“എന്റെ സാം, നീ ദുഷ്ടനും അല്ല, ഞാൻ നിന്റെ ദുഷ്ട പിടിയിലും അല്ല.. എന്തിനാ ഇങ്ങനെ സംസാരിച്ച് എന്നെ സങ്കടപ്പെട്ടുത്തുന്നത്..” വിനില ദേഷ്യപ്പെട്ടു. “എനിക്കും ഇഷ്ട്ടമുള്ളത് കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്. നിന്റെ ഇഷ്ട്ടം എന്തൊക്കെയാണോ അതൊക്കെ തന്നെയാണ് എന്റെയും ഇഷ്ട്ടം.”
“നി ശെരിക്കും പാവമാണടി ചക്കരെ. ഞാനാണ്—” പക്ഷേ കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതിനും കഴിഞ്ഞില്ല. “ശെരി വിനി. എന്റെ ഇഷ്ട്ടം എന്താണെന്ന് ഇപ്പോൾ ഞാൻ പറയാം : നമുക്ക് നമ്മുടെ ഈ ചാപ്റ്റര്‍ ക്ലോസ് ചെയ്യാം, വിനി. നടന്നതൊക്കെ വെറും സ്വപ്നം ആയിരുന്നു എന്ന് ആശ്വസിക്കാം.” ഞാൻ പറഞ്ഞു ഒപ്പിച്ചു.
“ശെരിയാണ്… നമുക്ക് അതൊക്കെ സ്വപ്നം ആണെന്ന് വിശ്വസിക്കാം.” വിനില കരഞ്ഞു. പക്ഷേ അവളുടെ ശബ്ദത്തില്‍ ആശ്വാസവും ഉണ്ടായിരുന്നു. “ശെരിട…. ഞാൻ പിന്നേ വിളിക്കാം…. ” കരച്ചില്‍ അടക്കാൻ ശ്രമിച്ചു കൊണ്ട് അത്രയും പറഞ്ഞിട്ട് വിനില കട്ടാക്കി.
എനിക്ക് വിഷമം തോന്നിയെങ്കിലും ഉള്ളിന്‍റെയുള്ളില്‍ നേര്‍ത്ത സന്തോഷവും തോന്നി. ഇനി ഞാൻ കാരണം വിനില തെറ്റുകാരി ആവില്ല എന്ന സന്തോഷം.
സുമ പോയി, കാര്‍ത്തിക പോയി, വിനിലയും പോയി.. പിന്നെ സാന്ദ്ര, അവളുടെ കാര്യം ഒന്നും പറയാന്‍ കഴിയില്ല. എല്ലാവർക്കും മാനസാന്തരം ഉണ്ടായി എന്നില്‍ നിന്നും രക്ഷ നേടട്ടെ.
തല്‍കാലം അവർ എല്ലാവരെയും എന്റെ മനസ്സിന്റെ ആഴങ്ങളില്‍ പൂഴ്ത്തി വച്ചിട്ട് ജോലി ചെയ്യുന്നവർക്കും സെക്യൂരിറ്റിക്കും എനിക്കും ഫുഡ് ഓർടർ ചെയ്തു. കാശ് ഞാൻ സെക്യൂരിറ്റിയെ ഏല്പിച്ച ശേഷം എന്റെ ഓഫിസിലേക്ക് ഞാൻ നടന്നു.
അല്‍പ്പം കഴിഞ്ഞ് സെക്യൂരിറ്റി എന്റെ ഭക്ഷണം കൊണ്ട് തന്നിട്ട് പോയി. ഞാൻ അതിനെ കഴിച്ചു.
നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കസേരയില്‍ ഇരുന്നുകൊണ്ട് കമ്പ്യൂട്ടർ മേശയിൽ തല ചായ്ച്ചു.
സെക്യൂരിറ്റി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണര്‍ന്ന് സമയം നോക്കിയത്.
സമയം നാലര.
“ജോലിക്കാർക്ക് ചായയും കടിയും പറയട്ടെ..?” അദ്ദേഹം ചോദിച്ചു.
“ചേട്ടനും ചേര്‍ത്ത് പറഞ്ഞോളൂ. എന്തായാലും എനിക്ക് വേണ്ട.” അതും പറഞ്ഞ് കാശും ഞാൻ കൊടുത്തു. ഉടനെ അയാള്‍ പോയി.