സരയു എന്റെ പ്രണയിനി 2
Sarayu Ente Pranayini Part 2 | Author : Neeraj | Previous Part
എന്റെ കഥയുടെ ആദ്യഭാഗത്തിനു നിങ്ങൾ തന്ന സപോർട്ടിന് ഒരുപാട് നന്ദിയുണ്ട്. എന്റെ വായിൽതോന്നിയ പോലുള്ള എഴുത്തിന് തെറിയാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും നിങ്ങൾ എന്നെ തോൽപിച്ചു കളഞ്ഞു. പിന്നെ ആദ്യ ഭാഗത്ത് ഞാൻ കാർ എഴുതിയത് ദയവായി സ്കൂട്ടർ എന്നു തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു. അത് ചൂണ്ടിക്കാണിച്ച സുധക്ക് എന്റെ പ്രത്യേകം നന്ദി.🥰 ഞാൻ തുടരട്ടെ.🥰
മുറിയിൽ കയറി വാതിൽ അടച്ച ഞാൻ പോയി ഫ്രഷ് ആയി തിരികെ വന്നു. 20 മിനുട്ട് കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ടു. തുറന്നപ്പോൾ അതാ സരയു. സാരിയൊക്കെ മാറി ഒരു ബ്ലൂ കളർ ചുരിദാർ ആണ് വേഷം. കുളി കഴിഞ്ഞ് തലമുടി തോർത്ത് കൊണ്ട് മൂടിക്കെട്ടി വച്ചിരിക്കുന്നു. മേക്കപ്പ് തീരെ ഇല്ലാത്ത മുഖമെങ്കിൽ കൂടി എന്തൊരു ഭംഗിയാണ്. ഞാൻ ഇതുവരെ കണ്ട യുകാമും, ബി 612 ഒരുമിച്ചു മുക്കി ഫോട്ടോ പോസ്റ്റുന്ന ഫേസ്ബുക്കിലെ കാന്ന്താരികളെ ഒന്നടങ്കം എടുത്ത് വല്ല പൊട്ടക്കിണറ്റിൽ എറിയാൻ തോന്നിപ്പോയി.
“വരു ഭക്ഷണം കഴിക്കാം” ആ സ്വരത്തിൽ അജ്ഞാശക്തി മാറി ഒരു മയം വന്നിരുന്നു.
“വേണ്ട ചേച്ചി. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്. ” ഞാൻ ഒഴിഞ്ഞു മാറി.
“അതെന്താ ഇവിടെ വന്നാൽ കഴിക്കാൻ പാടില്ലെന്ന് വല്ലതും ഉണ്ടോ. വീട്ടിൽ നിന്ന് വന്നിട്ട് കുറെ ആയില്ലേ? വരൂ, എന്തെങ്കിലും കഴിക്കൂ. ഇവിടെ ഒരാൾ പട്ടിണി കിടക്കുമ്പോൾ ആരും കഴിക്കുന്ന പതിവില്ല.”
” അങ്ങനെയാണെങ്കിൽ എനിക്കുള്ളത് ഇവിടെ തന്നാൽ മതി. ഞാൻ കഴിച്ചിട്ട് പ്ലേറ്റ് ക്ളീൻ ചെയ്ത് അങ്ങ് തന്നേക്കാം” ഞാൻ അതിവിനീത കുനിയൻ ആയി പറഞ്ഞു.