കാഞ്ഞിരമരം ലക്ഷ്യമായി സ്വരസൗതി നടക്കുന്നു,പകൽ പോലും കാഞ്ഞിരച്ചുവട്ടിൽ ഇരുട്ടായിരിക്കും അപ്പോൾ രാത്രി യുടെ കാര്യം പറയാനുണ്ടോ.
പക്ഷേ അവൾ ലവലേശം ഭയമില്ലാതെ നടന്നു. സർപ്പകാവിനു നടുക്കാണ് കാഞ്ഞിരംമരം അതിനുചവട്ടിൽ നാഗപ്രധിഷ്ട അവിടുന്ന് അംമ്പതുവരെയകലെ ബ്രഹ്മരാക്ഷസിന്റെ തറ.
“കർമ്മങ്ങൾ കരുതിയായിരിക്കണം,
മനസ് ഏകാകൃതം ആയിരിക്കണം”.
ഞങ്ങൾ കൂടെയുണ്ട്.
“ഇത് കാവാണ് പ്രകൃതിയാണ് ,കാവിലെ നീതിയും നിയമവും വേറെയാണ്”.
രാജേന്ദ്രന്റെ ശബ്ദം.
ടിപ്പു ഓരിയിടാൻ തുടങ്ങി,കൊലായിൽ കട്ടിലിനടിയിൽ ഒളിച്ച കൈസറും അവനോടൊപ്പം കൂടി.
തോഴുത്തിലെ പശുക്കൾ മുകളിലേക്കുനോക്കി ചാടുവാൻ തുടങ്ങി.അടുത്തുള്ള കാട്ടിൽനിന്നും കുറുക്കന്മാരുടെ ഓരി.ആകെ ഭയാനകമായ അന്തരീക്ഷം.
സരസ്വതി ഉയർത്തിപ്പിടിച്ച വിളക്കും,വടവാളുമായ് നടക്കുന്നു.ഇപ്പോൾ.വടവാളിന്റെ ഭാരം ലവലേശം അവളെ ബാധിക്കാത്ത പോലെ. കുത്തുവിളക്കിലെ തിരി അനങ്ങാതെ കത്തി കൊണ്ടിരുന്നു.
അവളുടെ മനസ് അല്പം പോലും ചഞ്ചലമല്ല എന്നതിന് സാക്ഷിയാണത്.
കുമാരി കുത്തുവിളക്കാൽ നാഗത്തട്ടിൽ നാഗരാജാവിനു ദീപം തെളിക്കുക.
സരസ്വതി വിളക്കുകൾ തെളിച്ചു പ്രാർത്ഥിച്ചു.
ഇനി ബ്രഹ്മരാക്ഷസിനെ ച്ചുറ്റി നാഗത്തട്ടിനെയും ചുറ്റി വലിയ പ്രദിക്ഷണം(അതായത് നാഗത്തട്ടും, രാക്ഷസിന്റെ തറയും ചേർത്ത് ദീർഘ വൃത്തത്തിൽ പ്രദിക്ഷണം ) പാർവതി അമ്മയുടെ സ്വരം.
സരസ്വതി നാഗ ത്തിട്ടിന്റെ വലത്തുചേർന്നു ചുറ്റി ബ്രഹ്മരക്ഷസിന്റ തറ ലക്ഷ്യമായിനടന്നു. അവൾ തറക്കു മുന്നിൽ പ്രാർത്ഥിച്ചു.
അപ്പു,അമ്മു തറയിൽ പൂ വിതറുക.
അപ്പുവും കുനിഞ്ഞു നിന്നു പൂവ് എടുത്തു ഭംഗി ആയി അടുക്കുന്നു.
കുമാരി യും ദളപതിയും പ്രദിക്ഷണം തുടരുക………., നാഗത്താൻ തട്ടിൽ വീണ്ടും പ്രാർത്ഥിക്കുക …..
അപ്പുവും അമ്മുവും കുനിഞ്ഞു നിന്നു പൂവ് അടുക്കന്നത് കണ്ട് പാർവതി അമ്മയിൽ ഒരു ഗൂഡ മന്ദസ്മിതം.
അപ്പോഴേക്കും പാർവതി 50വരേ ദൂരെ ഉള്ള നാഗത്താൻ തട്ടിൽ നാഗരാജാവിനെയും,നാഗയക്ഷിയേയും പ്രാർത്ഥിച്ചു. പെട്ടന്ന് നായയുടെയും കുറുനരിയുടെയും ഓരിയിടൽ ശബ്ദം നിലച്ചു. കൺ തുറന്ന പസരസ്വതി കണ്ടത്.
ബ്രഹ്മരാക്ഷസിന്റ തറക്കു അടുത്തു കുത്തി വെച്ചിരുന്നു കൊടുവാൾ ഊരി എടുത്തു ഒരു വ്യഗ്രത്തിന്റെ മുരൾച്ച യോടെ ആഞ്ഞു വീശുന്ന പാർവതി അമ്മയെ ആണ്.