“വീട്ടിൽ കുനിഞ്ഞ് ഒരു കുപ്പയെങ്കിലും എടുത്തിട്ടുണ്ടോ സാർ? പാത്രം കഴുകാൻ വന്നിരിക്കുന്നു. മര്യാദക്ക് വാടാ” സരയു ഒരു ലോഡ് പുച്ഛം വാരി വിതറി.
അങ്ങനെ മര്യാദക്ക് പറ എന്ന ഭാവത്തിൽ ഞാൻ പിന്നാലെ പോയി. ആ തറവാടിന്റെ മരപ്പണികളും കൽപ്പണികളും ഒക്കെ കണ്ട് ആസ്വദിച്ചു നടന്ന ഞാൻ മനോഹരമായ ഒരു കോലം തറവാടിന് മുന്നിൽ കണ്ടു.
“ഹായ് എത്ര മനോഹരമായാണ് വരച്ചിരിക്കുന്നത്! ആരാ അത് വരച്ചത്.” ഞാൻ ചോദിച്ചു.
“അതോ? ഞാനാ. എന്തേ ചോദിക്കാൻ?”
“അതെന്താ കോലം വരക്കാൻ നിങ്ങൾ വല്ല ബ്രാഹ്മിൻസും ആണോ?”
“അതേ”
” അപ്പൊ….. ഇവിടെ നോൺവെജ്… ഒക്കെ ഉണ്ടാകുമോ?”
“ഏയ് മുട്ട പോലും തറവാട്ടിൽ കയറ്റില്ല”
“ങേ” ഹല്ലേലൂയ സ്തോത്രം. ബീഫില്ലാത്തതിനു ഓണത്തിന് പോലും വഴക്കുണ്ടാക്കി സദ്യ കഴിക്കാതിരുന്ന എനിക്ക് ഇത് ഒരുമാതിരി മറ്റേടത്തെ പണി ആയി പോയി.
“നീ മുടിഞ്ഞു പോകുമെടാ അളിയാ.”ഞാൻ മനസുരുകി അളിയന് വേണ്ടി പ്രാർത്ഥിച്ചു.
“പിന്നെ, ഇവിടെ നില്കുമ്പോ കുറച്ചു ശുദ്ധവും വൃത്തിയും ഒക്കെ വേണം കേട്ടോ. തറവാടിനകത്ത് മുട്ട, മാംസം, മദ്യം, സിഗരറ്റ് ഒന്നും കയറ്റാൻ പാടില്ല. നിനക്കു വേണേൽ പുറത്തു പോയി നോൺവെജ് കഴിക്കാം. ” സരയു ആ പറഞ്ഞത് വല്ലാത്ത ആശ്വാസമായിരുന്നു. മദ്യവും പുകയും ഇല്ലെങ്കിൽ എനിക്ക് മൈരാണ്. പക്ഷെ ഇറച്ചി ഇല്ലെങ്കിൽ ഞാൻ ഇല്ല.
“മ്…” മറുപടിയായി ഞാൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ. വിശാലമായ സിറ്റൗട്ട് കഴിഞ്ഞ് ഞങ്ങൾ അകത്തെത്തി. മനോഹരമായ നടുമുറ്റവും അതിൽ ഒരു തുളസിത്തറയും.
“വരൂ. അവിടെയാണ് ഡൈനിങ്ങ്. ” ഒരു ഭാഗത്ത് ചൂണ്ടി സരയു പറഞ്ഞു. വിശാലമായ തീന്മേശ. അതിൽ വാഴയിലയിട്ട് നാലഞ്ചു വിഭവങ്ങളും. ചോറും മാമ്പുളിശ്ശേരിയും ഒക്കെ കൂട്ടി കഴിച്ചപ്പോൾ എങ്ങോ വായിൽ നിന്നകന്നു പോയ മുത്തശ്ശിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് എനിക്കനുഭവപ്പെട്ടു