അളിയാ എന്നെ ഒറ്റക്കാക്കി പോകല്ലേ രണ്ടും കൂടെ എന്നെ കൊന്നു കൊലവിളിക്കും എന്ന് പറഞ്ഞതും ഞാനില്ല പൊന്നോ നിങ്ങൾ ആങ്ങളയും പെങ്ങളും കൂടെ എന്താന്നു വെച്ചാ ആയിക്കോ എന്ന് പറയുന്നത് കേട്ടു അവരുടെ ചിരി ഒന്നുടെ ഉച്ചതിലായി..
ഹ്മ്മ് ഇത്ത പാവമാ വിട്ടു കളഞ്ഞേക്ക് ഇപ്രാവിശ്യത്തേക്ക് ഒന്ന് ക്ഷമിച്ചു കള.
ഹ്മ്മ് നീ പറഞ്ഞതോണ്ട് ഞാൻ വിട്ടു.
സലീന എന്നെ വിട്ടതും.
ഫോൺ എന്റെ കയ്യിൽ തന്നോണ്ട് ഞാൻ ഇപ്പൊ വരാം അമീന..
ഹ്മ്മ് ആയിക്കോട്ടെ എന്നാപ്പിന്നെ ഇനി നിങ്ങടെ കലാപരിപാടി ഞാനായിട്ട് മുടക്കുന്നില്ല..
ഞാൻ പിന്നെ വിളിക്കാം ഇത്ത.
ഏയ് അതിന്നും കുഴപ്പമില്ല അമീന നിങ്ങൾ സംസാരിച്ചോ ഞാൻ അപ്പോയെക്കും ഒന്നു ഫ്രഷ് ആകട്ടെ.
ഹ്മ്മ് എന്ന് പറഞ്ഞു ഞാൻ ഫോൺ വാങ്ങിച്ചു.
കണ്ടില്ലേ മോളെ ഇതാ അവസ്ഥ.
അതുകേട്ടു അമീന ചിരിച്ചു കൊണ്ടിരുന്നു.
ബാക്കിൽ നിന്നും സലീന നാക്കു പുറത്തേക്കിട്ട് ഒന്ന് നോക്കി കൊണ്ട് പോയി.
ആ ഇവിടെയും അത് തന്നെയാ എപ്പോഴും പറയും നിന്നെ നാട്ടിൽ സഹിച്ച അവരെയൊക്കെ സമ്മതിക്കണം എന്ന്.
നിന്നെ പോലെ തന്നെ പാവമാടാ നിന്റെ അളിയനും.
ഹ്മ്മ് ആയിക്കോട്ടെ..
വേറെ എന്തൊക്കെയുണ്ടെടി.
സുഖം ആണെടാ ഇനി ഇവിടെ വന്നാൽ അറിയാല്ലോ.
ഹ്മ്മ്.
പിന്നെ സെബിയുടെ കാര്യം വല്ലതും ആയോടാ.
ആയി വരുന്നു അതൊരു ട്വിസ്റ്റ അത് നാളെ മിക്കവാറും പുറത്ത് വരും
അതെന്താടാ.