീസൺ. സരയുവിന്റെ ക്ഷമാപണം എനിക്ക് ദേഷ്യമാണ് ഉണ്ടാക്കിയത്. അടി സക്കെ ഇതു തന്നെ അവസരം. അഡ മവനെ അതുവരെ മിണ്ടാപ്പൂച്ചയായിരുന്ന എന്റെ ഉള്ളിലെ പൗരുഷം സട കുടഞ്ഞെണീറ്റു.
“എന്നെക്കുറിച്ച് എന്താ കരുതിയത് നിങ്ങൾ?പറയുന്ന കോപ്രായം എല്ലാം കേട്ട് സഹിച്ചു നിൽക്കാൻ ഞാൻ എന്താ നിങ്ങളുടെ അടിമയോ?”
“നീരജ് ഞാൻ” സരയു ഞെട്ടി എന്നതിൽ ഉപരി വല്ലാത്ത ഭയം ഞാൻ അവളുടെ മുഖത്തു കണ്ടു. പക്ഷെ അതൊന്നും കൊണ്ട് ഞാൻ നിർത്തിയില്ല.
“വന്നതു മുതൽ നിങ്ങൾ എന്നെ എത്രമാത്രം അപമാനിച്ചു. എനിക്കും ഒരു മനസുണ്ട്. അന്നു നിങ്ങൾ എന്റെ കരണത്തടിച്ചത് മുതൽ എന്റെ കോളേജ് ജീവിതം എങ്ങനെയായിരുന്നു എന്നു ചിന്ദിച്ചിട്ടുണ്ടോ. ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിക്കില്ല.” ഉള്ളിൽ അന്നോളം അടക്കി വച്ച വികാരങ്ങൾ എല്ലാം അണ പൊട്ടി ഒഴുകി ദേ പോകുന്നു