അനുസരിക്കുന്നവർ പാമ്പുകളല്ല അത് നാഗകുലക്കാരആണ്.
ഇവരുടെ മറ്റൊരുകഴിവ് വരാൻ ഉള്ള അപകടം മുൻകൂട്ടി അറിയാൻ ഉള്ള സിദ്ധി ആണ്.
നാഗകുലജാതർക്ക് വിഷം ഉണ്ട് അവരുടെ ദംശനത്തിനു ആനയെക്കൊല്ലാനുള്ള വിഷം വരെ ഉണ്ടാകാറുണ്ട്.
ചരിത്രം പറയാൻ ഇനിയും ഒരുപാട് സമയം വേണം. ഈ നിമിഷത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നതിനാൽ നമുക്ക് അതെല്ലാം കണ്ടു തിരിച്ചു വരാം.
നാഗ കുലത്തിൽ കറുത്ത സുന്ദരിക്കും വെളുത്ത സുന്ദരനും, കുഞ്ഞു പിറക്കാൻ പോകുന്നു(നാഗമായ് മാറുമ്പോൾ അവൾ കറുപ്പിൽ വെള്ളവരെയുള്ള വെള്ളികെട്ടനെ പോലെയും, അയ്യാൾ മഞ്ഞ ചേരയെപ്പോലെയുമാണ് ).
നാഗ കുലത്തിൽ ഇരട്ടക്കുട്ടികൾ സാദാരണയാണ്.
സ്വർണം പ്രസവവേദനയിൽ ആണ് വേദന കൂടുമ്പോൾ അവളുടെ പാദി മുകൾ ശരീരം പാമ്പായി അയാളെ ചുറ്റുന്നുണ്ട്, വീണ്ടും മനുഷ്യ രൂപം. ഒടുവിൽ അവൾ ഒരു കോച്ച് നാഗ സുന്ദരിയെ പ്രസവിച്ചു.
പ്രസവിച്ച് ഉടനെ 13ആം കുലക്കാർക്ക് ഇരട്ട നാവുണ്ടാകും,പിന്നീട് അത് മനുഷ്യ നാക്കു പോലാകും. അവളുടെ കോമ്പല്ലുകൾ കുർത്തിരുന്നു അത് അതിശക്തമായ വിഷമുള്ളവൾ എന്നതിനുള്ള അടയാളമയമായ വേണം എടുക്കാൻ.
പ്രസവ പീഡയിൽ അവൾ കരായത്ത് അവളുടെ മനോശക്തി ആയും കാണണം.
********************************************
ചന്ദ്രോത്-കൃഷ്ണൻന്റെ മന.
(കുറച്ചു സമയം മുൻപ് )
കൃഷ്ണ കുമാരൻ എന്ന കൃഷ്ണന് ഉൾ വിളി.
കൃഷ്ണൻ തന്റെ സഹധര്മിണി ആയ ലക്ഷ്മിയെയും കുട്ടികളെയും വിളിച്ചു പൂജ പുഷ്പം കൊണ്ടുവരാൻ ആജ്ഞാപിച്ചു.
പട്ടുടുത്തു ധൃതിയിൽ നിലവിളക്ക് കൊളുത്തി പരദേവതക്ക് ഇഷ്ടപൂജ ചെയ്തു ആവാഹിക്കാൻ തുടങ്ങി. പരദേവത പ്രീതി തെളിഞ്ഞപ്പോൾ.മഞ്ഞളും ചുണ്ണാമ്പും ചെറുനാരങ്ങായും ചേർത്ത് കുരുതി ചായം കല്ലിൽ കമിഴ്ത്തി.
ശംഗു കയ്യിലെടുത്തു കിഴക്കോട്ടു തിരിഞ്ഞു ശ്വാസം വലിച്ചു ദീര്ഘമായി ശംഗ് വിളിച്ച ശേഷം ദേവി പ്രീതി ക്കായി പൂജകൾ തുടർന്നു. അദ്ദേഹം സ്വല്പം ആശങ്കാകുലനായ് കാണപ്പെട്ടു.
ആരും പറതെ തന്നെ ലക്ഷ്മിയും മക്കളും അദ്ദേഹത്തിന് ഇടതു ഭാഗത്തായി തൊഴുനിന്നു.
*********************************************