തലമുടി ചീകിയൊതുക്കി അവൾ എഴുന്നേറ്റു. പിന്നിൽ കയറി ഇരിക്കുന്ന കുർത്ത നേരെയിട്ടു. ഇരു കൈകൾ കൊണ്ട് തന്റെ മാറിടത്തിൽ പിടിച്ചു കൊണ്ട് ബ്രായിൽ ഒതുക്കി നേരെയാക്കി നിർത്തി.
ഷെൽഫിൽ ഇരിക്കുന്ന തന്റെ ബാഗ് എടുത്തു കൊണ്ട് അവൾ ഒന്നൂടി തന്റെ ശരീരഭാഗം ചരിഞ്ഞും തിരിഞ്ഞും ഉറപ്പുവരുത്തി.
ടേബിളിൽ ഇരിക്കുന്ന മനോഹരമായ ബോട്ടിലിൽ നിറഞ്ഞിരിക്കുന്ന സ്പ്രേ തന്റെ കക്ഷത്തിനു ഇടയിലും കഴുത്തിനു പിന്നിലും ഒരുതവണ അടിച്ചലിയിച്ചു.
തിരിഞ്ഞു നടക്കുന്ന സമയത്ത് ബൗളിൽ കിടക്കുന്ന മീൻ കുഞ്ഞിന് തീറ്റ നൽകി യാത്ര പറഞ്ഞു മുറി പാസ്സ്വേർഡ് ലോക്ക് ഇട്ട് പടികൾ ഇറങ്ങി.
ഡൈനിൽ ടേബിളിൽ സ്ഥിരം ഇരിക്കുന്ന വലത് ഭാഗത്തെ ചെയർ നീക്കിയിട്ട് ബാഗ് അടുത്തു തന്നെ വെച്ചു കൊണ്ട് അവൾ കഴിക്കാൻ ഇരുന്നു .
പാത്രത്തിൽ നിന്നും ചൂടുള്ള 3 ദോശ എടുത്തു പ്ളേറ്റിൽ ഇട്ടതിനു ശേഷം ചമ്മന്തി പരത്തി ഒഴിച്ചു ദോശ ചുരുട്ടി മടക്കി ആ ചുണ്ടുകൾക്ക് ഇടയിലൂടെ വായ്ക്കുള്ളിലേക്ക് ഇറക്കി കടിച്ചു. ഒലിച്ചിറങ്ങിയ ചമ്മന്തിയുടെ രുചി അവൾ ആസ്വദിക്കുന്നത് ആ കൂമ്പിയ കണ്ണുകൾ അടയുന്നത് കണ്ടാൽ അറിയാം .. അവൾ ചുണ്ടിലെ ചമ്മന്തി ചുവന്നു കൊഴുത്ത നാവിനാൽ തുടച്ചെടുത്തു. ഇതിനിടയിൽ സാവിത്രി അരികിൽ എത്തി ചേർന്നു..
” നീ, ഇന്ന് തന്നെ തിരിച്ചു വരുമോ” സാവിത്രി മോൾക്ക് മുന്നിലേക്ക് നീങ്ങി നിന്നു കൊണ്ട് ചോദിച്ചു..
” ഞാൻ വൈകിട്ട് തന്നെ തിരിച്ചെത്തും, ചൈത്രയുടെ കൂടെയല്ലേ പോകുന്നത്, ടീച്ചറെ കാണണം.. പേപ്പർ വർക്ക് ചെയ്യണം, ദിവസം അടുത്ത് ഏത്തറായില്ലേ ..വേഗം തീർക്കണം”
ചമ്മന്തി ഒഴിച്ചു കൊണ്ട് ദോശ മടക്കുന്നതിനിടയിൽ അമ്മയ്ക്ക് നേരെ നോക്കി അവൾ പറഞ്ഞു.
“ആഹ്, ഞാൻ ഉച്ചയ്ക്ക് ഇളയമ്മയുടെ അടുത്തേക്ക് പോവും, രാഗിണിയുടെ തിയതി അടുത്തു വരുകയല്ലേ അവളെ കാണണം, കഴിഞ്ഞ ദിവസം അവൾ എന്നെ തിരക്കിയതായി ഗായത്രി പറഞ്ഞിരുന്നു. ” മോളുടെ മുഖത്തേക്ക് ശ്രദ്ധയൂന്നി സാവിത്രി പറഞ്ഞു.
” എനിക്കും തിരക്ക് ഉള്ളത് കൊണ്ടാണ് അമ്മേ , അല്ലേൽ ഞാനും കൂടെ വന്നേനെ അവളെ എനിക്കും കാണണം എന്നുണ്ടായിരുന്നു, അവളുടെ അവസ്ഥ ഓർക്കുമ്പോൾ കാണാനും ഒരു വിഷമം എത്ര സന്തോഷത്തോടെ ആയിരുന്നു അവളുടെ ജീവിതം, എല്ലാരും കൂടി ഇല്ലാതാക്കിയില്ലേ ” കാർത്തിക ദീർഘ നിശ്വാസം വിട്ട് കൊണ്ടു പറഞ്ഞു.
” കാരണവന്മാർ ചെയ്ത പ്രവർത്തിയുടെ ശാപഫലം , അല്ലേൽ ഞങ്ങളുടെ ആണുങ്ങൾ അകാലത്തിൽ ….” സാവിത്രി വാക്കുകൾ മുഴുവിപ്പിക്കാതെ എഴുന്നേറ്റ് നടന്നു..
കാർത്തിക തന്റെ പ്ളേറ്റിൽ ബാക്കിയുള്ള ഒരു ദോശ അവിടെ തന്നെ വെച്ചു കൊണ്ട് കൈ കഴുകാൻ എഴുന്നേറ്റു.
” അമ്മേ ഞാൻ ഇറങ്ങുന്നു, ഞാൻ സ്കൂട്ടർ എടുക്കുന്നുള്ളൂ , ‘അമ്മ കാറിൽ പൊയ്ക്കോളൂ, ആ അനിയെ വിളിച്ചാൽ മതി ഞാൻ പറഞ്ഞേക്കാം”
അകത്ത് നിന്നും മറുപടി ഒന്നും പ്രതീക്ഷിക്കേണ്ട എന്നുറപ്പുള്ള പോലെ അവൾ പാൽ ഗ്ലാസ്സിൽ നിന്നും പകുതി കുടിച്ചിറക്കിയ ശേഷം മുറ്റത്തേക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി.
” നെടുംവേലി ” വീടിന്റെ തുറന്നിട്ട വലിയ ഗേറ്റിന് ഉള്ളിലേക്ക് ആ വാഹനം ഇരച്ചു നീങ്ങി.