അപ്പോഴാണ് വാതില്‍ക്കല്‍ സാന്ദ്ര ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നത് ഞങ്ങൾ കണ്ടത്.
പക്ഷേ ഒരു കൂസലുമില്ലാതെ ജൂലി പിന്നെയും എന്റെ കവിളിൽ ഒരു ഉമ്മ കൂടി തന്നിട്ട് എന്നെ വലിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചു.
ഒടുവില്‍ ഞാൻ പതിയെ എഴുനേറ്റ് നിലത്ത് നിന്നതും ജൂലി എന്നെ ബാത്റൂമിന് നേരെ തള്ളിക്കൊണ്ടു പോയി.
“വേഗം വരൂ. ഫുഡ് എല്ലാം എടുത്തു വച്ച് കഴിഞ്ഞു.” അതും പറഞ്ഞ് ജൂലി സാന്ദ്രയുടെ നേര്‍ക്ക് നടന്നു.
ഞാൻ കുറച്ച് സമയത്തിനുള്ളില്‍ ഫ്രെഷ് ആയിട്ട് നേരെ ഡൈനിംഗ് റൂമിലേക്ക് നടന്നു.
ടേബിളിന്റെ അപ്പുറത്ത് അമ്മായിയും സാന്ദ്രയും ഇരിപ്പുണ്ടായിരുന്നു. ജൂലി ഇപ്പുറത്തും. ഞാൻ ചെന്ന് ജൂലിയുടെ അടുത്ത് ഇരുന്നതും അമ്മായി പുഞ്ചിരിച്ചു. പക്ഷേ സാന്ദ്ര എന്നെ നോക്കാതെ അവളുടെ വെറും പ്ലേറ്റിലാണ് നോക്കിയിരുന്നത്.
“ബുധനാഴ്ച രാത്രിയല്ലേ അമ്മായി ടൂര്‍ പോകുന്നത്…?” കഴിക്കുന്നതിനിടെ ഞാൻ ചോദിച്ചു.
“അതേ മോനെ.” അമ്മായി പറഞ്ഞു. “ബുധന്‍ രാത്രി സ്കൂളിൽ നിന്നും ഞങ്ങൾ തിരിക്കും. വെള്ളി രാത്രി പത്ത് മണിക്ക് മുന്നേ സ്കൂളിൽ തിരികെ എത്തുകയും ചെയ്യും.”
അമ്മായി അറിയിച്ച ശേഷം ഞങ്ങളുടെ സംസാരം ടൂറിനെ കുറിച്ചായി. സാന്ദ്ര അവളുടെ മമ്മിയോടും ചേച്ചിയോടും എന്തൊക്കെയോ പറഞ്ഞെങ്കിലും എന്നോട് മാത്രം മിണ്ടിയില്ല.
“നിങ്ങൾ രണ്ടും പിന്നെയും പിണങ്ങിയോ…?” അവസാനം അമ്മായി എന്നെ നോക്കി ചോദിച്ചു.
“എനിക്ക് പിണക്കം ഒന്നുമില്ല, അമ്മായി. അവളാണ് ഒരു കാര്യവും ഇല്ലാതെ വെറുതെ എന്നോട് പിണങ്ങിയിരിക്കുന്നത്.”
“ആട്ടെ.. ഇപ്രാവശ്യം എന്തിനാ പിണങ്ങിയത്…?” അമ്മായി ഞങ്ങൾ രണ്ടുപേരെയും മാറിമാറി തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“എനിക്കറിയില്ല. അവളോട് തന്നെ ചോദിക്കു.”
ഞാൻ പറഞ്ഞത് കേട്ട് സാന്ദ്രയുടെ മുഖം വിളറി. അവള്‍ ദേഷ്യത്തില്‍ എന്നെ ഒന്ന് ഇരുത്തി നോക്കി. ശേഷം അവളുടെ അമ്മയുടെ മുഖത്തും നോക്കി.
“എപ്പോ നോക്കിയാലും എന്നെ കെട്ടിച്ച് വിടുന്ന കാര്യം പറയാനെ ചേട്ടന് നേരമുള്ളു…!” സാന്ദ്ര പറഞ്ഞിട്ട് എന്നെ തുറിച്ചു നോക്കി.
“അതിൽ ഇപ്പൊ എന്തു തെറ്റാ നി കണ്ടത്…?” ജൂലി ഇടപെട്ടു.
പെട്ടന്ന് സാന്ദ്ര ടെൻഷനിൽ ചുണ്ടിനെ ഒന്ന് കടിച്ചു. എന്നിട്ട് അവളുടെ അമ്മയും ചേച്ചിയെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു, “എനിക്ക് വിവാഹം വേണ്ട. എനിക്ക് പഠിക്കണം, ജോലിയില്‍ കേറണം, അമ്മയെ പോലെ റിസര്‍ച്ച് ചെയ്യണം — അത്രമാത്രം എനിക്ക് മതി. വിവാഹം എനിക്ക് വേണ്ട.”