” അതിന് ആര് മുഖം വീർപ്പിച്ചു ഞാൻ ഒരു ഒരു അമ്മൂമ്മ ആണ്. അത് ഞാൻ അംഗീകരിക്കുന്നു അപ്പു ആ പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല.” മയിര് ഇപ്പോ ഒരു കരയ്ക്കും നടക്കുന്നില്ല എന്നാണല്ലോ.
“എന്നാൽ അമ്മൂമ്മ കുറച്ച് പുളിശ്ശേരി വിളമ്പിക്കെ” കിച്ചുവിന് അത്രയ്ക്ക് ഞാൻ പറഞ്ഞത് പ്രശ്നമൊന്നും അല്ലേ എന്ന് എനിക്ക് സംശയനിവാരണം ചെയ്യണം ആയിരുന്നു.
” പോടാ പട്ടി. കൊല്ലുമെടാ നിന്നെ. എന്നെ അമ്മൂമ്മ ആണ് പോലും. പോടാ കിളവാ..” അപ്പോ അത് വെറും ഒരു ഷോ ആയിരുന്നു. ആശ്വാസം… എന്തായാലും ഞാൻ ഉദ്ദേശിച്ചത് നടന്നു.
” എൻറെ കിച്ചു. ദേഷ്യം വരുന്നുണ്ടെങ്കിൽ അത് തുറന്നു കാണിച്ചു കൂടെ അല്ലാതെ ഇങ്ങനെ, എനിക്ക് ദേഷ്യം ഇല്ല എന്ന് അഭിനയിക്കേണ്ട കാര്യമുണ്ടോ?”
” പേടിച്ചിട്ടാഡോ മാഷേ. അല്ലാതെ ഉള്ളിൽ ദേഷ്യവും വികൃതിയും എല്ലാം എൻറെ മനസ്സിലും ഉണ്ട്. ഞാനും ഒരു മനുഷ്യനല്ലേ.”
” കിച്ചുവിന് ദേഷ്യം വന്നാൽ ദേഷ്യം കാണിക്കണം. അല്ലാതെ ഉള്ളിലടക്കി വയ്ക്കേണ്ട ആവശ്യമില്ല. വച്ചതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല ദേഷ്യം കാണിച്ചാൽ ഉള്ളിലുള്ള ഭാരം ഒന്ന് ഇറങ്ങി കിട്ടും.”
“അപ്പൂ, എൻറെ ദേഷ്യം എനിക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കി തന്നിട്ടുള്ളൂ നിനക്ക് അറിയാത്തതുകൊണ്ടാ.”
“എന്ത് നഷ്ടം?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“എന്റെ ഈ ജീവിതം തന്നെ”
തുടരും♥