സാംസൻ 8 [Cyril]

Posted by

ഞാൻ എന്റെ കാലി ഗ്ലാസിനെ ടീപ്പോയിൽ വച്ചിട്ട് ഇപ്പോഴും ചിരിക്കുന്ന രണ്ടുപേരെയും നോക്കി. ഒടുവില്‍ ചിരി നിര്‍ത്തിയ ശേഷം ആന്റി പാര്‍ട്ടിയെ കുറിച്ച് വിശദമായി ചോദിക്കാൻ തുടങ്ങി.

ഞാനും വിവരിച്ച് കൊടുത്തു കൊണ്ടിരുന്നു. ഞാൻ പറയുന്നതെല്ലാം ദേവിയും ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. ഇടക്ക് കിങ്ങിണി ഗ്ളാസും കൊണ്ട്‌ ബൈക്കില്‍ നിന്നിറങ്ങാൻ ശ്രമിച്ചു.

അന്നേരം ദേവി വേഗം ചെന്ന് അവളെ തൂകി എടുത്ത് താഴെ നിര്‍ത്തി.

“കിച്ചനിൽ ചെല്ല് മോളെ, ഞാൻ വന്ന് വായും കൈയും കഴുകിത്തരാം….”

ദേവി പറഞ്ഞതും കിങ്ങിണി ഓടിപ്പോയി. ദേവി ഗ്ലാസും ട്രേയും എടുത്തുകൊണ്ട് പോയി.

അല്‍പ്പം കഴിഞ്ഞ് കിങ്ങിണി ഹാളിലേക്ക് ഓടിവന്ന് ആന്റിയുടെ മടിയില്‍ വലിഞ്ഞു കേറാന്‍ ശ്രമിച്ചു. ആന്റി അവളെ തൂകി മടിയില്‍ ഇരുത്തിയതും കിങ്ങിണി ഒന്ന് ചിണുങ്ങി.

അന്നേരം കിച്ചനിൽ നിന്ന് തിരികെ വന്ന ദേവി അവളുടെ പഴയ സ്ഥാനത്ത് തന്നെ ചെന്നിരുന്നു.

“മോൾക്ക് ഉറക്കം വരുന്നുണ്ട്. എനിക്കും ഒന്ന് കിടക്കണം.” പറഞ്ഞിട്ട് ആന്റി കിങ്ങിണിയെ തൂകി തോളില്‍ കിടത്തി കൊണ്ട്‌ എഴുന്നേറ്റു.

“എന്നാൽ ശെരി ആന്റി.. നിങ്ങൾ എല്ലാവരും റെസ്റ്റ് എടുത്തോളൂ. ഞാൻ ഇറങ്ങുവ..” പറഞ്ഞിട്ട് ഞാനും എഴുന്നേറ്റ ഉടനെ ദേവിയുടെ മുഖത്ത് നിരാശ പടർന്നു.

“അവിടെ ഇരിക്ക് സാം.. എങ്ങോട്ട് ഇറങ്ങുവാന്ന്..?” ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ആന്റി മുഖം ചുളിച്ചു.

“വീട്ടില്‍ പോകുവാന്ന്..!!” ഞാൻ പറഞ്ഞതും ആന്റിയുടെ മുഖം കറുത്തു.

“ഇന്നും നാളെയും നിനക്ക് ജോലിയൊന്നും ഇല്ലല്ലോ..! കൂടാതെ നാളെ ഉച്ച കഴിഞ്ഞ് നിന്നെ വിടുമെന്നല്ലേ നിന്റെ കൂട്ടുകാർ ജൂലിയോട് പറഞ്ഞത്…? എന്തായാലും ഇന്ന്‌ രാത്രി വരെയുള്ള ആഹാരം ഇവിടുന്ന് കഴിച്ചിട്ട് പോയാല്‍ മതി. അതുവരെ നി ഇവിടെ ഞങ്ങള്‍ക്കൊപ്പം കൂടിക്കൊ. എപ്പോഴും ഞങ്ങൾ മാത്രം ഇവിടെ ഇങ്ങനെ ഇരുന്ന് പോറടിച്ചട മോനെ.”

“അതുപിന്നെ… ആന്റി —”

“വേണ്ട.. വേണ്ട, നീ ഒന്നും പറയേണ്ട.” എന്നെ സംസാരിക്കാന്‍ ആന്റി അനുവദിച്ചില്ല. “രാത്രി വരെ നി ഇവിടെ നിന്നെന്ന് കരുതി മാനം ഇടിഞ്ഞൊന്നും വീഴില്ല. അതുകൊണ്ട്‌ എന്നോട് നീ തര്‍ക്കിക്കുകയും വേണ്ട. ഞാൻ കിങ്ങിണി മോളെ ഉറങ്ങാൻ കിടത്തട്ടെ. ഞാനും റസ്റ്റ് എടുത്തിട്ട് രണ്ട് മണിക്ക് വരാം. ശേഷം നമുക്ക് ഒന്നിച്ചിരുന്ന്‌ ഊണ് കഴിക്കാം. അതുവരെ നിങ്ങൾ രണ്ടും എന്തേലും സംസാരിച്ചിരിക്ക്.”

Leave a Reply

Your email address will not be published. Required fields are marked *